മോഡിയെ പുകഴ്ത്തി മദനി; തിരിച്ചടിക്കാന്‍ കോണ്‍ഗ്രസ്
ദില്ലി: മോഡി വിഷയവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനെതിരെ സയ്യിദ് മെഹ്മൂദ് മദനി നടത്തിയ പരാമര്‍ശത്തെ കോണ്‍ഗ്രസ് ശക്തമായ ഭാഷയില്‍ അപലപിച്ചു. പൊതു തിരഞ്ഞെടുപ്പില്‍ മുസ്ലീം വോട്ടുകള്‍ നേടുന്നതിനായി കോണ്‍ഗ്രസ് കൃത്രിമമായി മോഡി ഭീതി പരത്തുകയാണ് എന്നായിരുന്നു ജാമിയത് ഇ ഉലമ ഇ ഹിന്ദ് മേധാവി സയ്യിദ് മെഹ്മൂദ് മദനിയുടെ പ്രസ്താവന.
നരേന്ദ്ര മോഡിയെ ഭയക്കുന്നു എന്ന് പറഞ്ഞ് മുസ്ലിങ്ങളെ സയ്യിദ് മെഹ്മൂദ് മദനി അപമാനിച്ചു എന്നാണ് കോണ്‍ഗ്രസ് വക്താവ് മീം അഫ്‌സല്‍ പറഞ്ഞത്. മോഡി ഭീതി പരത്തുന്നു എന്നാരോപിച്ച് കോണ്‍ഗ്രസിനെയും മദി അപമാനിച്ചു - ദില്ലിയില്‍ അദ്ദേഹം പറഞ്ഞു.

അതേസമയം കോണ്‍ഗ്രസിന്റെ വോട്ടുരാഷ്ട്രീയതന്ത്രത്തിന് ഏറ്റവും വലിയ ഉദാഹരണമാണ് സയ്യിദ് മെഹ്മൂദ് മദനിയുടെ പ്രസ്താവന എന്നാണ് ബി ജെ പി സംഭവത്തോട് പ്രതികരിച്ചത്. എങ്ങിനെയാണ് കോണ്‍ഗ്രസ് കാലങ്ങളായി വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കുന്നത് എന്നിപ്പോള്‍ വ്യക്തമായി. എന്നാല്‍ പതിയെപ്പതിയെ ജനങ്ങള്‍ സത്യം തിരിച്ചറിയും എന്നും ബി ജെ പി നേതാവ് മുക്താര്‍ അബ്ബാസ് നഖ്വി പറഞ്ഞു.
മതേതര പാര്‍ട്ടി എന്നവകാശപ്പെടുകയും ജാതി - മത കാര്‍ഡുകള്‍ ഇറക്കി വോട്ടുപിടിക്കുകയും ചെയ്യുന്ന കോണ്‍ഗ്രസിന്റെ നയമാണ് സയ്യിദ് മെഹ്മൂദ് മദനിയുടെ വാക്കുകളിലൂടെ പുറത്തുവന്നിരിക്കുന്നത്. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകുന്നതില്‍ മുസ്ലീങ്ങള്‍ ഭയക്കേണ്ടതില്ല എന്നായിരുന്നു മുസ്ലിങ്ങളോട് മദനിയുടെ ആഹ്വാനം.
ജയ്പൂരിലെ ബിര്‍ള ഓഡിറ്റോറിയത്തില്‍ മുസ്ലീങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്തണം എന്നാവശ്യപ്പെട്ട് നടത്തിയ കണ്‍വെന്‍ഷനില്‍ സംസാരിക്കവേയാണ് മദനി വിവാദ പ്രസ്താവന നടത്തിയത്.












Click it and Unblock the Notifications