കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ വീണ്ടും സജീവം; അഞ്ച് ദിവസത്തിനകം റിപ്പോര്‍ട്ട്, കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ നെട്ടോട്ടത്തില്‍

Google Oneindia Malayalam News

Recommended Video

cmsvideo
ബൂത്ത് തലത്തില്‍ കിട്ടിയ വോട്ടിന്റെ കണക്ക് കോണ്‍ഗ്രസ് പരിശോധിക്കുന്നു

ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ദയനീയ പ്രകടനത്തിന് പിന്നാലെ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ പദവിയില്‍ നിന്ന് രാഹുല്‍ ഗാന്ധി രാജിവെക്കാന്‍ തീരുമാനിച്ചുവെന്നായിരുന്നു ദിവസങ്ങള്‍ക്ക് മുമ്പുള്ള വാര്‍ത്തകള്‍. ഇക്കാര്യം കോണ്‍ഗ്രസ് നേതൃത്വം തള്ളുകയും ചെയ്തു. എന്നാല്‍ ഏറ്റവും പുതിയ വിവരം രാഹുലിന്റെ നിര്‍ദേശ പ്രകാരം കൂടുതല്‍ ഇടപെടലുകള്‍ താഴെ തട്ടില്‍ പാര്‍ട്ടി നടത്തുന്നുവെന്നാണ്.

കോണ്‍ഗ്രസിന് എവിടെയാണ് വീഴ്ച സംഭവിച്ചത് എന്ന് പരിശോധിക്കുകയാണ് രാഹുല്‍ ഗാന്ധി. എല്ലാ സ്ഥാനാര്‍ഥികളോടും ബൂത്തു തലത്തിലുള്ള വിവരങ്ങള്‍ കൈമാറാന്‍ ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന ഫോറം 20 ജൂണ്‍ ഏഴിനകം ദില്ലിയില്‍ എത്തിക്കാനാണ് നിര്‍ദേശം. പാളിച്ചകള്‍ പരിശോധിച്ച ശേഷം പാര്‍ട്ടിയെ കൂടുതല്‍ സജീവമാക്കുകയാണ് രാഹുല്‍ ഗാന്ധിയുടെ ലക്ഷ്യമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിശദാംശങ്ങള്‍....

 എവിടെയാണ് പിഴവ്

എവിടെയാണ് പിഴവ്

എവിടെയാണ് പിഴവ് സംഭവിച്ചത് എന്ന് പരിശോധിക്കുകയാണ് കോണ്‍ഗ്രസ്. ബൂത്ത് തലത്തിലെ വിവരങ്ങളാണ് ശേഖരിക്കുന്നത്. കണക്കുകൂട്ടലുകള്‍ പൂര്‍ണമായും തെറ്റിക്കുന്ന ഫലമാണ് ഒടുവില്‍ വന്നത്. വോട്ടിങ് മെഷീനില്‍ കളികള്‍ നടന്നോ എന്നും പരിശോധിക്കുന്നുണ്ട്.

 ഫോറം 20 ദില്ലിയിലെത്തണം

ഫോറം 20 ദില്ലിയിലെത്തണം

തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന ഫോറം 20 ദില്ലിയിലെ ആസ്ഥാനത്തെത്തിക്കണമെന്നാണ് എല്ലാ സ്ഥാനാര്‍ഥികള്‍ക്കം നല്‍കിയിരിക്കുന്ന നിര്‍ദേശം. ബൂത്ത് തലത്തിലുള്ള വിശദമായ വിവരങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഫോറം 20. ഇതോടെ എല്ലാ സ്ഥാനാര്‍ഥികളും രേഖകള്‍ തയ്യാറാക്കി വരികയാണ്.

നേതാക്കളുടെ മേല്‍നോട്ടത്തില്‍

നേതാക്കളുടെ മേല്‍നോട്ടത്തില്‍

ജൂണ്‍ ഏഴിനകം ദില്ലിയില്‍ രേഖകള്‍ എത്തണമെന്നാണ് സ്ഥാനാര്‍ഥികള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. എല്ലാ ബൂത്തിലെയും രേഖകള്‍ ദില്ലിയില്‍ മുതിര്‍ന്ന നേതാക്കളുടെ മേല്‍നോട്ടത്തില്‍ പരിശോധിക്കും. നേരത്തെയുള്ള വോട്ടിങ് ട്രെന്‍ഡും പ്രതീക്ഷകളും ഒടുവില്‍ വന്ന ഫലവും താരതമ്യം ചെയ്യും.

നേതാക്കളെ മാറ്റിയേക്കും

നേതാക്കളെ മാറ്റിയേക്കും

പ്രാദേശിക തലത്തില്‍ നേതാക്കളില്‍ വീഴ്ച സംഭവിച്ചോ എന്ന് പരിശോധിക്കാനും പദ്ധതിയുണ്ട്. മണ്ഡലത്തിലെ അനുകൂല ഘടകങ്ങള്‍ ഉപയോഗപ്പെടുത്തുന്നതില്‍ നേതാക്കള്‍ പരാജയപ്പെട്ടോ എന്നാണ് പരിശോധിക്കുക. വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിലും നേതാക്കളെ മാറ്റും.

പരിശോധിക്കുന്ന കാര്യങ്ങള്‍

പരിശോധിക്കുന്ന കാര്യങ്ങള്‍

കോണ്‍ഗ്രസിന് സ്വാധീനമുണ്ടായിരുന്ന മേഖലകളില്‍ വോട്ട് കുറഞ്ഞിട്ടുണ്ടോ. ആ വോട്ട് ആര്‍ക്കാണ് ലഭിച്ചത്. അതിന് കാരണം. വോട്ടെടുപ്പിന് മുമ്പുണ്ടായ സാഹചര്യം. അനുകൂല ഘടകങ്ങള്‍ ഉപയോഗപ്പെടുത്തിയോ തുടങ്ങിയ ഒട്ടേറെ കാര്യങ്ങള്‍ പാര്‍ട്ടി മണ്ഡലങ്ങള്‍ തിരിച്ച് പരിശോധിക്കും.

മക്ക ഉച്ചകോടിയില്‍ വ്യത്യസ്ത നിലപാടുമായി ഖത്തര്‍; വിദേശകാര്യ മന്ത്രി അല്‍ജസീറയോട് പറഞ്ഞത്...മക്ക ഉച്ചകോടിയില്‍ വ്യത്യസ്ത നിലപാടുമായി ഖത്തര്‍; വിദേശകാര്യ മന്ത്രി അല്‍ജസീറയോട് പറഞ്ഞത്...

English summary
Congress starts booth-level study to assess election result
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X