കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബുദ്ധിയുള്ളവര്‍ ശബരിമലയില്‍ യുവതികള്‍ കയറണമെന്ന് ആഗ്രഹിക്കുന്നുവെന്ന് കോണ്‍ഗ്രസ് വക്താവ്‌

Google Oneindia Malayalam News

Recommended Video

cmsvideo
ബുദ്ധിയുള്ളവര്‍ ശബരിമലയില്‍ യുവതികള്‍ കയറണമെന്ന് ആഗ്രഹിക്കുന്നു

ദില്ലി: ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിയെ തുടക്കത്തില്‍ സ്വാഗതം ചെയ്തവരായിരുന്നു കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം. ദേശീയ നേതൃത്വവും വിധിയെ സ്വാഗതം ചെയ്ത് രംഗത്ത് വരികയും ചെയ്തു. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ വലിയൊരു വിഭാഗം ജനങ്ങള്‍ വിധിക്കെതിരായി രംഗത്ത് വന്നതോടെ ബിജെപിക്കൊപ്പം നിന്ന് കോണ്‍ഗ്രസും തങ്ങളുടെ നിലപാട് മാറ്റി.

സംഘപരിവാര്‍ സംഘടിപ്പിച്ച നാമജപഘോഷയാത്രകളില്‍ പങ്കെടുക്കാന്‍ പ്രവര്‍ത്തകര്‍ക്ക് കോണ്‍ഗ്രസ് അനുവാദം നല്‍കുകയും ചെയ്തു. രാഹുല്‍ ഈശ്വറല്ല, രാഹുല്‍ ഗാന്ധിയാണ് കോണ്‍ഗ്രസ്സിന്റെ പ്രസിഡന്റെന്ന് ഒരു ഘട്ടത്തില്‍ വിടി ബല്‍റാമിന് സ്വന്തം നേതാക്കളെ ഓര്‍മിപ്പിക്കേണ്ടിയും വന്നു. ഇപ്പോഴിതാ മറ്റൊരു മുതിര്‍ന്ന നേതാവുകൂടി ശബരിമല വിഷയത്തില്‍ കേരള നേതൃത്വത്തെ തള്ളിരംഗത്ത് വന്നിരിക്കുകയാണ്.

പവന്‍ രേഖ

പവന്‍ രേഖ

കോണ്‍ഗ്രസ് വക്താവ് പവന്‍ രേഖയാണ് ശബരിമലയ വിഷയത്തില്‍ കേരളത്തില്‍ വലിയ പ്രധിഷേധനം നടത്തുന്ന പാര്‍ട്ടി സംസ്ഥാന നേതൃത്വത്തെ തള്ളിക്കൊണ്ട് രംഗത്ത് വന്നിരിക്കുന്നത്. രൂക്ഷമായ ഭാഷയിലാണ് അദ്ദേഹം തന്റെ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നത്.

ദേശീയ പാര്‍ട്ടിയാണ്

ദേശീയ പാര്‍ട്ടിയാണ്

കോണ്ഗ്രസ് ദേശീയ പാര്‍ട്ടിയാണ്. പണ്ടത്തെ പല ആചാരങ്ങളും നീതീകരിക്കപ്പെടുന്നുണ്ടെങ്കിലും ബുദ്ധിയുള്ള ജനങ്ങള്‍ ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കണമെന്ന് ആഗ്രഹിക്കുന്നുവെന്നും പവന്‍ രേഖ വ്യക്തമാക്കുന്നു.

തിരിച്ചടി

തിരിച്ചടി

കോടതി വിധി നടപ്പാക്കേണ്ടതാണ്. എങ്കിലും ഇത്തരം വിധി നടപ്പാക്കുമ്പോള്‍ തഴേത്തട്ടിലുള്ള യാഥാര്‍ത്ഥമുള്‍ക്കൊള്ളണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും പിന്നാലെ മറ്റൊരു പ്രമുഖ നേതാവ് കൂടെ സംസ്ഥാനനേതൃത്വത്തിന്റെ നിലപാട് തള്ളിരംഗത്ത് എത്തിയത് കെപിസിസിക്ക് കനത്ത തിരിച്ചടിയായി.

ശബരിമലയില്‍

ശബരിമലയില്‍

അതേസമയം തന്നെ, ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കുന്നതിന് തടയിടാന്‍ കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്ന ആവശ്യം നിയമ്മനിര്‍മ്മാണസഭകളിലോ പൊതുവേദികളിലോ ഉന്നയിക്കരുതെന്ന് കെപിസിസിക്ക് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം നല്‍കി.

