തിരഞ്ഞെടുപ്പിനായി കോൺഗ്രസ് ചെലവഴിച്ചത് 820 കോടി: രാഹുലും സോണിയയും നൽകിയത് 50 ലക്ഷം വീതം!!
ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പ് ഉൾപ്പെടെ രാജ്യത്തെ തിരഞ്ഞെടുപ്പുകൾക്ക് ചെലവഴിച്ച പണത്തിന്റെ കണക്ക് പുറത്തുവിട്ട് കോൺഗ്രസ്. ലോക്സഭാ തിരഞ്ഞെടുപ്പിനും ആന്ധ്രപ്രദേശ്, ഒഡിഷ, തെലങ്കാന, അരുണാചൽ പ്രദേശ്,സിക്കിം നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കുമായി 820 കോടി രൂപയാണ് ചെലവഴിച്ചതെന്നാണ് കണക്കുകൾ. തിരഞ്ഞെടുപ്പ് കമ്മീഷന് കോൺഗ്രസ് സമർപ്പിച്ച രസീതിലാണ് ഇക്കാര്യം പരാമർശിക്കുന്നത്.
ലോക്സഭ തിരഞ്ഞെടുപ്പിന് വേണ്ടി കോൺഗ്രസ് 856 കോടി രൂപയാണ് പിരിച്ചെടുത്തതെന്ന് ഇക്കണോമിക്സ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച വിവരം അനുസരിച്ച് 626 കോടി രൂപയാണ് പ്രചാരണത്തിനായി ചെലവഴിച്ചത്. സ്ഥാനാർത്ഥികളുടെ പ്രചാരണത്തിനായി 194 കോടിയും കോൺഗ്രസ് ചെലവഴിച്ചിട്ടുണ്ട്.

2019ൽ നടന്ന എല്ലാ തിരഞ്ഞെടുപ്പുകൾക്കുമായി കോൺഗ്രസ് 8,20,89,33,152 രൂപയാണ് ചെലവഴിച്ചതെന്നാണ് പാർട്ടി ട്രഷറർ അഹമ്മദ് പട്ടേൽ ഒപ്പുവെച്ച മെമോയിൽ പറയുന്നത്. പാർട്ടിയുടെ പൊതു പ്രചാരണങ്ങൾക്കും തിരഞ്ഞെടുപ്പിനും വേണ്ടിയാണ് ആ തുക ചെലവഴിച്ചത്. എന്നാൽ ബിജെപി തിരഞ്ഞെടുപ്പിന് ചെലവഴിച്ച തുകയുടെ കണക്ക് തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ചിട്ടില്ല. കോൺഗ്രസ് ചെലവഴിച്ച തുകയേക്കാൾ അധികമായിരിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.
പ്രതിപക്ഷമായ തൃണമൂൽ കോൺഗ്രസ് ലോക്സഭാ തിരഞ്ഞെടുപ്പിന് 83.6 കോടി രൂപയാണ് ചെലവഴിച്ചത്. ബിഎസ്പി 55.4 കോടി രൂപയും എൻസിപി 72. 3 കോടി രൂപയുമാണ് ചെലവഴിച്ചത്. സിപിഎം 73.1 ലക്ഷം രുപയാണ് തിരഞ്ഞെടുപ്പ് ആവശ്യത്തിനായി ചെലവഴിച്ചത്. കോൺഗ്രസിന് പ്രചാരണത്തിനായി ചെലവഴിക്കാൻ പണമില്ലെന്നാണ് മുൻ സോഷ്യൽ മീഡിയ ഹെഡ് ദിവ്യ സ്പന്ദന മെയ് മാസത്തിൽ വ്യക്തമാക്കിയത്. ദിവ്യ സ്പന്ദനയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
കോൺഗ്രസിന്റെ കേന്ദ്ര- സ്റ്റേറ്റ് യൂണിറ്റുകൾ മാധ്യമങ്ങളിലെ പരസ്യങ്ങൾക്കായി 356 കോടി രൂപയാണ് ചെലവഴിച്ചത്. കോൺഗ്രസ് സ്ഥാനാർത്ഥികൾ അഞ്ച് ലക്ഷം മുതൽ 60 ലക്ഷം രൂപ വരെയാണ് സംഭാവനയായി നൽകിയിട്ടുള്ളത്. കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റ് സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും 50 ലക്ഷം വീതമാണ് തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായി നൽകിയത്. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മാത്രം 516 കോടി രൂപയാണ് കോൺഗ്രസ് ചെലവഴിച്ചത്. ബിജെപിയുടേത് 714 കോടി രൂപയാണ്. മൻമോഹൻ സിംഗിന്റെ യുപിഎ സർക്കാരിൽ നിന്ന് എൻഡിഎ സർക്കാർ അധികാരത്തിലെത്തിയത് 2014ലായിരുന്നു.
-
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
ബിജെപി വിജയം 3ൽ ഒതുങ്ങില്ല, പത്തിലധികമെന്ന് സർവ്വേ, ഞെട്ടിക്കുന്ന മുന്നേറ്റമുണ്ടാക്കും, സീ ഫോർ പ്രവചനം ഇങ്ങനെ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്വ്വേ ഫലം പറയുന്നത് -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില് വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം











Click it and Unblock the Notifications