കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'രാജ്യത്തെ മുഴുവന്‍ പാവപ്പെട്ട കുടുംബങ്ങള്‍ക്കും 5000 രൂപ'; രാഷ്ട്രീയം സൗണ്ട് ആന്റ് ലൈറ്റ് അല്ല

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ തുടരുന്നതിനൊപ്പമാണ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതുവരേയും രാജ്യത്ത് 8356 പേര്‍ക്കാണ് കൊറാണ സ്ഥിരീകരിച്ചിരിക്കുന്നത്. 273 പേര്‍ രോഗ ബാധിച്ച് മരണപ്പെടുകയും ചെയ്തു.

കൊറോണ വൈറസ് രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ രാജ്യത്ത് ലോക്ക്ഡൗണ്‍ നീട്ടാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. മാര്‍ച്ച് 24 ന് ആരംഭിച്ച ലോക്ക്ഡൗണ്‍ ഏപ്രില്‍ 14 ന് അവസാനിക്കാനിരിക്കെയാണ് രണ്ടാഴ്ച്ചത്തേക്ക് കൂട്ടി നീട്ടിയകത്. ഇതിന് പിന്നാലെ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍.

കബില്‍ സിബല്‍

കബില്‍ സിബല്‍

രാഷ്ട്രീയം എന്നത് ഒരു റിയാലിറ്റി ഷോയാണെന്നും അല്ലാതെ സൗണ്ട് ആന്റ് ലൈറ്റ് ഷോ അല്ലെന്നുമായിരുന്നു കപില്‍ സിബലിന്റെ പരാമര്‍ശം. ഒപ്പം രാജ്യത്ത് ഏപ്രില്‍ മുപ്പത് വരെ ലോക്ക്ഡൗണ്‍ നീട്ടുമ്പോള്‍ അതിന് ആവശ്യമായ ഒരു പദ്ധതി സര്‍ക്കാരിന്റെ കൈയ്യിലുണ്ടോയെന്നും കപില്‍ സിബല്‍ പ്രധാനമന്ത്രിയോട് ചോദിച്ചു. ട്വിറ്ററിലൂടെയായിരുന്നു സിബലന്റെ പരാമര്‍ശം.

ദേശീയ പദ്ധതി

ദേശീയ പദ്ധതി

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ ദേശീയ തലത്തില്‍ പ്രധാനമന്ത്രി നടപ്പിലാക്കാന്‍ ഉദേശിക്കുന്ന ചില കാര്യങ്ങളെക്കുറിച്ച് ഞങ്ങള്‍ക്ക് അറിയണമെന്നും കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. അതില്‍ പ്രധാനമായും നാല് കാര്യങ്ങളാണ് കപില്‍ സിബല്‍ മുന്നോട്ട് വെക്കുന്നത്. പിന്നാക്കം നില്‍ക്കുന്നവരിലേക്ക് പണം എന്നിക്കുക. ഓരോ കുടുംബത്തിനും 5000 വീതം, രണ്ടാമതായി ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന മുഴുവന്‍ പേരുടേയും സുരക്ഷ. മൂന്നാമതായി കുടിയേറ്റതൊഴിലാളികളും സംരക്ഷണ. അവരുടെ ഭക്ഷണവും പാര്‍പ്പിടവും തുടങ്ങി എല്ലാ കാര്യങ്ങളെക്കുറിച്ചും, തുടങ്ങിയ കാര്യങ്ങളാണ് കപില്‍ സിബല്‍ മുന്നോട്ട് വെക്കുന്നത്.

നേതാക്കള്‍

നേതാക്കള്‍

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഇതേ ആവശ്യങ്ങളുയര്‍ത്തി കോണ്‍ഗ്രസ് നേതാവ് പി ചിദംബരവും എഐഎംഐഎം മേധാവി അസുദുദീന്‍ ഒവൈസിയും രംഗത്തെത്തിയിരുന്നു. രാജ്യത്തെ മുഴുവന്‍ പാവപ്പെട്ട കുടുംബങ്ങള്‍ക്കും സാമ്പത്തിക സഹായം നല്‍കാന്‍ കേന്ദ്രത്തോട് സംസ്ഥാന സര്‍ക്കാരുകള്‍ ആവശ്യപ്പെടണമെന്ന് പി ചിദംബരം പറഞ്ഞു. രാജ്യത്തെ മുഴുവന്‍ പാവപ്പെട്ട കുടുംബങ്ങള്‍ക്കും 5000 രൂപ അക്കൗണ്ടുകള്‍ വഴി വിതരണം ചെയ്യണമെന്നായിരുന്നു ഔവൈസി മുന്നോട്ട് വെച്ചത്.

ലോക്ക്ഡൗണ്‍

ലോക്ക്ഡൗണ്‍

ലോക്ക്ഡൗണ്‍ നീട്ടുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ തീരുമാനമെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാനമുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സിങ് നടത്തിയിരുന്നു. ലോക്ക്ഡൗണ്‍ നീട്ടണമെന്ന ആവശ്യം തന്നെയായിരുന്നു വിവിധ സംസ്ഥാനങ്ങള്‍ ഉന്നയിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 24 പേര്‍ക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. ഈ മണിക്കൂറില്‍ 909 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

English summary
Congress Slams PM Modi Said Politics is a Reality show
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X