കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുലിനൊപ്പം ഉമ്മന്‍ചാണ്ടിയും! ആന്ധ്രയില്‍ പ്രത്യേക ബസ് റാലി!2,272 കിമി.. 25 മണ്ഡലങ്ങള്‍

  • By
Google Oneindia Malayalam News

ആന്ധ്രയയില്‍ തിരഞ്ഞെടുപ്പ് അംഗത്തിന് കോണ്‍ഗ്രസ് ഒരുങ്ങിക്കഴിഞ്ഞു. 2014 ല്‍ ആന്ധ്രാ വിഭജനം ഏല്‍പ്പിച്ച തിരിച്ചടി മറികടന്ന് സംസ്ഥാനത്ത് പാര്‍ട്ടിയുടെ ജനപ്രീതി ഉയര്‍ത്താനുള്ള വന്‍ പദ്ധതികളാണ് കോണ്‍ഗ്രസ് ഇവിടെ ഒരുക്കുന്നത്. ആന്ധ്രയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടിയുടെ ഉത്തരവാദിത്തവും ഇതോടെ ഏറിയിരിക്കുകയാണ്.

വരും ദിവസങ്ങളില്‍ തിരഞ്ഞെടുപ്പ് രംഗത്ത് സജീവമാകാന്‍ കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ ബസ് റാലി നടക്കുന്നുണ്ട്. 25 ലോക്സഭാ മണ്ഡലങ്ങളേയും ലക്ഷ്യം വെയ്ക്കുന്ന റാലിയില്‍ ആന്ധ്രയുടെ പ്രത്യേക പദവിയായിരിക്കും പ്രധാനവിഷയമെന്ന് ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. വിശദാംശങ്ങളിലേക്ക്

 ഒറ്റയ്ക്കിറങ്ങാന്‍ കോണ്‍ഗ്രസ്

ഒറ്റയ്ക്കിറങ്ങാന്‍ കോണ്‍ഗ്രസ്

ആന്ധ്രയില്‍ തനിച്ച് ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുകയാണ് കോണ്‍ഗ്രസ്. ദേശീയ തലത്തില്‍ ടിഡിപിയുമായി സഖ്യമുണ്ടെങ്കിലും സംസ്ഥാനത്ത് ടിഡിപി സഖ്യം ഗുണം ചെയ്യില്ലെന്നാണ് പാര്‍ട്ടി കണക്കാക്കുന്നത്.

 സഖ്യത്തില്‍

സഖ്യത്തില്‍

തെലുങ്കാനയില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ടിഡിപിയുമായി സഖ്യത്തിലായിരുന്നു കോണ്‍ഗ്രസ് മത്സരിച്ചത്. 37 വര്‍ഷത്തിന് ശേഷമായിരുന്നു ഇരുപാര്‍ട്ടികളും ഇവിടെ സഖ്യത്തില്‍ ഏര്‍പ്പെട്ടത്.

 വെറും 21 സീറ്റുകള്‍

വെറും 21 സീറ്റുകള്‍

എന്നാല്‍ കനത്ത തിരിച്ചടിയായിരുന്നു കോണ്‍ഗ്രസ് സംസ്ഥാനത്ത് നേരിട്ടത്. വെറും 21 സീറ്റുകള്‍ മാത്രമായിരുന്നു സഖ്യത്തിന് ഇവിടെ നേടാന്‍ കഴിഞ്ഞത്. അതേസമയം ഒറ്റയ്ക്ക് മത്സരിച്ചപ്പോള്‍ കഴിഞ്ഞ തവണ കോണ്‍ഗ്രസിന് 21 സീറ്റുകള്‍ ലഭിച്ചിരുന്നു.

 ജനവികാരം ശക്തമാണ്

ജനവികാരം ശക്തമാണ്

സംസ്ഥാനത്ത് ടിഡിപി ഭരണത്തിനെതിരെ ജനവികാരവും ശക്തമാണ്. ടിഡിപിയുടെ ശക്തി കേന്ദ്രങ്ങളില്‍ പോലും കര്‍ഷകര്‍ ഉള്‍പ്പെടെയുള്ളവര്‍ പാര്‍ട്ടിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.

