കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ ഗാന്ധി ഫോണില്‍ പബ്ജി കളിച്ച് സമയം കളയുകയായിരുന്നില്ല! സംരക്ഷണത്തിനെത്തി കോൺഗ്രസ്

Google Oneindia Malayalam News

Recommended Video

cmsvideo
രാഷ്ട്രപതിയുടെ പ്രസംഗത്തിനിടെ ഫോണില്‍ കളിച്ച് രാഹുല്‍

ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കിത് കഷ്ടകാലമാണ്. തൊടുന്നതെല്ലാം ഒന്നൊന്നായി പിഴയ്ക്കുന്നു. കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലേക്ക് രാഹുല്‍ ഗാന്ധിയെത്തിയത് പാര്‍ട്ടിക്ക് വലിയ ഊര്‍ജമായിരുന്നു പകര്‍ന്ന് കൊടുത്തത്. എന്നാല്‍ രാഹുലിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേരിട്ട ആദ്യത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പാര്‍ട്ടി ഒരിക്കലും ഓര്‍ക്കാനാഗ്രഹിക്കാത്ത ഒന്നായി മാറി.

കോണ്‍ഗ്രസ് കോട്ടയായ അമേഠി രാഹുലിലൂടെ പാര്‍ട്ടിക്ക് നഷ്ടപ്പെട്ടു. എംപിയായി സത്യപ്രതിജ്ഞ ചെയ്യാനെത്തിയപ്പോള്‍ ഒപ്പിടാന്‍ മറന്ന് പരിഹാസ്യനായി. ഇതൊന്നും കൂടാതെ പാര്‍ലമെന്റിനെ രാഷ്ട്രപതി അഭിസംബോധന ചെയ്യുമ്പോള്‍ ഫോണില്‍ കളിച്ച് വീണ്ടും വിവാദത്തിലുമായി. നാല് ഭാഗത്ത് നിന്നും ആക്രമിക്കപ്പെടുമ്പോള്‍ രാഹുല്‍ ഗാന്ധിയുടെ സംരക്ഷണത്തിന് എത്തിയിരിക്കുകയാണ് കോണ്‍ഗ്രസ്.

രാഹുൽ ഗാന്ധിയുടെ പെരുമാറ്റം

രാഹുൽ ഗാന്ധിയുടെ പെരുമാറ്റം

പതിനേഴാം ലോക്സഭയുടെ ആദ്യ ദിനം രാവിലെ രാഹുല്‍ ഗാന്ധി ലോക്‌സഭയില്‍ എത്തിയിരുന്നില്ല. ഉച്ചയ്ക്ക് ശേഷം മാത്രമായിരുന്നു രാഹുല്‍ എത്തിയത്. എത്തിയപ്പോഴാകട്ടെ എംപിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം രജിസ്റ്ററിൽ ഒപ്പിടാൻ മറന്നത് കൂട്ടച്ചിരിക്ക് ഇടയാക്കി. കഴിഞ്ഞ ദിവസം രാഷ്ട്രപതി രാംനാഥ് കോവിന്ദ് പാർലമെന്റിൽ നയപ്രഖ്യാപന പ്രസംഗം നടത്തിയപ്പോഴും രാഹുൽ ഗാന്ധിയുടെ പെരുമാറ്റം ചർച്ചയായി.

മൊബൈല്‍ നോക്കി ഇരിപ്പ്

മൊബൈല്‍ നോക്കി ഇരിപ്പ്

യുപിഎ ചെയര്‍പേഴ്‌സണും അമ്മയുമായ സോണിയാ ഗാന്ധിക്കൊപ്പമായിരുന്നു രാഹുല്‍ ഗാന്ധി ഇരുന്നിരുന്നത്. രാഹുല്‍ ഗാന്ധി രാഷ്ട്രപതിയുടെ പ്രസംഗം ശ്രദ്ധിക്കാതെ മൊബൈല്‍ നോക്കി ഇരിക്കുകയായിരുന്നു എന്നാണ് വിമര്‍ശനം. ഒരു മണിക്കൂറോളം ആയിരുന്നു രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം. ഇതില്‍ 24 മിനുറ്റോളം രാഹുല്‍ ഗാന്ധി ഫോണില്‍ തന്നെ ആയിരുന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

