കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് രണ്ടാം പടപ്പുറപ്പാടിന്; വിവരങ്ങള്‍ ശേഖരിക്കുന്നു, പ്രിയങ്കാ ഗാന്ധി ദൗത്യം ഏറ്റെടുത്തു

Google Oneindia Malayalam News

ദില്ലി: ഉത്തര്‍ പ്രദേശില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പ് കോണ്‍ഗ്രസ് രണ്ടാം നീക്കവുമായി സജീവമായി. പ്രിയങ്കാ ഗാന്ധിയുടെ നിര്‍ദേശ പ്രകാരമാണ് വിശ്രമം വേണ്ടെന്ന് തീരുമാനിച്ചതും അടുത്ത നീക്കം ആരംഭിച്ചതും. സംസ്ഥാനത്തെ മുഴുവന്‍ ബൂത്തുകളില്‍ നിന്നും വോട്ട് ഡാറ്റകള്‍ ശേഖരിക്കുകയാണ് കോണ്‍ഗ്രസ്.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍ പ്രദേശിനെ രണ്ടായി തിരിച്ചാണ് കോണ്‍ഗ്രസ് പ്രവര്‍ത്തനം വ്യാപിപ്പിച്ചിരുന്നത്. കിഴക്കന്‍ യുപിയും പടിഞ്ഞാറന്‍ യുപിയും. കിഴക്കിന്റെ ചുമതലയാണ് രാഹുല്‍ ഗാന്ധി പ്രിയങ്കയ്ക്ക് നല്‍കിയത്. പടിഞ്ഞാറിന്റെ ചുമതല ജ്യോതിരാദിത്യ സിന്ധ്യക്ക് കൈമാറുകയും ചെയ്തിരുന്നു. എന്നാല്‍ അടുത്ത നീക്കം അടിത്തറ ശക്തിപ്പടുത്തുക എന്ന ലക്ഷ്യത്തോടെയാണ്. 2022ലെ നിയമസഭാ തിരഞ്ഞെടുപ്പാണ് പ്രിയങ്കയുടെ ഉന്നം. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന വിവരങ്ങള്‍....

രണ്ടു കാര്യമാണ് ആവശ്യപ്പെട്ടത്

രണ്ടു കാര്യമാണ് ആവശ്യപ്പെട്ടത്

പ്രിയങ്കാ ഗാന്ധിക്ക് കിഴക്കന്‍ യുപിയുടെ ചുമതല നല്‍കുമ്പോള്‍ രാഹുല്‍ രണ്ടു കാര്യമാണ് പ്രധാനമായും ആവശ്യപ്പെട്ടത്. കോണ്‍ഗ്രസിന്റെ നഷ്ടപ്പെട്ട അടിത്തറ ഉത്തര്‍ പ്രദേശില്‍ വീണ്ടെടുക്കണം. 2022ല്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വെന്നിക്കൊടി പാറിക്കണം.

 നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം

നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ഇപ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വരുന്നത് കാത്തിരിക്കേണ്ട ആവശ്യമില്ലെന്നു പ്രിയങ്ക തന്നെയാണ് നിര്‍ദേശിച്ചതത്രെ. എല്ലാ ബൂത്തുകളില്‍ നിന്നും ഡാറ്റകള്‍ എത്തിക്കാന്‍ പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു.

 വോട്ടിന് അനുസരിച്ച്...

വോട്ടിന് അനുസരിച്ച്...

കോണ്‍ഗ്രസ് ആസ്ഥാനത്ത് ഒരാഴ്ചക്കുള്ളില്‍ ബൂത്ത് തല ഡാറ്റകള്‍ എത്തിക്കണമെന്നാണ് നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്. ഡാറ്റ പരിശോധിച്ച ശേഷം അടുത്ത തന്ത്രം ആവിഷ്‌കരിക്കും. വോട്ട് കൂടുതലുള്ളതും കുറവുള്ളതുമായ മേഖലകള്‍ക്ക് വ്യത്യസ്ത തന്ത്രങ്ങളാണ് ആവിഷ്‌കരിക്കുക.

