കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീഡിയോ വാറുമായി കോണ്‍ഗ്രസ്, ലഡാക്കില്‍ നടന്നത്, മോദിയുടെ കള്ളം, ബിജെപി നേതാക്കള്‍ തന്നെ....

Google Oneindia Malayalam News

ദില്ലി: ദേശീയ വിഷയത്തിലേക്ക് അഗ്രസീവ് മോഡ് ആരംഭിച്ച് കോണ്‍ഗ്രസ്. ബിജെപിക്കെതിരെ വീഡിയോ വാര്‍ ആണ് ആരംഭിച്ചിരിക്കുന്നത്. ഏറ്റവും രസകരമായ കാര്യം ഈ വീഡിയോയില്‍ ഉള്ളത് ബിജെപിക്കാര്‍ തന്നെയാണ്. ലഡാക്കില്‍ നിന്നുള്ള പ്രമുഖ നേതാക്കളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാദങ്ങള്‍ തകര്‍ത്തിരിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ സോഷ്യല്‍ മീഡിയ ടീമാണ് ഈ വീഡിയോ ഒരുക്കിയിരിക്കുന്നത്. ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള പരസ്യമായ ഏറ്റുമുട്ടലിലേക്കാണ് കാര്യങ്ങള്‍ നീണ്ടിരിക്കുന്നത്. രാഹുല്‍ ആഗ്രഹിച്ചതും ഇത് തന്നെയാണ്.

ബിജെപി പറഞ്ഞിരുന്നത്....

ബിജെപി പറഞ്ഞിരുന്നത്....

രാഹുല്‍ കഴിഞ്ഞ ദിവസം ലഡാക്കിലുള്ളവരുടെ സ്വരം എന്ന് പറഞ്ഞ് പുറത്തുവിട്ടത് കോണ്‍ഗ്രസ് നേതാക്കളുടെ തന്നെ വീഡിയോയാണെന്ന് ബിജെപി വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. ചില ദേശീയ മാധ്യമങ്ങള്‍ അത് ഏറ്റെടുക്കുകയും, ഇതില്‍ കുറച്ച് സത്യമുണ്ടെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വീഡിയോ വാര്‍ കോണ്‍ഗ്രസ് ആരംഭിച്ചത്. മോദിയുടെ ഓരോ വാദത്തെയും പൊളിക്കുന്ന രണ്ട് മിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ചൈന അതിക്രമിച്ച് കയറിയെന്ന് സാക്ഷ്യപ്പെടുത്തുന്നുണ്ട്.

പൊളിച്ചടുക്കി ടീം രാഹുല്‍

പൊളിച്ചടുക്കി ടീം രാഹുല്‍

ടീം രാഹുലാണ് ബിജെപിയെ പൊളിച്ചടുക്കിയത്. ബിജെപി നേതാക്കളുടെ ശബ്ദവും-വീഡിയോയും അടങ്ങുന്ന ഫൂട്ടേജുകളാണ് പുറത്തുവിട്ടത്. ലഡാക്ക് ബിജെപി എംപി ജാംയാങ് സെറിംഗ് നാംഗ്യാല്‍, ബിജെപിയുടെ ലേയിലെ ജില്ലാ പ്രസിഡന്റ് ദോര്‍ജെ ആംഗ്ചുക്ക്, ബിജെപി കൗണ്‍സിലര്‍മാരായ കോന്‍ചോക്ക് സ്റ്റാന്‍സിന്‍, ഉര്‍ഗെയിന്‍ ചോഡോന്‍ എന്നിവര്‍ വീഡിയോയില്‍ ചൈനീസ് കടന്നുകയറ്റം ഉറപ്പിക്കുന്നു. ഇതില്‍ ചോഡോന്‍ ബ്ലോക്ക് വികസന കൗണ്‍സില്‍ അധ്യക്ഷനാണ്.

