രാജസ്ഥാന്‍ ഉയര്‍ത്തി കോണ്‍ഗ്രസ്; സ്പീക്ക് അപ് ഫോര്‍ ഡെമോക്രസി ക്യാമ്പയിന് തുടക്കം
ഹൈദരാബാദ്: കര്‍ണ്ണാടകയിലും മധ്യപ്രദേശിലും കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിച്ച് ബിജെപി ഇതിനകം തന്നെ അധികാരത്തിലേറി കഴിഞ്ഞു. രാജസ്ഥാനിലും മഹാവികാസ് അഘാഡി സഖ്യം ഭരണത്തിലിരിക്കുന്ന മഹാരാഷ്ട്രയിലും അധികാരത്തിലെത്താനുള്ള കരുനീക്കങ്ങളും ബിജെപി ആരംഭിച്ചു കഴിഞ്ഞുവെന്നാണ് സൂചന. എന്നാല്‍ ബിജെപിയുടെ ഈ ജനാധിപത്യ വിരുദ്ധ പ്രവണതക്കെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. ഇതിന്റെ പ്രാഥമിക നടപടിയായി സ്പീക്ക് അപ് ക്യാമ്പനിന് തുടക്കം കുറിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്.

ബിജെപിയുടെ അട്ടിമറി ശ്രമം
'സ്പീക്ക് അപ് ഫോര്‍ ഡെമോക്രസി, സേവ് ഇന്ത്യ' എന്ന പ്രചരണത്തിനാണ് കോണ്‍ഗ്രസ് തുടക്കം കുറിച്ചിരിക്കുന്നത്. ഒന്നിന് പിറകെ ഒന്നായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ അട്ടിമറിക്കാനുള്ള ഭരണഘടനാവിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ ബിജെപിയുടെ ശ്രമങ്ങള്‍ക്കെതിയാണ് കോണ്‍ഗ്രസിന്റെ സ്പീക്ക് അപ് ഡെമോക്രസി ക്യാമ്പയിന്‍.

രാജസ്ഥാനാണ് ലക്ഷ്യം
ബിജെപി ആദ്യം ഗോവയില്‍ സര്‍ക്കാരിനെ അട്ടിമറിച്ചുവെന്നും പിന്നീട് കര്‍ണ്ണാടകയിലും മധ്യപ്രദേശിലും ഇതേ ശ്രമം നടത്തി. എന്നാല്‍ ഇപ്പോള്‍ രാജസ്ഥാനാണ് അവരുടെ ലക്ഷ്യമെന്നും തെലങ്കാന കോണ്‍ഗ്രസ് അധ്യക്ഷന്‍ പൊന്നം പ്രഭാകര്‍ പറഞ്ഞു.
Recommended Video

സ്വകാര്യവല്‍ക്കരണം
ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് മുമ്പ് അവര്‍ ധാര്‍മ്മികതയെ കുറിച്ച് സംസാരിക്കുമായിരുന്നുവെന്നും എന്നാല്‍ നിലവിലെ സര്‍ക്കാര്‍ സുസ്ഥിരമാണെന്ന് കരുതരുത്. എല്ലാ ഇന്ത്യക്കാരും ബിജെപിയുടെ ഈ പ്രവര്‍ത്തിയെ അപലപിക്കുന്നുവെന്നും അദ്ദേഹം രൂക്ഷ ഭാഷയില്‍ പ്രതികരിച്ചു. നിലവില്‍ ബിജെപി എല്ലാ പൊതുസ്വത്തിനേയും സ്വകാര്യവല്‍ക്കരിക്കുകയാണെന്ന കാര്യം രാജ്യത്തെ ജനങ്ങള്‍ക്ക് അറിയാമെന്നും പൊന്നം പ്രഭാകര്‍ വ്യക്തമാക്കി.

രാഹുല്‍ ഗാന്ധി
സ്പീക്ക്അപ് ക്യാമ്പയിന് ജനപിന്തുണ തേടി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും രംഗത്തിത്തിയിരുന്നു. ജനാധിപത്യത്തെ സംരക്ഷിക്കാന്‍ രാജ്യത്തെ ഓരോ പൗരന്മാരും ശബ്ദമുയര്‍ത്തണമെന്ന് രാഹുല്‍ ആഹ്നാനം ചെയ്തു. ബിജെപി ഇന്ത്യന്‍ ഭരണഘടനയെ തകര്‍ക്കുന്നു, ജനാധിപത്യത്തെ തകര്‍ക്കുന്നു, രാജസ്ഥാന്‍ സര്‍ക്കാരിനെ തകര്‍ക്കുന്നുവെന്നും രാഹുല്‍ പറഞ്ഞു.

ജനാധിപത്യത്തെ തകര്‍ക്കല്‍
രാജ്യം മുഴുവന്‍ കൊറോണ വൈറസിനെതിരെ പോരാടുമ്പോള്‍ ബിജെപി ശ്രമിക്കുന്നത് ജനാധിപത്യത്തെ തകര്‍ക്കാനാണെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. 2018 ലാണ് രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലെത്തുന്നത്. എന്നാല്‍ ബിജെപി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമത്തിലാണ്. നിലവില്‍ രാജസ്ഥിനാല്‍ ജനാധിപത്യത്തെ കൊല്ലുകയാണ് ബിജെപി ചെയ്യുന്നതെന്നും രാഹുല്‍ ഗാന്ധി തുറന്നടിച്ചു.

പ്രതിഷേധം
സ്പീക്കഅപ് ക്യാമ്പയിനുകളുടെ ഭാഗമായി ഇന്ന് അതത് പിസിസികളുടെ നേതൃത്വത്തില്‍ രാജ്ഭവനുകള്‍ക്ക് മുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കും. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും പ്രതിഷേധ പരിപാടികള്‍. കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹിക മാധ്യമങ്ങളിലും സ്പീക്ക് അപ് ഫോര്‍ ഡെമോക്രസി ക്യാമ്പയിന് വലിയ സ്വീകാര്യത ലഭിച്ചിരുന്നു.












Click it and Unblock the Notifications