സോണിയാ ഗാന്ധി

സോണിയാ ഗാന്ധി

ലിംഗസമത്വത്തിനും സ്ത്രീകളുടെ അവകാശത്തിനും വേണ്ടിയാണ് കോണ്‍ഗ്രസ് നിലകൊള്ളുന്നത് എന്നതിനാല്‍ ഓര്‍ഡിനന്‍സ് ആവശ്യം ഉന്നയിക്കരുതെന്ന് സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും സംസ്ഥാന നേതൃത്വത്തെ അറിയിച്ചതായി പാര്‍ട്ടിവൃത്തങ്ങളെ ഉദ്ധരിച്ച് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

അധികാരത്തില്‍ വന്നാല്‍

അധികാരത്തില്‍ വന്നാല്‍

കേന്ദ്രത്തില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ശബരിമല യുവതീ പ്രവേശനത്തില്‍ സുപ്രിംകോടതി വിധി മറികടക്കാന്‍ നിയമനിര്‍മാണം നടത്തുമെന്ന് കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കെ സുധാകരന്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഹൈക്കമാന്‍ഡ് കെപിസിസിക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

കെസി വേണുഗോപാലും

കെസി വേണുഗോപാലും

അയോധ്യ പ്രശ്‌നത്തില്‍ ഓര്‍ഡിനന്‍സ് വേണമെന്ന ആവശ്യത്തെ കോണ്‍ഗ്രസ് എതിര്‍ക്കുന്നതിനാല്‍ ശബരിമലയുടെ കാര്യത്തില്‍ അതേ ആവശ്യം ഉന്നയിക്കാന്‍ കഴിയില്ലെന്ന നിലപാടാണ് ഹൈക്കമാന്റിന്റേത്. ഓര്‍ഡിനന്‍സ് വേണമെന്ന് ആവശ്യം ഒരിക്കലും ആവശ്യപ്പെട്ടില്ലെന്നാണ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് കെസി വേണുഗോപാലും വ്യക്തമാക്കുന്നത്.

പ്രധാനമന്ത്രിയെക്കണ്ട്

പ്രധാനമന്ത്രിയെക്കണ്ട്

പ്രധാനമന്ത്രിയെക്കണ്ട് ആചാരസംരക്ഷണത്തിന് ഓർഡിനൻസ് ഇറക്കണമെന്ന് ആവശ്യപ്പെടുമെന്ന് ചില എം.പി.മാർ വ്യക്തമാക്കിയിരുന്നു. ഇതിനെതിരേ പ്രതിഷേധമുയരുകയും മുഖ്യമന്ത്രി പിണറായി വിജയൻ ഇത് രാഷ്ട്രീയ ആയുധമാക്കുകയും ചെയ്തു.

മുഖ്യമന്ത്രിയുടെ ചോദ്യം

മുഖ്യമന്ത്രിയുടെ ചോദ്യം

ശബരിമലയുടെ കാര്യത്തിൽ ഓർഡിനൻസ് ഇറക്കാൻ ബി.ജെ.പി. സർക്കാരിനോട് ആവശ്യപ്പെടുന്ന കോൺഗ്രസ് അയോധ്യ പ്രശ്നത്തിൽ കേന്ദ്രസർക്കാർ ഓർഡിനൻസ് ഇറക്കുന്നതിനെ എങ്ങനെ എതിർക്കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യം.ന്യൂനപക്ഷങ്ങളുടെ എതിർപ്പിന് കാരണമാകുന്ന ഈ പ്രശ്നത്തിലെ രാഷ്ട്രീയാപകടം തിരിച്ചറിഞ്ഞ് കെ.പി.സി.സി. പ്രസിഡന്റ് അപ്പോൾതന്നെ ഇടപെട്ടു.

ദേശീയനേതൃത്വത്തിന്റെ നിലപാട്

ദേശീയനേതൃത്വത്തിന്റെ നിലപാട്

പ്രധാനമന്ത്രിയെ കാണുന്ന കാര്യമൊക്കെ ഹൈക്കമാൻഡുമായി ആലോചിച്ചേ തീരുമാനിക്കൂവെന്ന് അദ്ദേഹം വ്യക്തമാക്കി. ലിംഗസമത്വമെന്ന തത്ത്വം ഉയർത്തിപ്പിടിച്ച് പ്രവർത്തിക്കുന്ന പാർട്ടിക്ക് സ്ത്രീസമത്വം മുൻനിർത്തിയുള്ള ശബരിമല വിധി എതിർക്കാനാകില്ലെന്നാണ് കോൺഗ്രസ് ദേശീയനേതൃത്വത്തിന്റെ നിലപാട്

English summary
congress spokesperson support sabarimala women entry pawan khera
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X