കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2017 ആവർത്തിക്കാതിരിക്കാൻ കോൺഗ്രസ്; ഭരണം കൈവിടരുത്!! തന്ത്രം മെനഞ്ഞ് മുൻ മുഖ്യമന്ത്രി

Google Oneindia Malayalam News

ഗോവ; 2017 ൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റകക്ഷിയായത് കോൺഗ്രസ് ആയിരുന്നു.40 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 17 സീറ്റ് ലഭിച്ചപ്പോള്‍ 13 സീറ്റുകള്‍ മാത്രമായിരുന്നു ബിജെപിക്ക് ലഭിച്ചത്. എന്നാൽ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ പുറത്തെടുത്ത സമാന തന്ത്രം ബിജെപി ഗോവയിലും പയറ്റിയതോടെ കോൺഗ്രസിന്റെ അധികാര മോഹം പാതിവഴിയിലായി. വിജയ് സർദേശിയുടെ നേതൃത്വത്തിലുള്ള ഗോവ ഫോർവേഡ് പാർട്ടിയുടേയും മറ്റ് സ്വതന്ത്രരുടേയും പിന്തുണയോടെയായിരുന്നു സർക്കാർ അധികാരത്തിലേറിയത്.

തന്ത്രം മെനഞ്ഞ് കോൺഗ്രസ്

തന്ത്രം മെനഞ്ഞ് കോൺഗ്രസ്

അടുത്ത നിയമസഭ തിരഞ്ഞെടുപ്പിന് മുൻപേ ഒരു മുഴം നീട്ടിയെറിയുകയാണ് ഗോവയിൽ കോൺഗ്രസ്. തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് സംഘടനാ തലത്തിലത്തിൽ വൻ അഴിച്ചു പണി തന്നെ കോൺഗ്രസ് നടത്തിയിരുന്നു. മധ്യപ്രദേശിലേയും രാജസ്ഥാനിലേയും പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഈ വിമതരെ പടിക്ക് പുറത്താക്കുകയായിരുന്നു കോൺഗ്രസ് ആദ്യം ചെയ്തത്.

പുതുമുഖങ്ങളും യുവാക്കളും

പുതുമുഖങ്ങളും യുവാക്കളും

കൂടുതൽ പുതുമുഖങ്ങൾക്കും യുവാക്കൾക്കുമാണ് പാർട്ടിയിൽ അവസരം നൽകിയിരിക്കുന്നത്. ബൂത്ത് തലം മുതൽ പാർട്ടിയെ ഉടർച്ച് വാർക്കാനാണ് കോൺഗ്രസ് ഒരുങ്ങുന്നത്. സംസ്ഥാന പുനസംഘടനയിലും സ്ഥാനാർത്ഥി നിർണയത്തിലുമെല്ലാം കേന്ദ്ര നേതൃത്വം നേരിട്ടാണ് ഇടപെടുന്നതെന്നാണ് റിപ്പോർട്ട്.

രാഹുൽ ഗാന്ധി കളത്തിൽ

രാഹുൽ ഗാന്ധി കളത്തിൽ

വരാനിരിക്കുന്ന ബിഹാർ നിയമസഭ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയാണ് കോൺഗ്രസിനായി തന്ത്രങ്ങൾ മെനയുന്നത്.‌
സ്ഥാനാർത്ഥി നിർണയം സംബന്ധിച്ചും സഖ്യങ്ങൾ സംബന്ധിച്ചും രാഹുൽ സംസ്ഥാന നേതൃത്വത്തിന് നിർദ്ദേശം നൽകുകയാണ്. കഴിഞ്ഞ ദിവസം ഇതിനായി പ്രത്യേകം യോഗം തന്നെ രാഹുൽ വിളിച്ച് ചേർത്തിരുന്നു.

ഗോവയിലും

ഗോവയിലും

ലോക്സഭ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ അധ്യക്ഷപദം രാജിവെച്ച രാഹുൽ ഗാന്ധി പിന്നീട് നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ഒന്നും തന്നെ ഇടപെട്ടിരുന്നില്ല. എന്നാൽ കൊവിഡിന്റെ പശ്ചാത്തലത്തിൽ വീണ്ടും സജീവമായ രാഹുൽ ബിഹാർ തിരഞ്ഞെടുപ്പിനായി ശക്തമായ ഇടപെടലുകളാണ് നടത്തുന്നത്. ഗോവയിലും രാഹുൽ ഗാന്ധി ഇടപെടുമെന്ന കാര്യത്തിൽ തർക്കമില്ല.

പുതിയ നിർദ്ദേശങ്ങൾ

പുതിയ നിർദ്ദേശങ്ങൾ

അതിനിടെ 2017 ആവർത്തിക്കാതിരിക്കാനുള്ള പുതിയ നിർദ്ദേശങ്ങളാണ് കോൺഗ്രസ് മുൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ ദിഗംബർ കമ്മത്ത് ഗോവയിൽ മുന്നോട്ട് വെച്ചിരിക്കുന്നത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ സമാന മനസ്കരായ പാർട്ടികളുമായി സഖ്യം രൂപീകരിക്കണെമെന്ന് കമ്മത്ത് പറഞ്ഞു. പ്രാദേശിക പാര്‍ട്ടികളായ മഹാരാഷ്ട്ര ഗോമന്തക് പാര്‍ട്ടി, ഗോവ ഫോര്‍വേഡ് പാര്‍ട്ടി, എന്‍.സി.പി എന്നിവരെയെല്ലാം സഖ്യത്തിന്റെ ഭാഗമാക്കണമെന്നാണ് കമ്മത്തിന്റെ ആവശ്യം.

