കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയ്ക്കെതിരെ ആഞ്ഞ‍ടിച്ച് രമ്യ: കോണ്‍ഗ്രസ് വ്യക്തിഗത വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ലെന്ന്

Google Oneindia Malayalam News

ദില്ലി: നരേന്ദ്രമോദി ആപ്പില്‍ നിന്ന് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ ബിജെപിയ്ക്കെതിരെ കോണ്‍ഗ്രസ് മീഡിയ ഹെഡ്. ബിജെപിയെപ്പോലെ കോണ്‍ഗ്രസ് ഇന്ത്യക്കാരുടെ വ്യക്തിഗത വിവരങ്ങള്‍ പങ്കുവെച്ചിട്ടില്ലെന്നാണ് കോണ്‍ഗ്രസ് ഐടി സെല്‍ മേധാവി രമ്യ എന്ന ദിവ്യ സ്പന്ദന ചൂണ്ടിക്കാണിക്കുന്നത്. നരേന്ദ്ര മോദി ആപ്പിന് പിന്നാലെ കോണ്‍ഗ്രസിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പായ WithINC appലെ ഉപയോക്താക്കളുടെ വിവരങ്ങളും ചോര്‍ത്തുന്നുണ്ടെന്ന ആരോപണം ഉയര്‍ന്നതോടെയാണിത്.

വിദേശത്ത് പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ സഹായത്തോടെ രാജ്യത്തെ പൗരന്മാരുടെ വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കുന്ന സംഭവത്തില്‍ കോണ്‍ഗ്രസും ബിജെപിയും കൊമ്പുകോര്‍ക്കുന്നതിനിടെയാണ് കോണ്‍ഗ്രസ് ഐടി സെല്‍ മേധാവി രമ്യ ബിജെപിയ്ക്കെതിരെ രംഗത്തെത്തുന്നത്. സിംഗപ്പൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കമ്പനിക്ക് കോണ്‍ഗ്രസ് ആപ്പിന്റെ ഉപയോക്താക്കളുടെ വിവരങ്ങള്‍ കൈമാറുന്നുവെന്നാണ് ഫ്രഞ്ച് സുരക്ഷാ വിദഗ്ദന്‍ എലിയറ്റ് ആന്‍ഡേഴ്‌സന്‍ വെളിപ്പെടുത്തിയിട്ടുള്ളത്. നരേന്ദ്രമോദി ആപ്പ് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തി യുഎസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കമ്പനിയ്ക്ക് കൈമാറുന്നുവെന്ന എലിയറ്റിന്റെ ആരോപണം പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയിരുന്നു. ആരോപണങ്ങള്‍ക്കിടെ കോണ്‍ഗ്രസിന്റെ ഔദ്യോഗിക ആപ്ലിക്കേഷന്‍ തന്നെ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഡിലീറ്റ് ചെയ്തിരുന്നു.

 ബിജെപിയെപ്പോലെ ചോര്‍ത്തുന്നില്ല..

ബിജെപിയെപ്പോലെ ചോര്‍ത്തുന്നില്ല..

