കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിക്ക് എട്ടാം ക്ലാസ് യോഗ്യത മാത്രമെന്ന് ദിവ്യ സ്പന്ദന! വീഡിയോ പങ്കുവെച്ച് പുലിവാല് പിടിച്ചു

  • By Aami Madhu
Google Oneindia Malayalam News

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ചുള്ള വിവാദങ്ങള്‍ക്ക് ഇതുവരെ ഒരു അവസാനമായിട്ടില്ല. പ്രധാനമന്ത്രിക്ക് ഹൈസ്കൂള്‍ യോഗ്യത മാത്രമേ ഉള്ളൂവെന്നായിരുന്നു ആദ്യത്തെ ആരോപണങ്ങള്‍.അദ്ദേഹം പഠിച്ചെന്ന് അവകാശപ്പെടുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒന്നും അങ്ങനെയൊരാള്‍ പഠിച്ചതായി രേഖയുമില്ലെന്നടക്കം ആരോപണങ്ങളുണ്ടായിരുന്നു.

എന്നാല്‍ ഇപ്പോള്‍ മോദിയുടെ വിദ്യാഭ്യാസ യോഗ്യത വിഷയമാക്കി പെട്ടിരിക്കുന്നത് കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ വിഭാഗം മേധാവി ദിവ്യ സ്പന്ദനയാണ്. തനിക്ക് ഹൈസ്കൂള്‍ യോഗ്യത മാത്രമേ ഉള്ളൂവെന്ന് അദ്ദേഹം തന്നെ തുറന്ന് പറഞ്ഞിട്ടുണ്ടെന്ന് കാണിച്ച് മോദിയുടെ ഒരു വീഡിയോ ഷെയര്‍ ചെയ്താണ് ദിവ്യ പുലിവാല് പിടിച്ചിരിക്കുന്നത്. സംഭവം ഇങ്ങനെ

 വിദ്യാഭ്യാസ യോഗ്യത

വിദ്യാഭ്യാസ യോഗ്യത

ഒരുപാട് കഷ്ടപ്പെട്ടിട്ടാണ് താന്‍ ഈ വീഡിയോ കണ്ടുപിടിച്ചത് എന്ന കുറിപ്പോടെയാണ് മോദിയുടെ ഒരു വീഡിയോ ദിവ്യ സ്പന്ദന ട്വിറ്ററില്‍ പങ്കുവെച്ചത്. 1998 ല്‍ നടന്ന ഈ അഭിമുഖത്തില്‍ തനിക്ക് എട്ടാം ക്ലാസ് വിദ്യാഭ്യാസം മാത്രമേ ഉള്ളൂവെന്ന് മോദി തന്നെ സമ്മതിച്ചിട്ടുണ്ട്.

ബിരുദം

ബിരുദം

എന്നാല്‍ അദ്ദേഹത്തിന് പക്ഷേ ഇപ്പോള്‍ 1979 ല്‍ പൂര്‍ത്തിയാക്കിയ ബിരുദത്തിന്‍റെ സര്‍ട്ടിഫിക്കറ്റ് ഇരിക്കുന്നു എന്നായിരുന്നു ദിവ്യ സ്പന്ദനയുടെ ആദ്യ ട്വീറ്റ്.

 17ാം വയസില്‍

17ാം വയസില്‍

ദിവ്യ പങ്കുവെച്ച അഭിമുഖത്തില്‍ താന്‍ 17ാം വയസില്‍ വീട് വിട്ടിറങ്ങിയെന്നും ആ സമയത്ത് ഹൈസ്കൂള്‍ വിദ്യാഭ്യാസം മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നുമാണ് മോദി പറയുന്നത്.

 പകുതി

പകുതി

അതേസമയം ഈ വാക്കുകള്‍ അടങ്ങിയത് അഭിമുഖത്തിന്‍റെ ഒരു ഭാഗം മാത്രമായിരുന്നു. ഒരു ഭാഗം മാത്രം പങ്കുവെച്ചതാണ് ദിവ്യ വിവാദത്തില്‍ ചാടിയിരിക്കുന്നത്.

