കൊറോണ: ഗ്രാമത്തില്‍ പ്രവേശനം നിഷേധിച്ചതോടെ കുടുംബം ശൗചാലയത്തില്‍; സിന്ധ്യക്കെതിരെ പ്രതിഷേധം
ഭോപ്പാല്‍: രാജ്യത്താകമാനം കൊറോണ വൈറസ് രോഗത്തെ പ്രതിരോധിക്കുന്നതിനായി ലോക്ക്ഡൗണ്‍ അടക്കമുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ നടപ്പിലാക്കി വരികയാണ്. എന്നാല്‍ ഇതിനിടെ മധ്യപ്രദേശില്‍ ആരോഗ്യമന്ത്രി തന്നെ ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിക്കുന്ന സ്ഥിതി വിശേഷമായിരുന്നു. ഏറെ രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ മധ്യപ്രദേശില്‍ അധികാരത്തിലേറിയ ബിജെപി സര്‍ക്കാര്‍ ആ സമയം തൊട്ട് വിവാദങ്ങളുടെ കുരുക്കിലാണ്.
കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് അടിക്കടി സര്‍ക്കാര്‍ പ്രതിരോധത്തിലാവുകയാണ് ഇവിടെ. ഇപ്പോഴിത മധ്യപ്രദേശില്‍ കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിന് അധികാരം നഷ്ടപ്പെടുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച ജ്യോതിരാദിത്യ സിന്ധ്യക്കെതിരേയും പ്രതിഷേധം ഉയരുകയാണ്.

ശൗചാലയത്തില്‍ ക്വാറന്റൈന്‍
കൊറോണ വൈറസ് രോഗം പടര്‍ന്നു പിടിക്കുന്ന പശ്ചാത്തലത്തില്‍ മധ്യപ്രദേശില്‍ ഗുണ ജില്ലയില്‍ സഹാരിയ ഗോത്രവിഭാഗത്തിലുള്‍പ്പെടുന്ന കുടുംബം സ്‌ക്കൂള്‍ ശൗചാലയത്തില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് സംസ്ഥാനത്ത് പ്രതിഷേധം ശക്തമാവുന്നത്. കുടുംബത്തിലെ ഒരാള്‍ സ്‌ക്കൂള്‍ ശൗചാലയത്തിന്റെ അകത്തിരുന്ന് ഭക്ഷണം കഴിക്കുന്ന ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു.

സിന്ധ്യക്കെതിരെ കോണ്‍ഗ്രസ്
കൊറോണ വ്യാപിക്കുന്ന പശ്ചാത്തവത്തില്‍ രാജ്ഗണ്ഡ് ജില്ലയില്‍ നിന്നും മടങ്ങിയെത്തിയതാണ് കുടുംബം. ശനിയാഴ്ച്ചയായിരുന്നു ഇവര്‍ ഇവിടെയെത്തിയത്. പിന്നാലെ സ്‌ക്കൂളിലെ ശൗചാലയത്തില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ വിധേയമാവുകയായിരുന്നുവെന്നാണ് ആരോപണം. സംഭവം പുറത്തറിഞ്ഞതോടെ സര്‍ക്കാരിനെതിരേയും സിന്ധ്യക്കെതിരേയും വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്.

ശൗചാലത്തിലിരുന്ന് ഭക്ഷണം
കൊറോണ വൈറസിനുള്ള മെഡിക്കല്‍ പരിശോധന നടത്തുന്നതിന് മുമ്പ് ഇവര്‍ക്ക് ഗ്രാമത്തിലേക്ക് പ്രവേശനം നിഷേധിക്കുകയായിരുന്നു.പിന്നാലെ രണ്ട് കുട്ടികളടങ്ങുന്ന കുടുംബം പ്രാദേശിക ഭരണകൂടത്തിന്റെ നിര്‍ദേശ പ്രകാരം സ്‌ക്കൂളില്‍ താമസിക്കുകയായിരുന്നു. എന്നാല്‍ അടുത്ത ദിവസം ജില്ലാ ആരോഗ്യവകുപ്പ് സംഘം സ്‌ക്കൂളിലെത്തിയതോടെ കുടുംബത്തിലെ ഒരാള്‍ ശൗചാലയത്തിലിരുന്നു ഭക്ഷണം കഴിക്കുന്നതായിരുന്നു കണ്ടത്.

