കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചരിത്രം ആവര്‍ത്തിക്കുകയാണ്; ലോക്ക്ഡൗണ്‍ പ്രഖ്യാപനം നോട്ട് നിരോധനം പോലെയെന്ന് കോണ്‍ഗ്രസ്

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് കൊറോണ വൈറസ് രോഗം പടര്‍ന്നു പിടിക്കുന്ന പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഒട്ടും തയ്യാറെടുപ്പുകള്‍ നടത്താതെയാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതെന്നും ഇത് നേരത്തെ രാജ്യത്ത് നോട്ട് നിരോധനം നടത്തിയതിന് സമാനമാണെന്നും കോണ്‍ഗ്രസ് ആരോപണം. ചരിത്രം വീണ്ടും ആവര്‍ത്തിക്കുകയാണെന്ന് കോണ്‍ഗ്രസ് വക്താവ് അഭിഷേഖ് സിംഗ്‌വി പറഞ്ഞു.

എത്ര തിടുക്കത്തിലാണോ രാജ്യത്ത് നോട്ട് നിരോധനം നടപ്പിലാക്കിയത് അതിന് സമാനമായാണ് ഇപ്പോള്‍ ലോക്ക്ഡൗണും പ്രഖ്യാപിച്ചിരിക്കുന്നത്. ദയവ് ചെയ്ത് ഇത്തരം തീരുമാനങ്ങള്‍ എടുക്കരുത്. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി നടത്തിയ പത്രസമ്മേളനത്തിലൂടെയായിരുന്നു അഭിഷേഖ് സിംഗ്‌വിയുടെ പ്രതികരണം.

congress

ദില്ലിയില്‍ നിന്നും ഉപജീവനമാര്‍ഗം നഷ്ടപ്പെട്ട് സ്വന്തം നാടുകളിലേക്ക് പോകുന്ന കുടിയേറ്റ തൊഴിലാളികളുടെ അവസ്ഥ പരാമര്‍ശിച്ചുകൊണ്ടായിരുന്നു സിംഗ്‌വി ഇക്കാര്യം പറഞ്ഞത്.

ലക്ഷകണക്കിന് ആളുകള്‍ തെരുവുകളിലിറങ്ങുമ്പോല്‍ സാമൂഹ്യ അകലം പാലിക്കുകയെന്നതിന്റെ യുക്തി എന്താണെന്നും സിംഗ്‌വി ചോദിക്കുന്നു. ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുന്‍പ് തയ്യാറെടുപ്പ് നടത്തിയിരുന്നെങ്കില്‍ ഇത്തരമൊരും കാഴ്ച്ച കാണേണ്ടിയിരിരുന്നില്ലെന്നും സിംഗ്‌വി പറയുന്നു. 21 ദിവസത്തേക്കായിരുന്നു പ്രധാനമന്ത്രി രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ഇത് 40 ലധികം ദിവസത്തേക്ക് നീളുമെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ഈ റിപ്പോര്‍ട്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ തള്ളി. ഇത് സംബന്ധിച്ച് പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ അടിസ്ഥാന രഹിതമാണെന്ന് കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ പറഞ്ഞു.

ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ അതിഥി തൊഴിലാളികള്‍ കൂട്ടപലായനം നടത്തിയതോടെ സ്ഥിരി ഗുരുതരമായെന്നും അതിനാല്‍ കേന്ദ്രസര്‍ക്കാര്‍ ലോക്ക് ഡൗണ്‍ നീട്ടിയേക്കുമെന്ന തരത്തിലായിരുന്നു പ്രചരണങ്ങള്‍ എന്നാല്‍ അത്തരം റിപ്പോര്‍ട്ടുകള്‍ ആശ്ചര്യപ്പെടുത്തുന്നതാണെന്ന് രാജീവ് ഗൗബ പ്രതികരിച്ചു. നിലവില്‍ അത്തരത്തിലൊരു തിരുമാനവും സര്‍ക്കാര്‍ കൈക്കൊണ്ടിട്ടില്ല. അതേസമയം നിലവിലെ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും രാജീവ് ഗൗബ വ്യക്തമാക്കി.

ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ തൊഴിലും ഭക്ഷണവും നഷ്ടപ്പെട്ട നിരവധി അതിഥി തൊഴിലാളികള്‍ ജന്‍മനാട്ടിലേക്ക് കൂട്ടപലായനം ചെയ്യുന്ന സാഹചര്യമുണ്ട്. കഴിഞ്ഞ ദിവസം ദില്ലിയില്‍ ഇവര്‍ കുടുങ്ങി കിടക്കുന്ന ഹൃദയഭേദകമായ ദൃശ്യങ്ങള്‍ പലതും പുറത്തുവന്നിരുന്നു. അതേസമയം ആയിരക്കണക്കിന് തൊഴിലാളികള്‍ വിലക്ക് വകവെയ്ക്കാതെ പുറത്തിറങ്ങിയതോടെ സംസ്ഥാനങ്ങളോട് അതിര്‍ത്തി അടച്ചിടാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. ഇവര്‍ക്ക് സംസ്ഥാന സര്‍ക്കാരുകള്‍ താമസ, ഭക്ഷണ സൗകര്യങ്ങള്‍ ഒരുക്കണമെന്നും ലോക്ക് ഡൗണ്‍ വിലക്ക് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ അറിയിച്ചിട്ടുണ്ട്.

Recommended Video

cmsvideo
കൊറോണയ്ക്കെതിരെ ഒരുമിച്ച് കേരളം | Oneindia Malayalam

അതേസമയം രാജ്യത്ത് നിലവിലെ സാഹചര്യത്തില്‍ 21 ദിവസത്തെ ലോക്ക് ഡൗണ്‍ പര്യാപ്തമല്ലെന്നനായിരുന്നു പുറത്തുവന്ന പഠനങ്ങള്‍.

English summary
Congress slams 'thoughtless' lockdown, links it to demonetisation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X