 പ്രവര്‍ത്തകരുടെ വികാരം

പ്രവര്‍ത്തകരുടെ വികാരം

ദീര്‍ഘകാലമായി ബിജെപിക്ക് ഒപ്പം നില്‍ക്കുന്ന, ആന്ധ്രയിലെ പ്രധാന എതിരാളികളായ ടിഡിപിയുമായി സഖ്യം രൂപീകരിക്കുന്നത് പ്രവര്‍ത്തകരുടെ വികാരത്തെ പ്രതികൂലമായി ബാധിക്കുമെന്നും പാര്‍ട്ടി കണക്കാക്കുന്നുണ്ട്.
അതുകൊണ്ട് തന്നെ ആന്ധ്രയില്‍ ഒറ്റയ്ക്ക് മത്സരിക്കാനാണ് കോണ്‍ഗ്രസിന്‍റെ തിരുമാനം.

 പ്രത്യേക ബസ് യാത്ര

പ്രത്യേക ബസ് യാത്ര

വരും ദിവസങ്ങളില്‍ തിരഞ്ഞെടുപ്പില്‍ സജീവമാകാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ള പ്രത്യേക ബസ് റാലിക്ക് ചൊവ്വാഴ്ചയോടെ തുടക്കമാകും. 25 ലോക്സഭാ മണ്ഡലങ്ങളും ലക്ഷ്യം വെച്ചാണ് യാത്ര നടത്തുന്നത്.

 പ്രമുഖ നേതാക്കള്‍

പ്രമുഖ നേതാക്കള്‍

13 ജില്ലകളിലായി 2,272 കിലോമീറ്റര്‍ പ്രത്യേക ഹോഡ ബറോസ പ്രജ യാത്ര നടക്കും. ഹിന്ദുപുറില്‍ നിന്നാണ് ബസ് യാത്ര തുടങ്ങുക. ആന്ധ്രാപ്രദേശിലെ കോണ്‍ഗ്രസിന്‍റെ പ്രമുഖ നേതാക്കളെല്ലാം യാത്രയില്‍ പങഅകെടുക്കും.

 പ്രത്യേക പദവി

പ്രത്യേക പദവി

ആന്ധ്രയില്‍ അധികാരത്തില്‍ എത്തിയാല്‍ സംസ്ഥാനത്തിന് പ്രത്യേക പദവിയെന്ന വാഗ്ദാനം യാഥാര്‍ത്ഥ്യമാക്കുമെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ് യാത്രയിലൂടെ ലക്ഷ്യം വെയ്ക്കുന്നതെന്ന് ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.

 രാഹുല്‍ ഗാന്ധി

രാഹുല്‍ ഗാന്ധി

ഫിബ്രവരി 27 ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി റാലിയില്‍ പങ്കെടുക്കും. കോണ്‍ഗ്രസിന്‍റെ യുപിയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ആന്ധ്രയില്‍ പ്രചരണത്തിന് എത്തിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

 ബിജെപിക്കെതിരെ

ബിജെപിക്കെതിരെ

ടിഡിപിയുടെ ഭരണപരാജയങ്ങളെ കുറ്റപ്പെടുത്തിയും കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിന്‍റെ നയങ്ങളെ വിമര്‍ശിച്ചും ആന്ധ്രയോടുള്ള അവഗണന തുറന്നുകാട്ടിയുമാകും കോണ്‍ഗ്രസിന്‍റെ പ്രചരണം.

 ഉമ്മന്‍ചാണ്ടിയും

ഉമ്മന്‍ചാണ്ടിയും

ബിജെപിക്കും കോണ്‍ഗ്രസിനും ഒരുപോലെ വേരുറപ്പിക്കാന്‍ കഴിയാത്ത സംസ്ഥാനത്ത് ഇത്തവണ തിര‍ഞ്ഞെടുപ്പില്‍ പൊടിപാറുമെന്നാണ് കണക്കാക്കപ്പെടുന്നത്. അധ്യക്ഷന്‍ രാഹുലിനൊപ്പം ഉമ്മന്‍ചാണ്ടിയും ശക്തമായ പ്രചരണ തന്ത്രങ്ങളുമായി സജീവമാണ്. ഉമ്മന്‍ചാണ്ടിയുടെ പ്രത്യേക താല്‍പര്യപ്രകാരം കുടുംബയോഗങ്ങളും നേതാക്കളുടെ വീടുകയറിയുള്ള പ്രചരണത്തിനും കോണ്‍ഗ്രസ് പദ്ധതിയിടുന്നുണ്ട്.

English summary
Congress to start 13-day bus yatra in Andhra, Rahul Gandhi will address rally on February 27
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X