ബിജെപിയെപ്പോലെ കോണ്‍ഗ്രസ് ഔദ്യോഗിക ആപ്പിലെ വിവരങ്ങള്‍ പങ്കുവെക്കുന്നില്ലെന്നാണ് കോണ്‍ഗ്രസ് ഐടി സെല്‍ മേധാവി വ്യക്തമാക്കിയത്. കോണ്‍ഗ്രസിന്റെ ആപ്പ് ഉപയോക്താക്കളുടെ വിവരങ്ങള്‍ സിംഗപ്പൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കമ്പനിയ്ക്ക് കൈമാറുന്നുവെന്നാണ് ആരോപണമുയര്‍ന്ന്. ഫ്രഞ്ച് സുരക്ഷാ വിദഗ്ദനായ എലിയറ്റ് അല്‍ഡേഴ്സണാണ് നരേന്ദ്രമോദി ആപ്പിന് പിന്നാലെ കോണ്‍ഗ്രസ് ആപ്പും വിവരങ്ങള്‍ ചോര്‍ത്തി വിദേശത്തേയ്ക്ക് അയയ്ക്കുന്നുവെന്ന് ആരോപിച്ചത്. ആരോപണം പുറത്തുവന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് അപ്രത്യക്ഷമായിരുന്നു. ആപ്പ് ഡിലീറ്റ് ചെയ്തതായി പിന്നീട് കോണ്‍ഗ്രസ് വ്യക്തമാക്കുകയും ചെയ്തിരുന്നു. ​എന്നാല്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ആപ്പ് നീക്കം ചെയ്തത് ബിജെപി തെറ്റായ യുആര്‍എല്‍ ഉപയോഗിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കങ്ങള്‍ നടത്തിയതിനെ തുടര്‍ന്നാണെന്നും രമ്യ പ്രതികരിച്ചിരുന്നു. ഇത് ജനങ്ങളെ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന് വിശ്വസിപ്പിക്കുന്നതിന് ഇടയാക്കുമെന്നും സിംഗപ്പൂരിലുള്ള സുഹൃത്തുക്കള്‍ക്ക് കോണ്‍ഗ്രസ് ആപ്പ് ഒരു തരത്തിലുള്ള വിവരങ്ങളും കൈമാറുന്നില്ലെന്നും രമ്യ കൂട്ടിച്ചേര്‍ത്തു.

 എന്തുകൊണ്ട് ആപ്പ് ഡിലീറ്റ് ചെയ്തുു?

എന്തുകൊണ്ട് ആപ്പ് ഡിലീറ്റ് ചെയ്തുു?

നരേന്ദ്രമോദി ആപ്പ് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന വിവാദത്തിനിടെയാണ് കോണ്‍ഗ്രസിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പായ WithINC appലെ വിവരങ്ങള്‍ സിംഗപ്പൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കമ്പനിയ്ക്ക് കൈമാറുന്നതായി ​എലിയറ്റ് അല്‍ഡേഴ്സണ്‍ ആരോപിച്ചത്. ഇതോടെ കോണ്‍ഗ്രസ് ആപ്പ് ഡിലീറ്റ് ചെയ്യുകയായിരുന്നു. എന്നാല്‍ ഈ ആരോപണം തള്ളിക്കളഞ്ഞ് കോണ്‍ഗ്രസ് ഐടി സെല്‍ മേധാവി നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. പാര്‍ട്ടി വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കുന്നുവെന്ന ആരോപണം തള്ളിയ കോണ്‍ഗ്രസ് ഒരു വിവരവും തേര്‍‍ഡ് പാര്‍ട്ടിയുമായി പങ്കുവെക്കുന്നില്ലെന്നും വ്യക്തമാക്കി. കോണ്‍ഗ്രസ് ആപ്പിന്റെ സെര്‍വര്‍ സിംഗപ്പൂരിലാണെന്ന് തെളിയിക്കുന്ന സ്‌ക്രീന്‍ഷോട്ടുകളും ഉപയോഗിച്ചായിരുന്നു ബിജെപിയുടെ പ്രചാരണം.

 നമോ ആപ്പിനെതിരെ

നമോ ആപ്പിനെതിരെ


പ്രധാനമന്ത്രിയുടെ ഔദ്യോഗിക ആപ്പായ നരേന്ദ്രമോദി ആപ്പ് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്ന കാര്യം പാര്‍ട്ടി ഐടി സെല്‍ മേധാവി സമ്മതിച്ചിരുന്നു. എന്നാല്‍ ഉപയോക്താക്കള്‍ക്ക് മികച്ച സേവനം നല്‍കുന്നതിന് വേണ്ടി ഗൂഗിള്‍ അനലിറ്റിക്സിന് സമാനമായ ധര്‍മത്തിന് വേണ്ടിയാണെന്നും ബിജെപി വാദിച്ചിരുന്നു. അമേരിക്കന്‍ കമ്പനിയ്ക്ക് നമോ ആപ്പ് ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്നുവെന്ന വാര്‍ത്തയാണ് അല്‍ഡേഴ്സണ്‍ പുറത്തുവിട്ടത്. ഫോണിലെ 22 ഫീച്ചറുകളില്‍ നിന്നുള്ള വിവരങ്ങള്‍ ആപ്പ് ചോര്‍ത്തുന്നുവെന്ന് ടെക് വിദഗ്ദരും കണ്ടെത്തിയിരുന്നു. ഇന്ത്യയിലും ഓഫീസുകളുള്ള കമ്പനിയ്ക്ക് മുംബൈയില്‍ നിന്നാണ് വിവരങ്ങള്‍ കൈമാറിയിട്ടുള്ളതെന്നും കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടെത്തിയിരുന്നു.