ക്യാമറയില്‍ പകര്‍ത്തി
സംഘത്തിലെ ഒരാള്‍ ഇത് ക്യാമറയില്‍ പകര്‍ത്തുകയും ആരോഗ്യവകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് അയച്ചുകൊടുക്കുകയുമായിരുന്നു. പിന്നാലെയാണ് ചിത്രം വൈറലായത്. എന്നാല്‍ ഗ്രാമ നിവാസികള്‍ എതിര്‍ത്തതോടെ ഇവരോട് സ്‌ക്കൂളില്‍ കഴിയാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നാണ് അധികൃതരുടെ വാദം.

കോണ്‍ഗ്രസ്
ഗുണയില്‍ നിന്നും പുറത്ത് വരുന്ന ചിത്രമാണിത്. അവിടെ ഒരു കുടുംബം ശൗചാലയത്തില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. മറ്റ് എന്തൊരു പ്രശ്‌നം വരുമ്പോഴും ഞങ്ങള്‍ക്കെതിരെ തെരുവിലിറങ്ങാന്‍ നില്‍ക്കുന്നവര്‍ എവിടെയാണെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു. നേരത്തെ കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചു വരുന്ന സമയത്ത് തന്നെ കമല്‍നാഥ് സര്‍ക്കാരിന്റെ പല നയങ്ങളിലും വിയോജിപ്പുണ്ടായിരുന്ന സിന്ധ്യ നിരന്തരം പ്രതിഷേധിക്കുകയും തെരുവിലിറങ്ങുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

സിന്ധ്യയുടെ മണ്ഡലം
തുടര്‍ച്ചായി ജ്യോതിരാദിത്യ സിന്ധ്യ പ്രതിനിധീകരിച്ചിരുന്ന പ്രതിനിധീകരിച്ചിരുന്ന മണ്ഡലമാണ് സംഭവം നടന്ന ഗുണ. അദ്ദേഹത്തിന്റെ പിതാവ് മാധവ് റാവു സിന്ധ്യക്ക് ശേഷമാണ് ജോത്യരാദിത്യ സിന്ധ്യ മണ്ഡലത്തെ പ്രതിനിധീകരിച്ച് തെരഞ്ഞെടുക്കപ്പെടുന്നത്. എന്നാല്‍ 2019 ലെ തെരഞ്ഞെടുപ്പില്‍ ബിജെപി നേതാവായിരുന്ന കൃഷ്ണ പാല്‍ സിംഗ് യാദവിനോട് പരാജയപ്പെടുകയായിരുന്നു.

മദ്യപിച്ചിരുന്നു
ചിത്രത്തില്‍ കണ്ടയാള്‍ മദ്യപിച്ച് ഭാര്യയുമായി വഴക്കിടുകയായിരുന്നുവെന്നും അധികൃതര്‍ വാദിച്ചു. അദ്ദേഹം മദ്യപിക്കുകയും ഭാര്യയുമംായി വഴക്കിട്ട ഭക്ഷണ പൊതിയുമായി ശൗചാലയത്തിലേക്ക് പോവുകയായിരുന്നു. സ്‌ക്കൂളില്‍ അവര്‍ക്ക് താമസിക്കാന്‍ കൃത്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അവര്‍ ശൗതാലത്തിലല്ല താമസിച്ചതെന്നും വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ അധികൃതര്‍ പറഞ്ഞു.












Click it and Unblock the Notifications