കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പഞ്ചാബിൽ പുതിയ മന്ത്രിസഭ ഉടൻ; അമരീന്ദറിന്റെ നീക്കം ഉറ്റുനോക്കി കോൺഗ്രസ്

Google Oneindia Malayalam News

ദില്ലി; പഞ്ചാബിൽ പുതിയ മന്ത്രിസഭ സംബന്ധിച്ചുള്ള ചർച്ചകൾ ആരംഭിച്ചു. മുഖ്യമന്ത്രി ചരൺ ജിത്ത് സിംഗ് ചന്നി ദില്ലിയിലെത്തി രാഹുൽ ഗാന്ധിയുമായി വ്യാഴാഴ്ച കൂടിക്കാഴ്ച നടത്തി. മന്ത്രിസഭയിൽ ഉൾപ്പെടുത്തേണ്ടവരെ സംബന്ധിച്ച് ഇരുവരും ചർച്ച നടത്തിയെന്നാണ് വിവരം. ചർച്ചയിൽ പഞ്ചാബിന്റെ ചുമതലയുള്ള കോമ്‍ഗ്രസ് ജനറൽ സെക്രട്ടറി ഹരീഷ് റാവത്തും പങ്കെടുത്തിരുന്നു.

പർഗത് സിംഗ്, രാജ് കുമാർ വെർക്ക, ഗുർകിരത് സിംഗ് കോട്‌ലി, സംഗത് സിംഗ് ഗിൽസിയാൻ, സുർജിത് ധീമാൻ, അമരീന്ദർ സിംഗ് രാജാ വാരിംഗ്, കുൽജിത് സിംഗ് നഗ്ര എന്നിവർ പുതിയ മന്ത്രിസഭയിൽ ഉൾപ്പെട്ടേക്കും. സിദ്ധുവിനോട് ഏറ്റവും അടുപ്പം പുലർത്തുന്ന നേതാവാണ് പർഗത് സിംഗ്. നിലവിൽ പഞ്ചാബ് കോൺഗ്രസ് ജനറൽ സെക്രട്ടറിയും ഗിൽസിയാൻ പാർട്ടി സംസ്ഥാന ഘടകത്തിന്റെ വർക്കിംഗ് പ്രസിഡന്റുമാണ്.

congress

അതേസമയം മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗിന്റെ ഏറ്റവും അടുത്ത വിശ്വസ്തരായ ചില നേതാക്കളെ മന്ത്രിസഭയിൽ നിന്നും ഒഴിവാക്കിയേക്കുമെന്നാണ് റിപ്പോർട്ട്. അമരീന്ദറിന്റെ അനുയായികളായ കായിക മന്ത്രി റാണ ഗുർമിത് സിംഗ് സോധി, സാമൂഹിക നീതി ശാക്തീകരണ മന്ത്രിസാധു സിംഗ് ധരംസോട്ട് എന്നിവരെയാണ് ഒഴിവാക്കിയേക്കുക എന്നാണ് വിവരം.

അതിനിടെ അമരീന്ദർ സിംഗിന്റെ അടുത്ത നീക്കം എന്താണെന്നാണ് ഇപ്പോൾ ദേശീയ രാഷ്ട്രീയം ഏറ്റവും കൂടുതൽ ഉറ്റുനോക്കപ്പെടുന്നത്. അമരീന്ദർ ബി ജെ പിയിലേക്ക് പോകുമോയെന്നുള്ള ചോദ്യങ്ങൾ ശക്തമാണ്. അകാലിദൾ ഒഴികെയുള്ള പാർട്ടികൾ തന്നെ ക്ഷണിച്ചിട്ടുണ്ടെന്ന് അദ്ദേഹം നേരത്തേ പറഞ്ഞിരുന്നു. അതേസമ. ംഒക്ടോബർ 2 ന് അദ്ദേഹം തന്റെ രാഷ്ട്രീയ ഭാവിയെക്കുറിച്ച് വലിയ പ്രഖ്യാപനം നടത്തിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. വിവിധ കർഷക യൂണിനുകളുമായി ബന്ധം അടുത്ത ബന്ധം പുലർത്തുന്ന നേതാവാണ് അമരീന്ദർ. വിവാദ കാർഷിക നിയമങ്ങൾ സംബന്ധിച്ചുള്ള കർഷകരുടെ പ്രതിഷേധം തണുപ്പിക്കാൻ ബിജെപിയുമായി അമരീന്ദർ ചർച്ച നടത്താൻ തയ്യാറാകുമോയെന്നും ഉറ്റുനോക്കപ്പെടുന്ുണ്ട്.