ഹൈക്കമാന്റ്

ഹൈക്കമാന്റ്

മഹാബന്ധൻ വേണമെന്നല്ല തന്റെ അഭിപ്രായം. മറിച്ച് ഈ പാർട്ടികളുമായി സഖ്യമോ അല്ലേങ്കിൽ സീറ്റ് വിഭജനമോ നടത്തണം എന്നതാണെന്നും കമ്മത്ത് അഭിപ്രായപ്പെട്ടു. ഇത് തന്റെ അഭിപ്രായമാണെന്നും ഹൈക്കമാന്റിനോട് ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ടെന്നും കമ്മത്ത് പറഞ്ഞു.

10 പേർ ബിജെപിയിൽ

10 പേർ ബിജെപിയിൽ

അധികാരം നഷ്ടമായ പിന്നാലെ പാർട്ടിയിലെ 10 എംഎൽഎമാരെ ബിജെപി അടർത്തിയെടുത്തിരുന്നു. പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ളവരാണ് ബിജെപിയിലേക്ക് ചേക്കേറിയത്.എംഎൽഎമാരുടെ കൂടുമാറ്റത്തോടെ സഭയിൽ ബിജെപി അംഗബലം കൂട്ടി.കോൺഗ്രസിന്റെ അംഗങ്ങളുടെ എണ്ണം അഞ്ചായി കുറയുകയും ചെയ്തു. 17 അംഗങ്ങളുണ്ടായിരുന്ന ബിജെപിക്ക് 27 അംഗങ്ങളായി.

ഇടഞ്ഞ് ജിഎഫ്പി

ഇടഞ്ഞ് ജിഎഫ്പി

എന്നാൽ ബിജെപിയുടെ ഈ രാഷ്ട്രീയ അട്ടിമറി സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾക്കാണ് വഴിവെച്ചത്. അംഗബലം ഉയർന്നതോടെ ബിജെപി തങ്ങളുടെ സഖ്യകക്ഷികളായ ഗോവൻ ഫോർവേഡ് പാർട്ടിയുടെ മൂന്ന് അംഗങ്ങളെ പുറത്താക്കി. ഇതോടെ ബിജെപി സർക്കാരിന്റെ ഏറ്റവും വലിയ എതിരാളിയായി മാറിയിരിക്കുകയാണ് ജിഎഫ്പി.

രാഷ്ട്രീയ അബദ്ധം

രാഷ്ട്രീയ അബദ്ധം

മനോഹര്‍ പരീക്കറുടെ മരണത്തിന് ശേഷം പ്രമോദ് സാവന്ദിന്‍റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് പിന്തുണ നല്‍കാനുള്ള തീരുമാനം വന്‍ രാഷ്ട്രീയ അബദ്ധമായിരുന്നുവെന്ന് മുന്‍ ഉപമുഖ്യമന്ത്രിയും ജിഎഫ്പി നേതാവുമായ വിജയ് സര്‍ദേശായി പറഞ്ഞത്. ഇനിയൊരിക്കലും ഇത്തരമൊരു സര്‍ക്കാര്‍ രൂപീകരണത്തില്‍ ഗോവ ഫോര്‍വേഡ് പാര്‍ട്ടി സഹായിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

പുതിയ രാഷ്ട്രീയ സാഹചര്യം

പുതിയ രാഷ്ട്രീയ സാഹചര്യം

ഈ സാഹചര്യത്തിൽ കൂടിയാണ്യാണ് കോൺഗ്രസ് പുതിയ സഖ്യനീക്കങ്ങൾ ഗോവയിൽ ആലോചിക്കുന്നത്. ഹൈക്കമാന്റ് അനുകൂല നിലപാട് കൈക്കൊള്ളുകയാണെങ്കിൽ കൊവിഡ് പ്രതിസന്ധി കഴിഞ്ഞാലുടൻ ഗോവയിൽ പുതിയ രാഷ്ട്രീയ സാഹചര്യം ഉരുത്തിരിയുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

മഴക്കെടുതി മരണങ്ങൾക്കിടെ ശ്രീജിത്ത് പണിക്കറുടെ 'സർക്കാർ ഇസ്തം' പോസ്റ്റ്;</a><a class='ദുരന്തമെന്ന്' സോഷ്യൽ ലോകം" title="മഴക്കെടുതി മരണങ്ങൾക്കിടെ ശ്രീജിത്ത് പണിക്കറുടെ 'സർക്കാർ ഇസ്തം' പോസ്റ്റ്;'ദുരന്തമെന്ന്' സോഷ്യൽ ലോകം" />മഴക്കെടുതി മരണങ്ങൾക്കിടെ ശ്രീജിത്ത് പണിക്കറുടെ 'സർക്കാർ ഇസ്തം' പോസ്റ്റ്;'ദുരന്തമെന്ന്' സോഷ്യൽ ലോകം

രാജസ്ഥാനിൽ കോൺഗ്രസിന്റെ കിടിലൻ നീക്കം; വസുന്ധരയെ 'പാട്ടിലാക്കാൻ' ഗെഹ്ലോട്ട് ! ബിജെപിക്ക് അമ്പരപ്പ്രാജസ്ഥാനിൽ കോൺഗ്രസിന്റെ കിടിലൻ നീക്കം; വസുന്ധരയെ 'പാട്ടിലാക്കാൻ' ഗെഹ്ലോട്ട് ! ബിജെപിക്ക് അമ്പരപ്പ്

English summary
Congress should form ally with like minded parties in goa says party president
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X