തറപ്പിച്ച് നോക്കി സോണിയ

തറപ്പിച്ച് നോക്കി സോണിയ

സോണിയാ ഗാന്ധിയാകട്ടെ രാഷ്ട്രപതിയുടെ പ്രസംഗം ശ്രദ്ധയോടെ കേള്‍ക്കുകയും പ്രധാനപ്പെട്ട പരാമര്‍ശങ്ങള്‍ വരുമ്പോള്‍ ബെഞ്ചില്‍ അടിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. സോണിയ മകനെ ഇടയ്ക്ക് തറപ്പിച്ച് നോക്കുകയുമുണ്ടായി. എന്നാൽ രാഹുല്‍ ഗാന്ധി ഫോണില്‍ ടൈപ്പ് ചെയ്യുകയും സ്‌ക്രോള്‍ ചെയ്യുകയും ആയിരുന്നുവെന്നുവെന്ന് ഇന്ത്യ ടുഡെ അടക്കമുളള മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു. ബാക്കിയുളള സമയം സോണിയയോട് സംസാരിച്ചും തറയില്‍ നോക്കിയിരുന്നും ഫോട്ടോകളെടുത്തും രാഹുല്‍ കളഞ്ഞുവെന്നും വാർത്തകൾ വന്നു.

സോണിയയെ തടഞ്ഞു

സോണിയയെ തടഞ്ഞു

മോദി സർക്കാർ നടത്തിയ ഉറിയിലെ ആദ്യത്തെ സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ കുറിച്ചും ബലാക്കോട്ട് മിന്നലാക്രമണത്തെ കുറിച്ചും പുകഴ്ത്തി രാഷ്ട്രപതി പരാമര്‍ശിച്ചു. സഭയിലെ എംപിമാരെല്ലാം ഈ സമയത്തെല്ലാം കരഘോഷം മുഴക്കി. സോണിയാ ഗാന്ധി കരഘോഷത്തിനൊപ്പം കൂടുന്നതില്‍ നിന്ന് രാഹുല്‍ ഗാന്ധി തടഞ്ഞുവെന്ന് റിപ്പബ്ലിക് ടിവി റിപ്പോര്‍ട്ട്‌ചെയ്യുന്നു. ഇത് വാർത്തയായതോടെ രാഹുൽ ഗാന്ധിക്ക് നേരെ വിമർശനങ്ങൾ ഉയർന്നു.

ന്യായീകരിച്ച് കോൺഗ്രസ്

ന്യായീകരിച്ച് കോൺഗ്രസ്

രാഹുല്‍ ഗാന്ധിയുടെ പ്രവര്‍ത്തിയെ ന്യായീകരിച്ച് രംഗത്ത് വന്നിരിക്കുകയാണ് കോണ്‍ഗ്രസ് വക്താവായ ആനന്ദ് ശര്‍മ്മ. രാഷ്്ട്രപതിയുടെ നയപ്രഖ്യാപന സമയത്ത് രാഹുല്‍ ഗാന്ധി ഫോണില്‍ നോക്കി സമയം കളയുകയായിരുന്നില്ലെന്ന് ആനന്ദ് ശര്‍മ്മ പറഞ്ഞു. രാഷ്ട്രപതിയുടെ പ്രസംഗത്തിലെ കഠിനമായ ഹിന്ദി വാക്കുകളുടെ അര്‍ത്ഥം ഫോണില്‍ തിരയുകയായിരുന്നു രാഹുല്‍ എന്നാണ് ആനന്ദ് ശര്‍മ്മയുടെ ന്യായീകരണം.

രാഷ്ട്രപതിയെ അവഹേളിച്ചിട്ടില്ല

രാഷ്ട്രപതിയെ അവഹേളിച്ചിട്ടില്ല

രാഷ്ട്രപതിയെ അവഹേളിക്കുന്ന തരത്തിലുളള ഒരു പെരുമാറ്റവും രാഹുല്‍ ഗാന്ധിയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. ആവശ്യമുളളതെല്ലാം അദ്ദേഹം ശ്രദ്ധയോടെ കേട്ടിരുന്നു. എന്നാല്‍ ചില ഹിന്ദി വാക്കുകള്‍ അദ്ദേഹത്തിന് ശരിക്ക് മനസ്സിലായിരുന്നില്ല. ചടങ്ങിന്റെ വീഡിയോ പരിശോധിച്ചാല്‍ പകുതി ബിജെപി എംപിമാരും പ്രസംഗത്തിനിടെ പരസ്പരം സംസാരിച്ചിരിക്കുകയായിരുന്നുവെന്ന് മനസ്സിലാക്കാമെന്നും ആനന്ദ് ശര്‍മ്മ പറഞ്ഞു.

സൗമ്യയുടെ കത്തിച്ചാമ്പലായ ശരീരം പരിശോധിക്കേണ്ടി വന്ന അവസ്ഥ! പോലീസ് ഓഫീസറുടെ കുറിപ്പ്!സൗമ്യയുടെ കത്തിച്ചാമ്പലായ ശരീരം പരിശോധിക്കേണ്ടി വന്ന അവസ്ഥ! പോലീസ് ഓഫീസറുടെ കുറിപ്പ്!

English summary
Congress spokesperson justifies Rahul Gandhi's behaviour during President's speech
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X