ഉപയോക്താക്കളെ നമോ വഞ്ചിച്ചു

ഉപയോക്താക്കളെ നമോ വഞ്ചിച്ചു


ലൊക്കേഷന്‍, ഫോട്ടോഗ്രാഫുകള്‍, കോണ്ടാക്ട്, മൈക്രോഫോണ്‍, ക്യാമറ എന്നിങ്ങനെ ഫോണിലെ 22 ഫീച്ചറുകളില്‍ നിന്നുള്ള വിവരങ്ങളാണ് ആപ്പ് ചോര്‍ത്തിയിരുന്നത്. ഐടി മന്ത്രാലയത്തിന്റെ സിറ്റിസെന്‍ എന്‍ഗേജ്മെന്റ് ആപ്പ്, മൈഗവ് ആപ്പ്, എന്നിവയെല്ലാം ഒമ്പത് ആക്സസ് പോയിന്റുകള്‍ക്കുള്ള അനുമതിയാണ് ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ആവശ്യപ്പെടാറുള്ളത്. എന്നാല്‍ നമോ ആപ്പ് 14 ആക്സസ് പോയിന്റുകളിലേയ്ക്കുള്ള ആക്സസാണ് ആവശ്യപ്പെടുന്നത്. പ്രൊഫൈല്‍ നിര്‍മിക്കുന്ന വ്യക്തി ഉപയോഗിക്കുന്ന ഫോണിലെ വിവരങ്ങളും മറ്റ് വ്യക്തിഗത വിവരങ്ങളും കമ്പനി ചോര്‍ത്തി യുഎസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ക്ലെവര്‍ ടാപ്പിന്റെ കമ്പനിയുമായി പങ്കുവെച്ചിട്ടുണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്. പേര്, ഇമെയില്‍ അഡ്രസ്,ലിംഗം, നഗരം എന്നിങ്ങനെ ഉപയോക്താക്കള്‍ നല്‍കിയിട്ടുള്ള വ്യക്തിഗത വിവരങ്ങളാണ് ക്ലെവര്‍ ടാപ്പിന്റെ in.wzrkt.com എന്ന വെബ്സൈറ്റുമായി പങ്കുവെച്ചിട്ടുണ്ടെന്നാണ് അല്‍ഡേഴ്സന്റെ വെളിപ്പെടു

<strong>മോദിയെ പരിഹസിച്ച രാഹുലിന് 'ആപ്പ്'.. കോൺഗ്രസ് ആപ്പിൽ നിന്ന് ചോർച്ച സിംഗപ്പൂരിലേക്ക്! വിവാദം കത്തുന്നു</strong>മോദിയെ പരിഹസിച്ച രാഹുലിന് 'ആപ്പ്'.. കോൺഗ്രസ് ആപ്പിൽ നിന്ന് ചോർച്ച സിംഗപ്പൂരിലേക്ക്! വിവാദം കത്തുന്നു

<strong>ദോക്‌ലാമിനെ തൊട്ടുകളിക്കേണ്ട, അത് ഞങ്ങളുടേതാണ്, ഇന്ത്യ പാഠം പഠിച്ചെന്ന് കരുതുന്നുവെന്ന് ചൈന</strong>ദോക്‌ലാമിനെ തൊട്ടുകളിക്കേണ്ട, അത് ഞങ്ങളുടേതാണ്, ഇന്ത്യ പാഠം പഠിച്ചെന്ന് കരുതുന്നുവെന്ന് ചൈന

English summary
A slanging match between the Congress and the BJP has erupted over the alleged data leak, with both political parties accusing each other of stealing and sharing personal details of individuals with companies based abroad.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X