കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുൽ ഗാന്ധിയുടെ യാത്രകൾക്കായി മാത്രം 40 കോടി; കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് ചെലവുകൾ ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകൾക്കും പൊതു തിരഞ്ഞെടുപ്പിലേക്കുമായി കോൺഗ്രസ് ചെലവഴിച്ച പണത്തിന്റെ കണക്കുകൾ പുറത്ത്. 2019ലെ ലോക്സഭ തിരഞ്ഞെടുപ്പിലും ആന്ധ്രാപ്രദേശ്, അരുണാചൽ പ്രദേശ്, ഒഡീഷ, സിക്കിം എന്നീ സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പുകളിലേയും പ്രചാരണത്തിനായി 820 കോടി രൂപയാണ് കോൺഗ്രസ് ചെലവഴിച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച തിരഞ്ഞെടുപ്പ് കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

അയോധ്യ വിധി: മന്ത്രിമാര്‍ അനാവശ്യ പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്ന് നരേന്ദ്രമോദിഅയോധ്യ വിധി: മന്ത്രിമാര്‍ അനാവശ്യ പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്ന് നരേന്ദ്രമോദി

2014ൽ 515 കോടി രൂപ മുടക്കിയാണ് കോൺഗ്രസ് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത്. അതേ സമയം ബിജെപിയാകട്ടെ 714 കോടി രൂപയാണ് ചെലവഴിച്ചത്. 2019ലെ തിരഞ്ഞെടുപ്പിലെ ചെലവ് കണക്കുകള‍ ബിജെപി സമർപ്പിച്ചിട്ടില്ല. 2014ലെ കണക്കുകൾ അനുസരിച്ച് കോൺഗ്രസിനേക്കാൾ കൂടുതലായിരിക്കും ബിജെപിയുടെ ചെലവെന്നാണ് സൂചന.

ചെലവുകൾ ഇങ്ങനെ

ചെലവുകൾ ഇങ്ങനെ


പരസ്യങ്ങൾക്കായി 626 കോടി രൂപയും സ്ഥാനാർത്ഥികൾക്കായി 194 കോടി രൂപയുമാണ് കോൺഗ്രസ് ചെലവഴിച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച കണക്കുകൾ പ്രകാരം ആകെ 8,20,89,33,152 രൂപയാണ് കോൺഗ്രസ് ലോക്സഭ തിരഞ്ഞെടുപ്പിനും, നിയമസഭാ തിരഞ്ഞെടുപ്പുകൾക്കുമായി ചെലവഴിച്ചത്. ലോക്സഭ തിരഞ്ഞെടുപ്പിന് മുമ്പ പാർട്ടിയിലേക്ക് വൻതോതിൽ ധനസഹായം ലഭിച്ചെന്നും 126 കോടി രൂപ മാത്രമാണ് സമാഹരിച്ചതെന്നുമാണ് കോൺഗ്രസ് വ്യക്തമാക്കുന്നത്.

പരസ്യം

പരസ്യം

മാധ്യമങ്ങളിൽ പരസ്യം നൽകുന്നതിനും ഡിജിറ്റൽ മീഡിയ ക്യാംപെയിനിംഗിനുമായി 356 കോടി രൂപയാണ് ചെലവാക്കിയത്. 5 ലക്ഷം മുതൽ 60 ലക്ഷം രൂപ വരെ ഫണ്ട് ആണ് ഓരോ സഥാനാർത്ഥികൾക്കും നൽകിയത്. സോണിയാ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷനായ രാഹുൽ ഗാന്ധിയും പ്രചാരണത്തിനായി 50 ലക്ഷം രൂപയോളം പ്രചാരണത്തിനായി സ്വീകരിച്ചു. അമേഠിയിൽ നിന്നും വയനാട്ടിൽ നിന്നും മത്സരിച്ച രാഹുൽ ഗാന്ധി അമേഠിയിൽ സ്മൃതി ഇറാനിയോട് പരാജയപ്പെടുകയായിരുന്നു. തുടർന്ന് തിരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിഞ്ഞിരുന്നു.

