• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പ്രിയങ്കയ്ക്കൊപ്പം സൽമാൻ ഖുർഷിദ്; യുപിയിൽ യോഗിയെ പൂട്ടാൻ വേറിട്ട തന്ത്രങ്ങളുമായി കോൺഗ്രസ്

ലഖ്നൗ; ഉത്തർപ്രദേശിൽ നഷ്ടപ്രതാപം തിരിച്ച് പിടിക്കുകയെന്നതാണ് പ്രിയങ്ക ഗാന്ധിയ്ക്ക് കോൺഗ്രസ് നൽകിയ ചുമതല. അതുകൊണ്ട് തന്നെ 2022 ലെ നിയമസഭ തിരഞ്ഞെടുപ്പിലേക്കുള്ള ഒരുക്കങ്ങൾ ഇപ്പോഴേ തന്നെ പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് ആരംഭിച്ച് കഴിഞ്ഞു.

സംസ്ഥാന ക്രമസമാധാന തകർച്ച ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉയർത്തി തെരുവുകളിൽ വലിയ രീതിയിലുള്ള പ്രക്ഷോഭങ്ങളുമായി യോഗി ആദിത്യനാഥ് സർക്കാരിനെതിരെ പ്രിയങ്ക രംഗത്തെത്തിയിരുന്നു. എന്നാൽ ഇത് കൊണ്ട് മാത്രം വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ മുന്നേറ്റം നേടാനാകുമെന്ന് കോൺഗ്രസ് കണക്കു കൂട്ടുന്നു. വോട്ടുറപ്പിക്കാൻ മറ്റ് ചില ആസൂത്രണങ്ങളാണ് യുപിയിൽ പ്രിയങ്ക നടത്തുന്നത്.

പ്രിയങ്കയ്ക്ക് ചുമതല

പ്രിയങ്കയ്ക്ക് ചുമതല

നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് കൊണ്ടാണ് 2018 ൽ ലോക്സഭ തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായിരുന്നു പ്രിയങ്ക ഗാന്ധിയ്ക്കും ജ്യോതിരാദിത്യ സിന്ധ്യയ്ക്കും യുപിയുടെ ചുമതല നൽകിയത്. എന്നാൽ ലോക്സഭ തിരഞ്ഞെടുപ്പിന് പിന്നാലെ സിന്ധ്യ ബിജെപിയിലേക്ക് കാലുമാറി. ഇതോടെ പ്രിയങ്ക ഗാന്ധിയ്ക്ക് സംസ്ഥാനത്തിന്റെ പൂർണചുമതല കോൺഗ്രസ് നൽകി.

കോൺഗ്രസ് മൂന്നാം സ്ഥാനത്ത്

കോൺഗ്രസ് മൂന്നാം സ്ഥാനത്ത്

നിയമസഭയിലെ അംഗബലം അനുസരിച്ച് സംസ്ഥാനത്തെ പ്രധാന പ്രതിപക്ഷ കക്ഷികളുടെ ബലം പരിശോധിക്കുമ്പോള്‍ മൂന്നാം സ്ഥാനത്ത് മാത്രമാണ് കോൺഗ്രസ്.ഒരിക്കൽ കോൺഗ്രസിന്റെ തട്ടകമായ സംസ്ഥാനത്ത് ആ പഴയ പ്രതാപം തിരിച്ച് പിടിക്കണമെങ്കിൽ വലിയ മുന്നൊരുക്കങ്ങൾ തന്നെ വേണമെന്ന് പ്രിയങ്ക കണക്ക് കൂട്ടുന്നു.

പ്രകടന പത്രിക

പ്രകടന പത്രിക

തിരഞ്ഞെടുപ്പിന് മുൻപ് സാധാരണക്കാരുടെ ആവശ്യങ്ങൾ ഉൾപ്പെടുത്തി കൊണ്ട് ശക്തമായൊരു പ്രകടന പത്രികയാണ് പ്രിയങ്കയുടെ ലക്ഷ്യം വെയ്ക്കുന്നത്. ഇതിനായി ജനങ്ങളിൽ നിന്ന് തന്നെ അഭിപ്രായം സ്വരൂപീകരിക്കാനാണ് കോൺഗ്രസ് പദ്ധതി. ഇതിനായി വീട് വീട് വീടാന്തരം കയറി ഇറങ്ങി ജനങ്ങളിൽ നിന്ന് അഭിപ്രായം തേടാനാണ് കോൺഗ്രസ് ആലോചിക്കുന്നത്.

