കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുലിനെ തിരുത്തി ശശി തരൂര്‍.... വീണ്ടും മോദി സ്തുതി, വെറുതെ വിമര്‍ശിക്കരുതെന്ന് ഉപദേശം!!

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വീണ്ടും പിന്തുണ. ഇത്തവണ പോര് രാഹുല്‍ ഗാന്ധിയും ശശി തരൂരും തമ്മിലാണ്. അമേരിക്കയില്‍ സംഘടിപ്പിക്കുന്ന ഹൗഡി മോദിയെ രാഹുല്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പരിഹസിച്ചിരുന്നു. ഇതിന് മറുപടിയായിട്ടാണ് തരൂര്‍ വന്നിരിക്കുന്നത്. പ്രധാനമന്ത്രി കോണ്‍ഗ്രസ് നേതാക്കള്‍ വിമര്‍ശിക്കുന്നത് തെറ്റാണെന്ന് അദ്ദേഹം ഒരിക്കല്‍ കൂടി ചൂണ്ടിക്കാട്ടിയിരിക്കുകയാണ്.

അതേസമയം തുടര്‍ച്ചയായ രണ്ടാം ദിവസമാണ് കോണ്‍ഗ്രസില്‍ നിന്നുള്ള പ്രമുഖ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ രംഗത്തെത്തുന്നത്. കഴിഞ്ഞ ദിവസം ദിഗ്വിജയ് സിംഗിന്റെ സഹോദരന്‍ ലക്ഷ്മണ്‍ സിംഗ് രാഹുലിനെതിരെ രംഗത്തെത്തിയിരുന്നു. സംസ്ഥാന തിരഞ്ഞെടുപ്പിന്റെ സമയത്ത് അദ്ദേഹം നല്‍കിയ വാഗ്ദാനങ്ങള്‍ മുഴുവന്‍ കള്ളമായിരുന്നെന്നും, അതുകൊണ്ട് രാഹുല്‍ ജനങ്ങളോട് മാപ്പുപറയണമെന്നും ലക്ഷ്മണ്‍ സിംഗ് ആവശ്യപ്പെട്ടിരുന്നു.

രാഹുലിനെ തള്ളി

രാഹുലിനെ തള്ളി

യുഎസ്സില്‍ നടക്കുന്ന ഹൗഡി മോദി ചടങ്ങിനെ വിമര്‍ശിച്ച രാഹുലിനെയാണ് അപ്രതീക്ഷിതമായി തരൂര്‍ തള്ളിയിരിക്കുന്നത്. മോദിയെ കോണ്‍ഗ്രസ് നേതാക്കള്‍ ബഹുമാനിക്കണമെന്നും, അദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രിയാണെന്നും തരൂര്‍ പറയുന്നു. മോദിയെ എല്ലാ കാര്യത്തിലും വിമര്‍ശിക്കുന്നത് നല്ല രീതിയല്ലെന്ന് ഒരിക്കല്‍ കൂടി തരൂര്‍ ആവര്‍ത്തിച്ചു. നേരത്തെ നിരവധി വിഷയങ്ങളില്‍ മോദിയെ പിന്തുണച്ചിരുന്നു തരൂര്‍. നിരവധി എതിര്‍പ്പുകള്‍ക്കിടയിലും അദ്ദേഹം മോദിയെ വീണ്ടും പിന്തുണച്ചിരിക്കുകയാണ്.

രാഹുല്‍ പറഞ്ഞത് ഇങ്ങനെ

രാഹുല്‍ പറഞ്ഞത് ഇങ്ങനെ

ഹൗഡി മോദി വെറും തട്ടിപ്പാണെന്നും, മുന്‍കൂട്ടി സ്‌പോണ്‍സേഡ് ചെയ്ത പരിപാടി കൊണ്ട് സംരംഭകര്‍ ഇന്ത്യയിലേക്ക് എത്തില്ലെന്നും നേരത്തെ രാഹുല്‍ വിമര്‍ശിച്ചിരുന്നു. സാമ്പത്തിക മേഖല എങ്ങനെയുണ്ട് മിസ്റ്റര്‍ മോദി. വിചാരിച്ച പോലെ അത്ര മികച്ചതല്ല അല്ലേ. ഇങ്ങനെയായിരുന്നു രാഹുലിന്റെ ട്വീറ്റ്. 4.5 മില്യണിന്റെ ഓഹരികള്‍ അന്താരാഷ്ട്ര നിക്ഷേപകര്‍ വിറ്റഴിച്ചതും രാഹുല്‍ ട്വീറ്റില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

അത് പാടില്ല

അത് പാടില്ല

പ്രതിപക്ഷത്തെ എംപിയെന്ന നിലയില്‍ നരേന്ദ്ര മോദിയുടെ നയങ്ങളെയും പ്രസ്താവനകളെയും നടപടികളെയും വിമര്‍ശിക്കാനും വീഴ്ച്ചകള്‍ തുറന്നുകാണിക്കാനും തനിക്ക് അവകാശമുണ്ട്. എന്നാല്‍ അദ്ദേഹം വിദേശ രാജ്യങ്ങളില്‍ പോകുമ്പോള്‍, ഇന്ത്യയെ പ്രതിനിധീകരിച്ചാണ് പോകുന്നത്. അദ്ദേഹം അപ്പോള്‍ സ്വീകരികക്കപ്പെടേണ്ടത് നല്ല രീതിയിലാണ്. പ്രധാനമന്ത്രിയെന്ന നിലയില്‍ അദ്ദേഹത്തിന് ബഹുമാനം ലഭിക്കേണ്ടതുണ്ട്. ഇത്തരം വിമര്‍ശനം കോണ്‍ഗ്രസ് നടത്തുന്നത് നല്ലതല്ലെന്നും തരൂര്‍ ചൂണ്ടിക്കാണിച്ചു.