ബാക്കി പകുതി

മുഴുവന്‍ വീഡിയോയില്‍ അദ്ദേഹം തന്‍റെ വിദ്യാഭ്യാസ യോഗ്യതയെ കുറിച്ച് വീണ്ടും സംസാരിക്കുന്നുണ്ട്. ആര്‍എസ്എസ് നിര്‍ദ്ദേശത്തെ തുടര്‍ന്ന് വിദൂര പഠനത്തിലൂടെ തുടര്‍വിദ്യാഭ്യാസം നടത്തിയെന്നും ഡല്‍ഹി സര്‍വ്വകലാശാലയില്‍ നിന്നും ബിഎയും എംഎയും പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നുമാണ് മോദി പറയുന്നത്.

 തിരുത്തി

തിരുത്തി

വിവാദമാകും എന്ന് ഉറപ്പായതോടെ താന്‍ ആദ്യം പങ്കുവെച്ചത് പൂര്‍ണമല്ലാത്ത ഒരു വീഡിയോ ആണെന്ന് തിരുത്തി ദിവ്യ വീണ്ടും ട്വിറ്ററില്‍ പോസ്റ്റിട്ടു. അതേസമയം ആദ്യത്തെ ട്വീറ്റ് ഡിലീറ്റ് ചെയ്തിട്ടില്ല.

 ഷെയര്‍ ചെയ്തു

ഷെയര്‍ ചെയ്തു

നിരവധി പേരാണ് ദിവ്യയുടെ ആദ്യ വീഡിയോ റിട്വീറ്റ് ചെയ്തത്. അതേസമയം മുഴുവന്‍ വീഡിയോ റിട്വീറ്റ് ചെയ്തവരുടെ എണ്ണം വളരെ കുറവായിരുന്നു.

 വിദ്യാഭ്യാസ യോഗ്യത

വിദ്യാഭ്യാസ യോഗ്യത

തനിക്ക് ദല്‍ഹി യൂണിവേഴ്‌സിറ്റിയുടെ ബി.എ ഡിഗ്രി ബിരുദവും ഗുജറാത്ത് യൂണിവേഴ്‌സിറ്റിയുടെ മാസ്റ്റേഴ്‌സ് ബിരുദവുമുണ്ടെന്നാണ് 2014 ല്‍ ലോകസഭാ തെരഞ്ഞെടുപ്പ് സമയത്ത് മോദി തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ സത്യവാങ്മൂലത്തില്‍ അവകാശപ്പെടുന്നത്.

 റിപ്പോര്‍ട്ട്

റിപ്പോര്‍ട്ട്

പൊളിറ്റിക്കല്‍ സയന്‍സിലായിരുന്നു മോദിയുടെ ബിരുദാനന്തര ബിരുദം. യൂറോപ്യന്‍ പൊളിറ്റിക്‌സ്, ഇന്ത്യന്‍ പൊളിറ്റിക്കല്‍ അനാലിസിസ്, സൈക്കോളജി ഓഫ് പൊളിറ്റിക്‌സ് എന്നിവയായിരുന്നു പ്രധാന വിഷയങ്ങള്‍.
983 ല്‍ 62.3 ശതമാനം മാര്‍ക്കോടെയാണ് നരേന്ദ്ര മോദി എംഎ പൂര്‍ത്തിയാക്കിയിട്ടുള്ളതെന്നും ചില ദേശീയ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

 വിവരങ്ങള്‍

വിവരങ്ങള്‍

ദില്ലി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് 1978 ല്‍ ബിരുദം പൂര്‍ത്തിയാക്കി എന്നാണ് മോദിയുടെ വെബ്‌സൈറ്റില്‍ പറയുന്നത്. പക്ഷേ ഇത് സംബന്ധിച്ചുള്ള വിവരങ്ങളൊന്നും തന്നെ അധികൃതര്‍ പുറത്ത് വിട്ടിട്ടില്ല.

English summary
congress social-media head divya spandana mocks modis education using incomplete vide
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X