രാജിയ്ക്ക് പിന്നാലെ വിവിധ മാധ്യമങ്ങൾക്ക ്നൽകിയ അഭിമുഖങ്ങളിൽ ഒന്നിൽ പോലും അ്ദ്ദേഹം ബിജെപിയെ വിമർശിക്കുന്നതായി കണ്ടിട്ടില്ല. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ അടുത്ത നീക്കമാണ് ഞങ്ങൾ ഉറ്റുനോക്കുന്നതെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. അതേസമയം മന്ത്രിസഭ വികസനത്തോടെ ചില എംഎൽഎമാർ കോൺഗ്രസ് ക്യാമ്പ് വിടാൻ തയ്യാറാകുമോയെന്നും കാത്തിരുന്ന് കാണേണ്ടി വരുമെന്ന് നേതാക്കൾ പറഞ്ഞു.

സോഷ്യൽ മീഡിയയിൽ ക്യാപ്റ്റ്ൻ 2022 എന്ന പ്രചരങ്ങൾ ശക്തമാണ്. അതിനർത്ഥം അദ്ദേഹം അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് തന്നെയാണ്. നിലവിൽ അദ്ദേഹം എന്തായാലും കോൺഗ്രസിന്റെ ക്യാപ്റ്റനല്ല. അതുകൊണ്ട് തന്നെ അമരീന്ദറിന് മുന്നിൽ മറ്റെന്തെങ്കിലും പ്ലാൻ ഉണ്ടെന്ന് തന്നെയാണ് കണക്കാക്കപ്പെടുന്നതെന്നും കോൺഗ്രസ് നേതാക്കൾ പറയുന്നു.

നിങ്ങള്‍ ട്വിന്‍ സിസ്റ്റേഴ്‌സ് ആണോ; രമ്യയോടും ഭാവനയോടും ആരാധകരുടെ ചോദ്യം, വൈറല്‍ ചിത്രങ്ങള്‍

ദളിത് നേതാവായ ചരൺ ജിത്ത് സിംഗ് ചന്നിയെ മുഖ്യമന്ത്രിയാക്കിയെങ്കിലും അടുത്ത നിയമസഭ തിരഞ്ഞെടുപ്പിനെ ചന്നിയും നവജ്യോത് സിദ്ധുവും ചേർന്നണ് നയിക്കുകയെന്നായിരുന്നു കോൺഗ്രസ് നേതൃത്വം പറഞ്ഞത്. എന്നാൽ പിസിസി അധ്യക്ഷനായ നവജ്യോത് സിദ്ദു മത്സരിച്ചാൽ അദ്ദേഹം തിരഞ്ഞെടുപ്പിൽ ജയിക്കില്ലെന്ന വെല്ലുവിളിയാണ് അമരീന്ദർ സിംഗ് ഉയർത്തുന്നത്. സിദ്ദുവിനെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കത്തെ താൻ ശക്തമായി തന്നെ എതിർത്തിരുന്നു. രാജ്യത്തിന് തന്നെ ഭീഷണിയാണ് സിദ്ധു. അതുകൊണ്ട് തന്നെ സിദ്ധുവിനെതിരെ താൻ ഏറ്റം വരെയും പോകുമെന്നും അമരീന്ദർ പറഞ്ഞിരുന്നു.

അതിനിടെ അമരീന്ദറിനെ അടർത്തിയെടുക്കാനുള്ള തന്ത്രങ്ങൾ ബി ജെ പിയും മെനയുന്നുണ്ടെന്നാണ് റിപ്പോർട്ട്. അമരീന്ദറിനെ പുകഴ്ത്തി ബിജെപി സംസ്ഥാന അധ്യക്ഷൻ കഴിഞ്ഞ ദിവസം രംഗത്തെത്തിയത് ഇതിന്റെ ഭാഗമായിട്ടാണ് വിലയിരുത്തപ്പെടുന്നത്.

പ്രശാന്ത് കിഷോറിന്റെ കോൺഗ്രസ് പ്രവേശനം എന്ന്? നിലപാട് വ്യക്തമാക്കി വീരപ്പ മൊയ്ലിപ്രശാന്ത് കിഷോറിന്റെ കോൺഗ്രസ് പ്രവേശനം എന്ന്? നിലപാട് വ്യക്തമാക്കി വീരപ്പ മൊയ്ലി

English summary
Congress starts discussion over the new cabinet in punjab
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X