കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സെന്‍ട്രല്‍ വിസ്ത നിര്‍മ്മാണം സ്ഥലത്തെ മിന്നൽ സന്ദർശനം; മോദിക്കെതിരെ കോൺഗ്രസ്

Google Oneindia Malayalam News

ദില്ലി; സെൻട്രൽ വിസ്റ്റ പദ്ധതിയുടെ നിർമാണ സ്ഥലം സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്. നടിപടി വിവേകശൂന്യമാണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. കൊവിഡ് പ്രതിസന്ധിയ്ക്കിടയിലും പദ്ധതിയുമായി മുന്നോട്ട് പോകാനുള്ള കേന്ദ്രനീക്കത്തേയും കോൺഗ്രസ് വിമർശിച്ചു.

modi

അദ്ദേഹം ഏതെങ്കിലും ആശുപത്രിയാണ് സന്ദർശിച്ചിരുന്നെങ്കിൽ ഞങ്ങൾ അദ്ദേഹത്തെ പിന്തുണയ്ക്കുമായിരുന്നു. ക്ഷമിക്കണം, ചിന്താശൂന്യമായ ഇത്തരമൊരു നടപടിയെ പിന്തുണയ്ക്കാൻ സാധിക്കില്ല, കോൺഗ്രസ് വക്താവ് പവൻ ഖേര പറഞ്ഞു. പ്രധാനമന്ത്രി ഏതെങ്കിലും ആശുപത്രിയോ നിർമ്മാണത്തിലിരിക്കുന്ന ഓക്സിജൻ പ്ലാന്റുകൾ സന്ദർശിച്ചതായോ അറിയില്ല. മൂന്ന് മാസം മുൻപ് നമ്മുടെ പ്രിയപ്പെട്ടവരുടെ ജീവൻ രക്ഷിക്കാൻ ഉള്ള കഷ്ടപ്പൊടിലായിരുന്നു. ഇന്ന് പ്രധാനമന്ത്രി 25,000 കോടി രൂപയുടെ സെൻട്രൽ വിസ്ത പദ്ധതി സന്ദർശിക്കാൻ പോകുന്നു. ഇപ്പോഴും കൊവിഡ് പ്രതിസന്ധിയിൽ നിന്നും രാജ്യം കരകയറിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസമായിരുന്നു പ്രധാനമന്ത്രിയുടെ സന്ദർശനം.രാത്രി 8.45ഓടെയാണ് പ്രധാനമന്ത്രി സൈറ്റില്‍ എത്തിയത്. സ്ഥലത്ത് നടന്നുകൊണ്ടിരിക്കുന്ന ജോലിയുടെ പുരോഗതി വിലയിരുത്തിയ പ്രധാനമന്ത്രി പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് ഊന്നല് നൽകി. സൈറ്റിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികളുമായി അദ്ദേഹം സംവദിക്കുകയും അവരുടെ ക്ഷേമത്തെക്കുറിച്ച് അന്വേഷിക്കുകയും ചെയ്തു. തൊഴിലാളികൾ ചരിത്രപരവുമായ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി തൊഴിലാളികളോട് പറഞ്ഞു.

Recommended Video

cmsvideo
Bilateral Relationship Will Touch New Heights': PM Modi To US VP Kamala Harris

നിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാ തൊഴിലാളികൾക്കും കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് നൽകിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് പ്രധാനമന്ത്രി നിർദ്ദേശിച്ചു. എല്ലാ തൊഴിലാളികളുടെയും പ്രതിമാസ ആരോഗ്യ പരിശോധന നടത്താൻ അദ്ദേഹം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിക്കഴിഞ്ഞാൽ, സൈറ്റിൽ ഏർപ്പെട്ടിരി ക്കുന്ന എല്ലാ നിർമ്മാണ തൊഴിലാളികൾക്കുമായി ഒരു ഡിജിറ്റൽ ആർക്കൈവ് സ്ഥാപിക്കണമെന്നും, അത് അവരുടെ പേര്, അവർ താമസിക്കുന്ന സ്ഥലത്തിന്റെ പേര്, അവരുടെ ചിത്രം എന്നിവ ഉൾപ്പെടെയുള്ള അവരുടെ വ്യക്തിപരമായ വിശദാംശങ്ങൾ പ്രതിഫലിപ്പിക്കുകയും വേണം. നിർമാണ പ്രവർത്തനങ്ങൾക്ക് അവരുടെ സംഭാവന തിരിച്ചറിയണം. കൂടാതെ, എല്ലാ തൊഴിലാളികൾക്കും അവരുടെ ഉദ്യമത്തിൽ പങ്കും പങ്കാളിത്തവും സംബന്ധിച്ച സർട്ടിഫിക്കറ്റ് നൽകണം. ഒരു മണിക്കൂറോളം നിർമാണ സ്ഥലത്ത് ചെലവഴിച്ചാണ് പ്രധാനമന്ത്രി മടങ്ങിയത്.കൊവിഡ് ഉയര്‍ത്തിയ പ്രതിസന്ധികള്‍ക്കിടയിലും സെന്‍ട്രല്‍ വിസ്ത പദ്ധതി പുരോഗമിക്കുകാണ്. അതേസമയം കഴിഞ്ഞ ദിവസം പ്രധാനമന്ത്രി പദ്ധതിക്കെതിരെ വിമർശനം ഉയർത്തിയവരെ മോദി വിമർശിച്ചിരുന്നു. ശക്തമായ ഇന്ത്യയ്ക്ക് ആധുനിക തലസ്ഥാനം ആവശ്യമാണെന്നായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്.

English summary
Congress slams Modi's visit in central vista project site
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X