സംസ്ഥാനങ്ങളുടെ വീതം

സംസ്ഥാനങ്ങളുടെ വീതം

ഛത്തീസ്ഗഡിലും ഒഡീഷയിലും പ്രചാരണത്തിനായി 40 കോടിയിൽ അധികം തുകയാണ് ചെലവഴിച്ചത്. ഉത്തർപ്രദേശിൽ 36 കോടി രൂപയും മഹാരാഷ്ട്രയിൽ 18 കോടി രൂപയും കർണാടകയിലും ഗുജറാത്തിലും 17 കോടി രൂപയും വീതം ചെലഴവിച്ചു. ഏകദേശം 15 കോടി രൂപ പശ്ചിമ ബംഗാളിലും 13 കോടി രൂപ കേരളത്തിലും തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി സ്വീകരിച്ചു. രാഹുൽ ഗാന്ധിയുടെ വ്യോമ യാത്രയ്ക്കായി മാത്രം 40 കോടി രൂപയാണ് ചെലവാക്കിയത്. താരപ്രചാരകരുടെയും മറ്റ് സ്ഥാനാർത്ഥികളുടെയും യാത്രകൾക്കായി 86 കോടി രൂപയും ചെലവഴിച്ചു. കോൺഗ്രസിന്റെ ഡിജിറ്റൽ പ്രചാരണം ഏറ്റെടുത്ത ഡിസൈൻ ബോക്സ്ഡ് എന്ന കമ്പനിക്ക് 12 കോടിരൂപയാണ് നൽകിയത്.

പ്രചാരണത്തിൽ മുന്നിൽ

പ്രചാരണത്തിൽ മുന്നിൽ

മാധ്യമങ്ങളിലൂടെയുള്ള പ്രചാരണത്തിനായി ഏറ്റവും അധികം തുക ചെലവഴിച്ച സംസ്ഥാനങ്ങൾ മധ്യപ്രദേശും കർണാടകയുമാണ്. മധ്യപ്രദേശിൽ 24 കോടി രൂപയും കർണാടകയിൽ 17.3 കോടി രൂപയുമാണ് ചെലവഴിച്ചത്. ലോക്സഭ തിരഞ്ഞെടുപ്പിന് സിപിഐഎം ആകെ ചെലവഴിച്ച തുക 6.4 കോടിയാണ്. തൃണമൂൽ കോൺഗ്രസ് 10 കോടിയും സിപിഐ 6 കോടിയും ചെലവഴിച്ചു. അതേസമയം ലോക്സഭ തിരഞ്ഞെടുപ്പിനായി ഒന്നും ചെലവഴിച്ചില്ലെന്നാണ് മായാവതിയുടെ ബഹുജൻ സമാജ് പാർട്ടി അവകാശപ്പെടുന്നത്.

 മറ്റ് പാർട്ടികൾ ഇങ്ങനെ

മറ്റ് പാർട്ടികൾ ഇങ്ങനെ

ശരദ് പവാറിന്റെ എൻസിപി 11,7 കോടി രൂപയാണ് ചെലവഴിച്ചത്. ജെഡെിഎസ് 4.5 കോടി രൂപയും ജെഡിയു 6.64 കോടി രൂപയും ചെലവഴിച്ചു. സമാജ് വാദി പാർട്ടി 5.5 കോടിയും ശിവസേന 6.5 കോടിയും ചെലവിട്ടതായി കണക്കുകൾ പറയുന്നു. 2013 മുതൽ ബിജെപിയും കോൺഗ്രസും തമ്മിലുള്ള ഫണ്ടിംഗ് വിടവ് വർദ്ധിച്ച് വരികയാണ്. എങ്കിലും 2018 മുതൽ കോൺഗ്രസ് നിലമെച്ചപ്പെടുത്തുകയും തിരഞ്ഞെടുപ്പ് ചെലവുകൾക്കായുള്ള തുക വർദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. 2014ലെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിനേക്കാൾ നാലിരട്ടി തുകയാണ് ബിജെപി ചെലവഴിച്ചതെന്നാണ് റിപ്പോർട്ട്.

English summary
Congress spent 820 crores for loksabha and assembly elections in 2019
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X