പ്രത്യേക കമ്മിറ്റി

പ്രത്യേക കമ്മിറ്റി

ഇത് സംബന്ധിച്ച് തിരുമാനം കൈക്കൊള്ളാനായി പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രത്യേക യോഗം ചേര്ഡന്നു. മാനിഫെസ്റ്റോ കമ്മിറ്റി അംഗം സൽമാൻ ഖുർഷിദ്, രാജ്യസഭാ എംപി പിഎൽ പുനിയ, സുപ്രിയ ശ്രീനേത്ര, വിവേക് ബൻസാൽ, അമിതാഭ് ദുബെ, ഉത്തർപ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അജയ് കുമാർ ലല്ലു, എം‌എൽ‌എ നേതാവ് ആധാന മിശ്ര എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്.

പ്രത്യേക യോഗം ചേരും

പ്രത്യേക യോഗം ചേരും

വിവരങ്ങൾ ശേഖരിക്കുന്നതിനായി എല്ലാ ജില്ലാ ഘടകങ്ങളും ഇത് സംബന്ധിച്ച് പ്രത്യേക യോഗം ചേരാൻ തിരുമാനിച്ചിട്ടുണ്ട്. പൊതുപ്രചരണം നടത്തിക്കൊണ്ട് മാത്രമേ പ്രകടന പത്രിക തയ്യാറാക്കുകയുളളൂവെന്ന് കോൺഗ്രസ് നേതൃത്വം പ്രതികരിച്ചു.

ക്രമസമാധാന സ്ഥിതി, കർഷകരുടെ പ്രശ്നങ്ങൾ, അഴിമതി, തൊഴിലില്ലായ്മ, മോശമായ സാമ്പത്തിക സാഹചര്യങ്ങൾ എന്നീ വിഷയങ്ങളെ അഭിസംബോധന ചെയ്യുമെന്നും കോൺഗ്രസ് വ്യക്തമാക്കി.

അഭിപ്രായങ്ങൾ തേടുക

അഭിപ്രായങ്ങൾ തേടുക

സോഷ്യൽ മീഡിയയിലൂടെയും മറ്റ് ഡിജിറ്റൽ മാധ്യമങ്ങളിലൂടെയും പൊതുജനങ്ങളെ സമീപിക്കുകയും സംസ്ഥാനത്തൊട്ടാകെയുള്ള ഭൗതിക വർഗ വിഭാഗങ്ങളിൽ നിന്നും ബഹുജന സംഘടനകളിൽ നിന്നും അഭിപ്രായം തേടുമെന്നും കോൺഗ്രസ് വ്യക്തമാക്കി. നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് പ്രത്യേക കമ്മിറ്റികൾക്കും കോൺഗ്രസ് രൂപം നൽകും.

cmsvideo
  പ്രിയങ്കയുടെ വീട് പൊളിക്കും, ഇത് പ്രതികാരം | Oneindia Malayalam
  തദ്ദേശ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച്

  തദ്ദേശ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച്

  കോൺഗ്രസ് വിശ്വസ്തനും മുൻ കേന്ദ്രമന്ത്രിയുമായ സൽമാൻ ഖുർഷീദിനാണ് പ്രകടന പത്രിക തയ്യാറാക്കുന്ന കമ്മിറ്റിയുടെ ചുമതല. പി‌എൽ പുനിയ, ആരാധന മിശ്ര മോന, വിവേക് ബൻസൽ, സുപ്രിയ ശ്രീനേറ്റ്, അമിതാഭ് ദുബെ എന്നിവരാണ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾ. തദ്ദേശ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് മറ്റൊരു കമ്മിറ്റിക്കും കോൺഗ്രസ് രൂപം നൽകിയിട്ടുണ്ട്.

  'കൊതിക്കെറുവ് മുറുമുറുത്ത് തീർക്കുകയാണ് ബിജെപി-യുഡിഎഫ് നേതാക്കൾ';രൂക്ഷ പരിഹാസവുമായി മന്ത്രി എംഎം മണി

  ജൂൺ 19 ഇന്ത്യയുടെ ചരിത്രത്തിലെ കറുത്ത ദിനം; പ്രധാനമന്ത്രി രാജ്യത്തോട് നുണപറഞ്ഞ ദിനം;കോൺഗ്രസ്

  എൻസിപിയെ യുഡിഎഫിലെത്തിക്കാൻ കോൺഗ്രസ് നീക്കം? കരുക്കൾ നീക്കുന്നത് ദില്ലി വഴി, പ്രതീക്ഷ ഇങ്ങനെ

  English summary
  Congress special committee in UP before assembly election for preparing manifesto
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X