ഒരുപാട് പ്രശ്‌നങ്ങളുണ്ട്

ഒരുപാട് പ്രശ്‌നങ്ങളുണ്ട്

മോദിയെ കുറിച്ച് വിമര്‍ശനാത്മകമായി ഒന്നും പറയാനില്ല. രാജ്യത്തിനുള്ളില്‍ നടക്കുന്ന കാര്യങ്ങളില്‍ മാത്രമാണ് മോദി വിമര്‍ശനം അര്‍ഹിക്കുന്നത്. അദ്ദേഹത്തിന് നിരവധി പിഴുകളുണ്ട്. നയങ്ങള്‍ പലതും ജനദ്രോഹപരമാണ്. അത് ആവശ്യ സമയത്ത് കോണ്‍ഗ്രസ് ഉയര്‍ത്തി കാണിക്കണം. എന്നാല്‍ പ്രധാനമന്ത്രിയെന്ന നിലയില്‍ മോദിക്ക് എല്ലാവിധ ബഹുമാനവും നല്‍കണം. അത് രാജ്യത്തിന് ആവശ്യമാണെന്നും തരൂര്‍ പറഞ്ഞു. ഇതോടെ രാഹുലിന്റെ പ്രസ്താവനയെ പരസ്യമായി തന്നെ തരൂര്‍ തള്ളിയിരിക്കുകയാണ്.

തുടര്‍ച്ചയായ മോദി സ്തുതി

തുടര്‍ച്ചയായ മോദി സ്തുതി

തരൂര്‍ രാഷ്ട്രീയ സാഹചര്യം നോക്കി കളിക്കുകയാണെന്ന് കോണ്‍ഗ്രസിനുള്ളില്‍ വിമര്‍ശനം ഉയരുന്നുണ്ട്. അദ്ദേഹം കോണ്‍ഗ്രസിനുള്ളില്‍ തല്‍ക്കാലം ഒറ്റപ്പെട്ട അവസ്ഥയിലാണ്. സോണിയാ ക്യാമ്പ് പാര്‍ട്ടിയില്‍ ശക്തമായതോടെ രാഹുലില്‍ നിന്നും തരൂര്‍ അകന്നെന്ന് സൂചനയുണ്ട്. അതേസമയം മോദിയുടെ ജനപ്രീതി ഉയര്‍ന്നെന്നും 31 ശതമാനത്തില്‍ നിന്ന് 37 ശതമാനത്തിലേക്ക് വോട്ടുശതമാനം ഉയര്‍ന്നെന്നും തരൂര്‍ ചൂണ്ടിക്കാണിക്കുന്നു, സ്വച്ഛ് ഭാരത് യോജന, ഉജ്ജ്വല യോജന എന്നിവ മോദി നടപ്പാക്കിയെന്നും തരൂര്‍ പറയുന്നു.

പ്രശ്‌നങ്ങള്‍ ഇങ്ങനെ

പ്രശ്‌നങ്ങള്‍ ഇങ്ങനെ

മോദിക്ക് എല്ലാ അര്‍ത്ഥത്തിലും നല്ല ഭരണം നടത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് തരൂര്‍ വ്യക്തമാക്കി. മോദി ഭരണത്തില്‍ നിര്‍മിച്ച 65 ശതമാനം ശൗചാലയങ്ങളിലും വെള്ളമില്ല. ഉജ്ജ്വല യോജന പ്രകാരം ഗ്യാസ് സിലിണ്ടര്‍ ജനങ്ങള്‍ക്ക് ലഭിച്ചെങ്കിലും, പിന്നീട് ഇവര്‍ ഗ്യാസ് മാര്‍ക്കറ്റില്‍ നിന്ന് വാങ്ങാന്‍ സാധിക്കുന്നില്ല. ഉയര്‍ന്ന വിലയാണ് ഉള്ളതെന്നും തരൂര്‍ വ്യക്തമാക്കി. ഇതെല്ലാം മോദിയുടെ പിഴവുകളാണ്. അതേസമയം പാക് അധീന കശ്മീരിന്റെ കാര്യത്തില്‍ മോദിയുമായി യോജിക്കുന്നു. എന്നാല്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ തീരുമാനത്തിനെതിരെ താന്‍ എക്കാലവും നില്‍ക്കുമെന്ന് തരൂര്‍ പറഞ്ഞു.

<strong>തമിഴ്‌നാട്ടില്‍ വീണ്ടും രാഷ്ട്രീയം പറഞ്ഞ് വിജയ്, അത്തരം നേതാക്കള്‍ വന്നാല്‍ പ്രശ്‌നങ്ങള്‍ തീരും!!</strong>തമിഴ്‌നാട്ടില്‍ വീണ്ടും രാഷ്ട്രീയം പറഞ്ഞ് വിജയ്, അത്തരം നേതാക്കള്‍ വന്നാല്‍ പ്രശ്‌നങ്ങള്‍ തീരും!!

English summary
congress should respect pm modi says shashi tharoor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X