കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനങ്ങള്‍ എന്തുകൊണ്ട് മോദിക്ക് വോട്ട് ചെയ്തെന്ന് കോണ്‍ഗ്രസ് മനസിലാക്കണം; വീണ്ടും തരൂര്‍:

Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനുകൂലിച്ചെന്ന പേരില്‍ ശശി തരൂര്‍ എംപിക്കെതിരെ കോണ്‍ഗ്രസില്‍ വലിയ കലാപമാണ് ഉടലെടുത്തത്. നിരവധി നേതാക്കള്‍ തരൂരിനെതിരെ രംഗത്തെത്തി. ടിഎന്‍ പ്രതാപന്‍ എംപി തരൂരിനെതിരെ നടപടിയെടുക്കാന്‍ ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തെഴുതുക കൂടി ചെയ്തതോടെ വിഷയത്തില്‍ കെപിസിസി ഇടപെട്ട് ശശി തരൂരില്‍ നിന്ന് വിശദീകരണം തേടി. പിന്നാലെ തരൂര്‍ മറുപടി നല്‍കുകയും ചെയ്തതോടെ ആ വിവാദം അവസാനിച്ചു.

വട്ടിയൂര്‍ക്കാവില്‍ സസ്പെന്‍സ്? കുമ്മനം വേണ്ടെന്ന് ഉറപ്പിച്ച് ആര്‍എസ്എസ്.. മറ്റൊരാള്‍വട്ടിയൂര്‍ക്കാവില്‍ സസ്പെന്‍സ്? കുമ്മനം വേണ്ടെന്ന് ഉറപ്പിച്ച് ആര്‍എസ്എസ്.. മറ്റൊരാള്‍

എന്നാല്‍ വിഷയത്തില്‍ വീണ്ടും മാധ്യമങ്ങളോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് തരൂര്‍. എന്തുകൊണ്ട് മോദിക്ക് ജനം വീണ്ടും വോട്ട് ചെയ്തുവെന്ന് കോണ്‍ഗ്രസ് മനസിലാക്കണമെന്നും തരൂര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ജന മനസില്‍ ഇടംപിടിച്ചു

ജന മനസില്‍ ഇടംപിടിച്ചു

മോദി ചെയ്ത ചില കാര്യങ്ങള്‍ ജനമനസില്‍ ഇടംപിടിച്ചിട്ടുണ്ട്. എല്ലാം കണ്ണടച്ച് എതിര്‍ക്കുകയല്ല വേണ്ടത്. അദ്ദേഹം രാജ്യത്തിന്‍റെ പ്രധാനമന്ത്രിയാണ്. നല്ലത് ചെയ്യുമ്പോള്‍ അതിനെ പ്രശംസിക്കണം. അപ്പോള്‍ മാത്രമേ വിമര്‍ശനങ്ങളിള്‍ വിശ്വാസ്യത കൈവരികയുള്ളൂവെന്നായിരുന്നു തരൂര്‍ പറഞ്ഞത്. മുന്‍ കേന്ദ്രമന്ത്രി കൂടിയായ മുതിര്‍ന്ന നേതാവ് ജയറാം രമേശിന്‍റെ മോദി അനുകൂല പ്രസ്താവനയെ പിന്തുണച്ച് കൊണ്ടായിരുന്നു തരൂരീന്‍റെ പ്രതികരണം.

പ്രതിഷേധിച്ച് നേതാക്കള്‍

പ്രതിഷേധിച്ച് നേതാക്കള്‍

എന്നാല്‍ ഇത് വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ മുരളീധരന്‍ എംപി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ശശി തരൂരിനെതിരെ രംഗത്തെത്തി. മോദിയെ സ്തുതിക്കണമെങ്കില്‍ തരൂര്‍ ബിജെപിയിലേക്ക് പോയിക്കോളൂവെന്നായിരുന്നു മുരളീധരന്‍റെ പ്രതികരണം. കൂടുതല്‍ പേര്‍ തരൂരിനെതിരെ രംഗത്തെത്തിയതോടെ സംഭവത്തില്‍ കെപിസിസി തരൂരിനോട് വിശദീകരണം ചോദിക്കുകയായിരുന്നു. വിശദീകരത്തില്‍ തരൂര്‍ മറുപടി നല്‍കിയ പിന്നാലെ വിവാദം കെട്ടടങ്ങി. എന്നാല്‍ എന്നാല്‍ ജനങ്ങള്‍ എന്തുകൊണ്ട് ബിജെപിക്ക് വോട്ട് ചെയ്തുവെന്ന് കോണ്‍ഗ്രസ് മനസിലാക്കണമെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് വീണ്ടും തരൂര്‍.

കോണ്‍ഗ്രസ് മനസിലാക്കണം

കോണ്‍ഗ്രസ് മനസിലാക്കണം

2014 ലും 2019 ലും 19 ശതമാനം വോട്ടുകള്‍ മാത്രമാണ് കോണ്‍ഗ്രസിന് ലഭിച്ചത്. എന്നാല്‍ മോദിയുടെ കീഴില്‍ ബിജെപിക്ക് 2014 ലഭിച്ചത് 31 ശതമാനം വോട്ടുകളാണ്. 2019 ല്‍ ഇത് 37 ശതമാനമായി. കോണ്‍ഗ്രസിന് ലഭിച്ചിരുന്ന വോട്ടുകളാണ് അധികവും ബിജെപിക്ക് ലഭിച്ചത് എന്ന വസ്തുത മനസിലാക്കേണ്ടതുണ്ട്,തരൂര്‍ പറഞ്ഞു.

സ്വയം തിരുത്താന്‍ തയ്യാറാകണം

സ്വയം തിരുത്താന്‍ തയ്യാറാകണം

എങ്ങനെയാണ് ആ വോട്ടുകള്‍ നഷ്ടപ്പെട്ടതെന്ന് മനസിലാക്കാന്‍ തയ്യാറായില്ലേങ്കില്‍ പിന്നെ എങ്ങനെയാണ് ആ വോട്ടുകള്‍ തിരികെ എത്തിക്കാനാകുക? ഇത് മനസിലാക്കാനാണ് ഞാന്‍ പറഞ്ഞത്. ഞാന്‍ മോദിയെ സ്തുതിക്കുകയല്ല. ഞാന്‍ പറയുന്നത് ഈ വോട്ടുകള്‍ എന്തുകൊണ്ട് ബിജെപിക്ക് പോയി എന്ന് കണ്ടു പിടിക്കണമെന്നാണ്. എന്താണ് സംഭവിച്ചതെന്ന് നമ്മള്‍ അംഗീകരിക്കേണ്ടതുണ്ട്. തെറ്റുകളും വീഴ്ചകളും മനസിലാക്കണം, സ്വയം തിരുത്താന്‍ തയ്യാറാകണം, തരൂര്‍ പറഞ്ഞു.

തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് മുന്നേറ്റം!! 27 ല്‍ 15 സീറ്റുകളിലും വിജയം, ഒരു സീറ്റ് നേടി ബിജെപി

പാലായില്‍ പിജെ ജോസഫിന്‍റെ നാടകീയ നീക്കം; ജോസ് ടോമിനെതിരെ വിമതനായി ജോസഫ് കണ്ടത്തിലിന്‍റെ നോമിനേഷന്‍പാലായില്‍ പിജെ ജോസഫിന്‍റെ നാടകീയ നീക്കം; ജോസ് ടോമിനെതിരെ വിമതനായി ജോസഫ് കണ്ടത്തിലിന്‍റെ നോമിനേഷന്‍

English summary
Congress should understand why people voted for Modi; Shashi Tharoor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X