Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇനി തര്‍ക്കമില്ല, ഹരിയാനയില്‍ പോര് അവസാനിപ്പിച്ച് ഹൂഡ, എഎപിയെ പേടിച്ച് കോണ്‍ഗ്രസ് ഒറ്റക്കെട്ട്

ദില്ലി: പഞ്ചാബിലെ പോലെ മറ്റിടങ്ങളിലും ഭരണം നഷ്ടമാകുമോ എന്ന പേടിയിലാണ് കോണ്‍ഗ്രസ്. അത്തരത്തിലാണ് ആംആദ്മി പാര്‍ട്ടി കോണ്‍ഗ്രസിന്റെ മേഖലകളിലേക്ക് കടന്നുകയറുന്നത്. കോണ്‍ഗ്രസ് ദുര്‍ബലമായ മേഖലകളിലേക്ക് തന്ത്രങ്ങളുമായി എഎപി വരുന്നത് ശരിക്കും സംസ്ഥാന നേതൃത്വങ്ങളെ ഭയപ്പെടുത്തുകയാണ്. ഹരിയാനയിലാണ് അത്തരമൊരു സാഹചര്യം കോണ്‍ഗ്രസ് നേരിടുന്നത്.

ഇവിടെ കുമാരി സെല്‍ജയും ഭൂപീന്ദര്‍ ഹൂഡയും തമ്മിലുള്ള പോര് കോണ്‍ഗ്രസിനെ അനുദിനം ദുര്‍ബലമാക്കി കൊണ്ടിരിക്കുകയാണ്. ഹരിയാനയില്‍ എഎപി മുഖ്യ പ്രതിപക്ഷമായി മാറാനുള്ള സാധ്യത വരെയുണ്ട്. ഈ സാഹചര്യത്തില്‍ പോര് അവസാനിപ്പിച്ച് ഒറ്റക്കെട്ടാവുകയാണ് നേതാക്കള്‍.

1

കോണ്‍ഗ്രസ് ഒറ്റക്കെട്ടായി നിന്നപ്പോള്‍ മാത്രമാണ് എല്ലായിടത്തും തിരഞ്ഞെടുപ്പ് വിജയിച്ചിട്ടുള്ളത്. മധ്യപ്രദേശില്‍ കമല്‍നാഥും ദിഗ് വിജയ് സിംഗും ജ്യോതിരാദിത്യ സിന്ധ്യയും പ്രശ്‌നങ്ങള്‍ മറന്ന് ഒന്നിച്ചതോടെയാണ് അധികാരം പിടിക്കാനായത്. ഛത്തീസ്ഗഡിലും രാജസ്ഥാനിലും അങ്ങനെയായിരുന്നു. ഇത് മനസ്സിലാക്കിയാണ് ഹരിയാനയില്‍ ചുവടുമാറ്റാന്‍ കോണ്‍ഗ്രസ് നിര്‍ബന്ധിതരായിരിക്കുന്നത്. ആദ്യം അംഗത്വ വിതരണമാണ് തുടങ്ങിയത്. പാര്‍ട്ടി ശക്തിപ്പെടുത്താനുള്ള ചുവടുവെപ്പായിരുന്നു ഇത്. ഏപ്രില്‍ 15ന് ഇത് അവസാനിച്ചു. നാലര വര്‍ഷത്തിന് ശേഷമാണ് കോണ്‍ഗ്രസ് അംഗത്വ വിതരണം ഹരിയാനയില്‍ നടത്തുന്നത്. ഇത് സംഘടനയെ അടിമുടി ശക്തമാക്കിയിരിക്കുകയാണ്.

2

ഇതെല്ലാം എഎപിയെ ഭയന്നിട്ടാണെന്ന് പറയേണ്ടി വരും. പാര്‍ട്ടി ശക്തിപ്പെട്ടില്ലെങ്കില്‍ ആ സ്‌പേസില്‍ ആംആദ്മി പാര്‍ട്ടി വളരുമെന്ന് കോണ്‍ഗ്രസിന് നന്നായിട്ടറിയാം. അതുകൊണ്ടാണ് അംഗത്വ വിതരണം വേഗത്തിലാക്കിയത്. 14 ലക്ഷം പുതിയ അംഗങ്ങള്‍ അതുവഴി പാര്‍ട്ടിയിലെത്തി. ഡിജിറ്റല്‍ അംഗത്വം വഴി ഏഴ് ലക്ഷം പേരാണ് കോണ്‍ഗ്രസിലെത്തിയത്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് മികച്ച പ്രതികരണമാണ് ഹരിയാനയില്‍ നിന്ന് അംഗത്വ വിതരണത്തിന് ലഭിച്ചിരിക്കുന്നത്. സംഘടനാ തിരഞ്ഞെടുപ്പാണ് ഹരിയാനയില്‍ അടുത്ത ഘട്ടം. നേരിട്ട് സംസ്ഥാന സമിതി തിരഞ്ഞെടുപ്പല്ല നടത്തുക. ബ്ലോക് പ്രസിഡന്റുമാരെയും എക്‌സിക്യൂട്ടീവ് കമ്മിറ്റികളെയുമാണ് തിരഞ്ഞെടുക്കുക.

