കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് പണി തുടങ്ങി; ഉള്ളുരുകി ബിജെപി, എസ്പിഎഫ് രൂപീകരിച്ചു, പിന്നാലെ അവിശ്വാസ പ്രമേയവും

  • By Desk
Google Oneindia Malayalam News

ഇംഫാല്‍: ബിജെപി നേതൃത്വം നല്‍കുന്ന മണിപ്പൂരിലെ സര്‍ക്കാരിനുള്ള പിന്തുണ സഖ്യകക്ഷി പിന്‍വലിച്ചതിന് പിന്നാലെ പുതിയ സര്‍ക്കാര്‍ രൂപീകരണത്തിന് കോണ്‍ഗ്രസ് ശ്രമം തുടങ്ങി. ബിജെപി നേതാവ് ബൈറണ്‍ സിങ് നേതൃത്വം നല്‍കുന്ന സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് അവിശ്വാസ പ്രമേയം നല്‍കി.

സഖ്യകക്ഷിയായ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍പിപി) ബിജെപിക്കുള്ള പിന്തുണ കഴിഞ്ഞദിവസം പിന്‍വലിച്ചിരുന്നു. മാത്രമല്ല, അവര്‍ കോണ്‍ഗ്രസുമായി സഖ്യം രൂപീകരിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസ് കരുനീക്കങ്ങള്‍ വേഗത്തിലാക്കിയത്. മണിപ്പൂരില്‍ നിന്നുള്ള പുതിയ രാഷ്ട്രീയ നീക്കങ്ങളുടെ വിശദാംശങ്ങള്‍ ഇങ്ങനെ.,.

 മണിപ്പൂരില്‍ സംഭവിച്ചത് ഇതാണ്

മണിപ്പൂരില്‍ സംഭവിച്ചത് ഇതാണ്

2017ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസാണ് മണിപ്പൂരില്‍ ഏറ്റവും വലിയ കക്ഷിയായിരുന്നത്. എന്നാല്‍ മറ്റു ചെറുകക്ഷികളെ ചേര്‍ത്ത് ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു. ഇപ്പോള്‍ ഈ കക്ഷികള്‍ ബിജെപിയെ കൈവിട്ടിരിക്കുകയാണ്.

രാജിയും പിന്‍വലിക്കലും

രാജിയും പിന്‍വലിക്കലും

മൂന്ന് ബിജെപി എംഎല്‍എമാരാണ് കഴിഞ്ഞദിവസം രാജിവച്ചത്. മാത്രമല്ല ഇവര്‍ കോണ്‍ഗ്രസില്‍ ചേരുകയും ചെയ്തു. തൊട്ടുപിന്നാലെയാണ് കൊണ്‍റാഡ് സാങ്മയുടെ പാര്‍ട്ടിയായ എന്‍പിപി ബിജെപി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുകയാണെന്ന് പ്രഖ്യാപിച്ചത്.

പുതിയ സഖ്യം രൂപീകരിച്ചു

പുതിയ സഖ്യം രൂപീകരിച്ചു

കൊണ്‍റാഡ് സാങമയുടെ പാര്‍ട്ടി കോണ്‍ഗ്രസുമായി പുതിയ സഖ്യമുണ്ടാക്കി. സെക്യുലര്‍ പ്രോഗ്രസീവ് ഫ്രണ്ട് (എസ്പിഎഫ്) എന്നാണ് സഖ്യത്തിന് നല്‍കിയിരിക്കുന്ന പേര്. ഈ സഖ്യത്തില്‍ മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസും ചേര്‍ന്നു. സ്വതന്ത്ര എംഎല്‍എയുടെ പിന്തുണയും സഖ്യത്തിനുണ്ട്.

Recommended Video

cmsvideo
Manipur BJP leaders joined in congress | Oneindia Malayalam
ബുധനാഴ്ച രാത്രി

ബുധനാഴ്ച രാത്രി

എന്‍പിപിക്ക് നാല് എംഎല്‍എമാരാണുള്ളത്. ഇവരില്‍ മൂന്ന് പേര്‍ ബിജെപി നേതൃത്വം നല്‍കുന്ന സര്‍ക്കാരില്‍ മന്ത്രിമാരായിരുന്നു. ഒരാള്‍ ഉപമുഖ്യമന്ത്രിയും. മന്ത്രിമാര്‍ രാജിവയ്ക്കുകയും സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുകയും ചെയ്തത് ബുധനാഴ്ച രാത്രിയാണ്.

ഇബോബി സിങിന്റെ നേതൃത്വത്തില്‍

ഇബോബി സിങിന്റെ നേതൃത്വത്തില്‍

കോണ്‍ഗ്രസ് നേതാവും മണിപ്പൂരിലെ മുന്‍ മുഖ്യമന്ത്രിയുമയാ ഓക്രാം ഇബോബി സിങിന്റെ നേതൃത്വത്തിലാണ് എസ്പിഎഫ് സഖ്യം രൂപീകരിച്ചിട്ടുള്ളത്. ബൈറന്‍ സിങ് സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന് എസ്പിഎഫ് ആവശ്യപ്പെട്ടു. പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ എസ്പിഎഫ് ഗവര്‍ണറെ കണ്ട് ആവശ്യപ്പെട്ടു.

സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം

സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം

എസ്പിഎഫ് സഖ്യം ഗവര്‍ണര്‍ നജ്മ ഹെപ്ത്തുല്ലയെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ച് നിവേദനം സമര്‍പ്പിച്ചു. അവിശ്വാസ പ്രമേയത്തിന്‍മേലുള്ള നടപടികള്‍ സ്വീകരിക്കാന്‍ ഉടന്‍ നിയമസഭ വിളിച്ചുചേര്‍ക്കണമെന്നും അഭ്യര്‍ഥിച്ചു. ബൈറന്‍ സിങ് സര്‍ക്കാരിനെ ഗവര്‍ണര്‍ പിരിച്ചുവിടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് നിഗബം ഭൂപേന്ദ്ര മീതി പറഞ്ഞു.

ബിജെപിക്ക് ആശങ്ക

ബിജെപിക്ക് ആശങ്ക

ഒറ്റയടിക്ക് ഒമ്പത് എംഎല്‍എമാരുടെ പിന്തുണയാണ് ബിജെപി സര്‍ക്കാരിന് നഷ്ടമായത്. ഇതോടെ ബൈറണ്‍ സിങ് സര്‍ക്കാര്‍ ന്യൂനപക്ഷമായി. അതുകൊണ്ടുതന്നെ സഭയില്‍ ഭൂരിപക്ഷം തെളിയിക്കാനും വിശ്വാസം നേടാനും സര്‍ക്കാരിന് സാധ്യമല്ല. ബിജെപി വീഴുമെന്ന് ഉറപ്പാണ്. എന്നാല്‍ ചില ചരടുവലികള്‍ നടക്കുന്നുണ്ടെന്ന സൂചനകളും പുറത്തുവന്നിട്ടുണ്ട്.

ബിജെപി സഖ്യത്തില്‍ ഇപ്പോഴുള്ളത്

ബിജെപി സഖ്യത്തില്‍ ഇപ്പോഴുള്ളത്

ബിജെപിക്ക് നിലനില്‍ 18 എംഎല്‍എമാരാണുള്ളത്. സഖ്യകക്ഷിയായ നാഗാ പീപ്പിള്‍സ് ഫണ്ടിന് നാല് അംഗങ്ങളുണ്ട്. ഒരു എംഎല്‍എയുള്ള രാംവിലാസ് പാസ്വാന്റെ പാര്‍ട്ടിയും ഈ സഖ്യത്തിലാണ്. മൊത്തം 23 അംഗങ്ങളേ വരൂ. എന്നാല്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ 30 അംഗങ്ങളുടെ പിന്തുണ വേണം.

കോണ്‍ഗ്രസ്-ബിജെപി ശക്തി

കോണ്‍ഗ്രസ്-ബിജെപി ശക്തി

നേരത്തെ ഏഴ് വിമത കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് നിയമസഭയില്‍ പ്രവേശിക്കുന്നതിന് ഹൈക്കോടതി വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതോടെ കോണ്‍ഗ്രസിന്റെ അംഗബലം 20 ആയി കുറഞ്ഞിട്ടുണ്ട്. അതേസമയം, 21 അംഗങ്ങളുണ്ടായിരുന്ന ബിജെപിക്ക് ഇപ്പോള്‍ 18 അംഗങ്ങളേയുള്ളൂ. മൂന്ന് അംഗങ്ങള്‍ രാജിവച്ചു

കോണ്‍ഗ്രസ് കണക്കുകൂട്ടല്‍

കോണ്‍ഗ്രസ് കണക്കുകൂട്ടല്‍

എന്‍പിപി, തൃണമൂല്‍ കോണ്‍ഗ്രസ്, സ്വതന്ത്രന്‍ എന്നിവരുടെ സഹായത്തോടെ കോണ്‍ഗ്രസ് സഖ്യത്തിന് 26 അംഗങ്ങളുടെ പിന്തുണയുണ്ട്. 60 അംഗ നിയമസഭയില്‍ നിലവില്‍ 49 എംഎല്‍എമാരാണുള്ളത്. അതുകൊണ്ടുതന്നെ 26 അംഗങ്ങളുമായി സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കുമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്.

ബിജെപിയും ശ്രമിക്കുന്നു

ബിജെപിയും ശ്രമിക്കുന്നു

കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് കൂറുമാറിയ ഒരംഗത്തെ നേരത്തെ അയോഗ്യനാക്കിയിരുന്നു. ഏഴ് അംഗങ്ങള്‍ക്ക് വിലക്കുണ്ട്. മൂന്ന് ബിജെപി എംഎല്‍എമാര്‍ രാജിവയ്ക്കുകയും ചെയ്തു. ഇതോടെയാണ് സഭയിലെ അംഗബലം ഇപ്പോള്‍ 49 ആയി കുറഞ്ഞത്. അതേസമയം, കോണ്‍ഗ്രസിന്റെ ചില എംഎല്‍എമാരെ ബിജെപി കളംമാറ്റാന്‍ ശ്രമിക്കുന്നുവെന്നന റിപ്പോര്‍ട്ടുകളും വന്നിട്ടുണ്ട്.

English summary
Congress Stakes Claim To Form Government In Manipur; Moves No-Confidence Motion Against BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X