സംഘടനാ സംവിധാനം

സംഘടനാ സംവിധാനം

സംസ്ഥാനത്ത് പാര്‍ട്ടിയുടെ സംഘടനാ സംവിധാനം ശക്തിപ്പെടുത്തുകയാണ് പ്രിയങ്ക ചെയ്യുന്നത്. എല്ലാ ബൂത്തുകളും സജീവമാകണമെന്നാണ് പ്രിയങ്കയുടെ നിര്‍ദേശം. നിര്‍ജീവമായ ബൂത്ത് കമ്മിറ്റികളുടെ കാരണം പഠിക്കും. പരിഹാരം ഉടനുണ്ടാകുമെന്നും നേതൃത്വം അറിയിച്ചു. പുറത്തുപോയ നേതാക്കളെ തിരിച്ചുപാര്‍ട്ടിയിലെത്തിക്കാനും നീക്കം നടക്കുന്നുണ്ട്.

വെള്ളി, ശനി ദിവസങ്ങളില്‍

വെള്ളി, ശനി ദിവസങ്ങളില്‍

വരുന്ന വെള്ളി, ശനി ദിവസങ്ങളില്‍ എല്ലാ സ്ഥാനാര്‍ഥികളുടെയും ജില്ലാ നേതാക്കളുടെയും യോഗം വിളിക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ഈ യോഗത്തിന് എത്തുമ്പോള്‍ ഡാറ്റകള്‍ ഹാജരാക്കണമെന്നാണ് നിര്‍ദേശം. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പ്രകടനം യോഗം വിലയിരുത്തുകയും ചെയ്യും.

ഫെബ്രുവരിയിലെ പ്രഖ്യാപനം

ഫെബ്രുവരിയിലെ പ്രഖ്യാപനം

2022ല്‍ ഉത്തര്‍ പ്രദേശില്‍ സര്‍ക്കാര്‍ രൂപീകരിക്കുകയും കോണ്‍ഗ്രസ് ലക്ഷ്യം. ഇക്കാര്യം ഫെബ്രുവരിയില്‍ ലഖ്‌നൗവില്‍ റോഡ് ഷോ നടത്തി രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സംസ്ഥാനത്തെ പാര്‍ട്ടിയുടെ സംഘടനാ സംവിധാനം തകര്‍ന്നിരിക്കുകയാണ്.

 രാഹുല്‍ പറയുന്നു

രാഹുല്‍ പറയുന്നു

എല്ലാ പാര്‍ട്ടികള്‍ക്കും അവസരം നല്‍കിയ ജനങ്ങളാണ് യുപിയിലേത്. എസ്പിയും ബിഎസ്പിയും കോണ്‍ഗ്രസും ബിജെപിയും ഉത്തര്‍ പ്രദേശ് ഭരിച്ചിട്ടുണ്ട്. എന്നാല്‍ ഇനി നിങ്ങള്‍ കോണ്‍ഗ്രസിനെ പരീക്ഷിക്കൂ. സംസ്ഥാനത്തെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാകുമെന്നും രാഹുല്‍ പറയുന്നു.

യുപി കൈവിട്ടപ്പോള്‍ കോണ്‍ഗ്രസ് തളര്‍ന്നു

യുപി കൈവിട്ടപ്പോള്‍ കോണ്‍ഗ്രസ് തളര്‍ന്നു

പ്രിയങ്കാ ഗാന്ധിയെ തന്നെ യുപിയില്‍ ഇറക്കിയതിലൂടെ രാഹുല്‍ ലക്ഷ്യമിടുന്നത് രാജ്യത്തെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനത്ത് കോണ്‍ഗ്രസിന് ആധിപത്യം പുനസ്ഥാപിക്കുക എന്നതാണ്. യുപിയില്‍ നിന്ന് കോണ്‍ഗ്രസ് അകലാന്‍ തുടങ്ങിയ വേളയിലാണ് രാജ്യത്തിന്റെ ഭരണം കോണ്‍ഗ്രസിന് നഷ്ടമായതും.