3

ഇതെല്ലാം കഴിഞ്ഞ ശേഷം സംസ്ഥാന സമിതി മൊത്തത്തില്‍ അഴിച്ചുപണിയും. കുമാരി സെല്‍ജ സ്ഥാനമൊഴിയുമെന്നാണ് സൂചന. ഭൂപീന്ദര്‍ ഹൂഡയ്ക്കായിട്ടാണ് വഴിമാറുന്നത്. അതേസമയം സെല്‍ജ സംസ്ഥാന രാഷ്ട്രീയത്തില്‍ തുടരുമോ എന്ന് അറിയില്ല. ബ്ലോക് കമ്മിറ്റികളാണ് സംസ്ഥാന സമിതി അംഗങ്ങളെ തിരഞ്ഞെടുക്കുക. മെയ് 31നുള്ളില്‍ ഈ തിരഞ്ഞെടുപ്പുകളെല്ലാം പൂര്‍ത്തിയാക്കും. ജൂലായ് 21നും ഓഗസ്റ്റ് ഇരുപതിനും ഇടയില്‍ കോണ്‍ഗ്രസിന്റെ ജില്ലാ കമ്മിറ്റികള്‍, പുതിയ അധ്യക്ഷന്‍മാരെയും വൈസ് പ്രസിഡന്റുമാരെയും, ട്രഷറര്‍, എക്‌സിക്യൂട്ടീവ് കമ്മിറ്റികളെയും തിരഞ്ഞെടുക്കും. മൂന്നാം ഘട്ടം ഓഗസ്റ്റ് 21നും സെപ്റ്റംബര്‍ ഇരുപതിനും ഇടയിലാണ് നടക്കുക.

4

കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍, വൈസ് പ്രസിഡന്റ്, ട്രഷറര്‍, സംസ്ഥാന സമിതി അംഗങ്ങള്‍, എഐസിസി അംഗങ്ങള്‍ എന്നിവരെയും തിരഞ്ഞെടുക്കും. ഇതെല്ലാം എഎപിയെ ഭയന്നുള്ള തീരുമാനമാണ്. പഞ്ചാബിലെ മുന്നേറ്റം ഹരിയാനയിലും തരംഗമുണ്ടാക്കാന്‍ എഎപിയെ സഹായിക്കുന്ന ഘടകമാണ്. ഇതിനോടകം ചണ്ഡീഗഡില്‍ വന്‍ മുന്നേറ്റം എഎപിയുണ്ടാക്കിയിട്ടുണ്ട്. ഹരിയാനയിലെ 22 ജില്ലകളിലും എഎപി ഇതിനോടകം ഓഫീസ് തുറന്ന് കഴിഞ്ഞു. സുശീല്‍ ഗുപ്തയ്ക്കാണ് എഎപി ഹരിയാനയുടെ ചുമതല നല്‍കിയിരിക്കുന്നത്. 90 മണ്ഡലത്തിലും ഓഫീസ് എന്നതാണ് എഎപിയുടെ നയം. നിരവധി നേതാക്കള്‍ ഇതിനോടകം തന്നെ ഹരിയാനയിലെ എഎപിയില്‍ ചേര്‍ന്നിട്ടുണ്ട്.

5

മുന്‍ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ അശോക് തന്‍വര്‍, മുന്‍ മന്ത്രി നിര്‍മല്‍ സിംഗ്, അദ്ദേഹത്തിന്റെ മകള്‍ ചിത്ര സര്‍വാര എന്നിവര്‍ എഎപിയില്‍ ചേര്‍ന്നിട്ടുണ്ട്. നിര്‍മല്‍ സിംഗ് കോണ്‍ഗ്രസ് നേതാവ് ഭൂപീന്ദര്‍ ഹൂഡയുടെ വിശ്വസ്തനായിരുന്നു. കോണ്‍ഗ്രസിലും ബിജെപിയിലും അവഗണന നേരിടുന്നവരാണ് എഎപിയിലേക്ക് പോകാന്‍ തയ്യാറായി നില്‍ക്കുന്നത്. പഞ്ചാബിലെ വിജയമാണ് ഇതിനെല്ലാം എഎപിയെ സഹായിക്കുന്നത്. അരവിന്ദ് കെജ്രിവാല്‍ സംസ്ഥാനത്ത് ക്യാമ്പ് ചെയ്ത് നീക്കങ്ങള്‍ ഉടന്‍ ആരംഭിക്കും. നിലവില്‍ പാര്‍ട്ടിയുടെ അടിത്തറ ശക്തമാക്കാനുള്ള ശ്രമത്തിലാണ് എഎപി. താല്‍ക്കാലികമായി കോണ്‍ഗ്രസിലെ പ്രശ്‌നങ്ങളൊക്കെ അവസാനിച്ചതും രാഹുലിനും സോണിയക്കും ശുഭസൂചനയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+