യുപിയിൽ ദളിത് യുവാവിനെ തീ കൊളുത്തി കൊന്നു; യോഗി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്!!
ലഖ്നൗ: ദുരിഭിമാന കൊലകൾ രാജ്യത്ത് കൂടിവരുന്നു എന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. കഴിഞ്ഞ ദിവസം ഉത്തർപ്രദേശിൽ നിന്നും ഇത്തരത്തിലുള്ള വാർത്ത റിപ്പോർട്ട് ചെയ്തു. സവര്‍ണ ജാതിയില്‍പ്പെട്ട പെണ്‍കുട്ടിയെ പ്രണയിച്ചതിനു ദളിത് യുാവിനെ ചുട്ടുകൊന്നെന്ന് വാർത്തയാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്. ഉത്തര്‍പ്രദേശിലെ ഹര്‍ദോയ് ജില്ലയിലെ ഭദേസ പ്രദേശത്താണ് സംഭവം. 20 കാരനായ അഭിഷേക് അലിയാസ് മോനുവിനെയാണ് ശനിയാഴ്ച ചുട്ടുകൊന്നത്.
യുവാവിനെ മാര്‍ദ്ദിച്ചതിനു ശേഷം ചുട്ടുകൊല്ലുകയായിരുന്നുവെന്നാണ് പോലീസ് സൂപ്രണ്ട് അലോക് പ്രിയദർശി പറഞ്ഞത്. അസുഖബാധിതയായ മാതാവ് റാം ബേട്ടിയുടെ ചികില്‍സയ്ക്കായി പണം സംഘടിപ്പിച്ച് വീട്ടിലേക്ക് മടങ്ങവേയാണ് യുവാവിനെ കൊലപ്പെടുത്തിയത്. വഴിമധ്യേ ഏതാനും പേര്‍ അഭിഷേകിനെ തടഞ്ഞുനിര്‍ത്തി പണം തട്ടിപ്പറിച്ച ശേഷം ക്രൂരമായി മര്‍ദ്ദിച്ച് കത്തിക്കുകയായിരുന്നു.

യുവാവിന്റെ കരച്ചില്‍ കേട്ട് ഓടിയെത്തിയ അയല്‍വാസികള്‍ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചു. പിറ്റേന്ന് ലഖ്നൗവിലെ ആശുപത്രിയിലേക്ക് മാറ്റവെ വഴിമധ്യേ മരണപ്പെടുകയായിരുന്നു. അതേസമയം സംഭവത്തിൽ യോഗി സർക്കാരിനെതിരെ കടുത്ത വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തി. ബിജെപി ഭരണത്തിന് കീഴിൽ മറ്റൊരു ദളിതൻ കൂടി ചുട്ടുകൊല്ലപ്പെട്ടിരിക്കുന്നു. മനുഷ്യത്വവിരുദ്ധവും നാണക്കേടുമാണിതെന്ന് കോൺഗ്രസിന്റെ മുതിർന്ന വക്താവ് രൺദീപ് സുർജെവാല പ്രതികരിച്ചു.


Click it and Unblock the Notifications