പ്രിയങ്ക ഇറങ്ങിയ സമയം

പ്രിയങ്ക ഇറങ്ങിയ സമയം

സംഘടനാ സംവിധാനം ശക്തിപ്പെടുത്താനുള്ള ശ്രമം പ്രിയങ്ക ഫെബ്രുവരി മുതല്‍ തുടങ്ങിയിരുന്നു. എന്നാല്‍ പൊതുതിരഞ്ഞെടുപ്പ് വന്നതോടെ അവര്‍ ദേശീയതലത്തില്‍ പ്രചാരണത്തിലേക്ക് തിരിഞ്ഞു. ഈ സാഹചര്യത്തില്‍ യുപിയിലെ പ്രവര്‍ത്തനത്തില്‍ വേണ്ട വിധം ഇടപെടാന്‍ സാധിച്ചില്ല. വോട്ടെടുപ്പ് പൂര്‍ത്തിയായ ഉടനെ വീണ്ടും യുപിയില്‍ സജീവമാകുകയാണ് പ്രിയങ്ക എന്ന് നോതാക്കള്‍ പറഞ്ഞു.

എക്‌സിറ്റ് പോള്‍ ഫലം വന്നപ്പോള്‍

എക്‌സിറ്റ് പോള്‍ ഫലം വന്നപ്പോള്‍

എക്‌സിറ്റ് പോള്‍ ഫലത്തില്‍ ബിജെപി വീണ്ടും കേന്ദ്രം ഭരിക്കുമെന്നാണ് സൂചിപ്പിക്കുന്നത്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ നിരാശയുണ്ട്. പ്രവര്‍ത്തകരെ ശക്തിപ്പെടുത്താന്‍ പ്രിയങ്ക ഗാന്ധി പ്രത്യേക ഓഡിയോ സന്ദേശം അയച്ചിരുന്നു. നിങ്ങളെ തളര്‍ത്തുകയാണ് അവരുടെ ലക്ഷ്യമെന്നും എക്‌സിറ്റ് പോള്‍ ഫലത്തില്‍ വീഴരുത് എന്നുമാണ് പ്രിയങ്ക ഉണര്‍ത്തിയത്.

പ്രിയങ്കയുടെ വാക്കുകള്‍

പ്രിയങ്കയുടെ വാക്കുകള്‍

തളരാന്‍ പാടില്ല. നമ്മുടെ ദൗത്യം തീര്‍ന്നിട്ടില്ല. സ്‌ട്രോങ് റൂമുകള്‍ക്ക് പുറത്ത് ജാഗ്രത പാലിക്കുക. പിന്നെ വോട്ടെണ്ണുന്ന വേളയിലും. നിങ്ങളെ തളര്‍ത്തുക എന്ന ലക്ഷ്യത്തോടെ നടക്കുന്ന കിംവദന്തികള്‍ക്ക് ചെവി കൊടുക്കരുതെന്നും പ്രിയങ്ക ഓഡിയോ സന്ദേശത്തില്‍ പറഞ്ഞു.

 നമ്മള്‍ കഠിനാധ്വാനം ചെയ്തു

നമ്മള്‍ കഠിനാധ്വാനം ചെയ്തു

നമ്മള്‍ കഠിനാധ്വാനം ചെയ്തു. അതിന്റെ ഫലം ലഭിക്കുക തന്നെ ചെയ്യും. 23ന് യഥാര്‍ഥ ഫലം പുറത്തുവരും. അതിനായി കാത്തിരിക്കുക. നിങ്ങളെ തളര്‍ത്തുകയാണ് എക്‌സിറ്റ് പോള്‍ ഫലങ്ങളുടെ ലക്ഷ്യം. സ്‌ട്രോങ്‌റൂമുകള്‍ക്ക് പുറത്തും വോട്ടിങ് കേന്ദ്രങ്ങളിലും നിങ്ങള്‍ ജാഗ്രത പാലിക്കുന്നത് തുടരുകയെന്നും ഓഡിയോ സന്ദേശത്തില്‍ പ്രിയങ്ക ഉണര്‍ത്തി.

അമേരിക്കയെ വിറപ്പിച്ച് റോക്കറ്റാക്രണം; എംബസിക്കടുത്ത്, സായുധ സംഘം സംഘടിച്ചു, ഇറാനെന്ന് യുഎസ്അമേരിക്കയെ വിറപ്പിച്ച് റോക്കറ്റാക്രണം; എംബസിക്കടുത്ത്, സായുധ സംഘം സംഘടിച്ചു, ഇറാനെന്ന് യുഎസ്

English summary
Congress starts Prepare Strategy as it aim for 2022 UP Assembly Polls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X