കോണ്‍ഗ്രസിന്റെ നാഷണല്‍ ഗെയിം

കോണ്‍ഗ്രസിന്റെ നാഷണല്‍ ഗെയിം

ബിജെപിയെ അവരുടെ ഗെയിമില്‍ തന്നെ വീഴ്ത്തുന്ന ഗെയിം നേരത്തെ രാഹുല്‍ ഡിസൈന്‍ ചെയ്തിരുന്നു. ലഡാക്കിലെ ബിജെപിക്കുള്ളില്‍ വലിയ അതൃപ്തി മോദിക്കെതിരെ വളരുന്നുണ്ട്. ചൈനയ്‌ക്കെതിരെ അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് ശക്തമായ നടപടിയുണ്ടായില്ലെന്നാണ് പൊതുവികാരം. ദേശീയത വോട്ടിന് വേണ്ടി മാത്രമായി മോദി ഉപയോഗപ്പെടുത്തുന്നുവെന്നും പാര്‍ട്ടിയില്‍ വിമര്‍ശനമുണ്ട്. കോണ്‍ഗ്രസിന്റെ വീഡിയോ ബോംബ് മോദിയുടെ എല്ലാ വാദത്തെയും പൊളിച്ചടുക്കിയിരിക്കുകയാണ്.

ചൈന കടന്നുകയറി

ചൈന കടന്നുകയറി

ചൈന ഇന്ത്യന്‍ പ്രദേശമായ ലഡാക്കില്‍ കടന്ന് കയറിയെന്ന് ബിജെപി നേതാക്കള്‍ ഉറപ്പ് പറയുന്നു. നേരത്തെ സര്‍വകക്ഷി യോഗത്തില്‍ ഇന്ത്യയുടെ ഒരിഞ്ച്് ഭൂമി പോലും ചൈന കൈയ്യേറിയിട്ടില്ലെന്ന് മോദി പറഞ്ഞിരുന്നു. ഇതിനെ ആദ്യം ചോദ്യം ചെയ്തതും രാഹുല്‍ ഗാന്ധിയാണ്. ചൈനയുടെ അതേ വാക്കുകളാണ് മോദി പരാമര്‍ശിച്ചതും. ഇതാണ് ദേശീയ ഗെയിമിനായി രാഹുല്‍ ആദ്യം ഉപയോഗിച്ചത്.

ബിജെപി നേതാക്കള്‍ തന്നെ....

ബിജെപി നേതാക്കള്‍ തന്നെ....

20 വീഡിയോയാണ് രാഹുല്‍ പുറത്തുവിട്ടത്. ഇതില്‍ നാല് പേര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ്. ആരോപണം ഒന്ന് കൂടി കടുപ്പിക്കാനാണ് ബിജെപി നേതാക്കളുടെ വീഡിയോ തന്നെ രാഹുല്‍ പുറത്തുവിട്ടത്. നാംഗ്യാല്‍ പറയുന്നത് ഓരോ ദിവസവും ചൈന ഇന്ത്യയുടെ മണ്ണില്‍ കൈയ്യേറ്റം നടത്തുന്നുവെന്നാണ്. ഫിംഗര്‍ ഫോറിലും ഗല്‍വാന്‍ വാലിയിലുമാണ് ഈ കൈയ്യേറ്റമെന്ന് ഇയാള്‍ ഉറപ്പിക്കുന്നു. മറ്റൊരു നേതാവായ ആംഗ്ചുക്ക് ലഡാക്കിലെ കൈയ്യേറ്റത്തെ അപലപിക്കുന്നുണ്ട്. അവരെ ഒരുപാഠം പഠിപ്പിക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്.

മുന്നിലുള്ള ലക്ഷ്യം

മുന്നിലുള്ള ലക്ഷ്യം

മോദിയെ കടുത്ത സമ്മര്‍ദത്തിലാക്കി ചൈനയ്‌ക്കെതിരെ കടുത്ത നടപടികളാണ് രാഹുല്‍ ലക്ഷ്യമിടുന്നത്. ഇതിലൂടെ തന്റെ വാദം അംഗീകരിക്കുകയും, രാഷ്ട്രീയ നേട്ടം കൂടുതലായി ലഭിക്കുകയും ചെയ്യും. ബീഹാറില്‍ ചൈനയുടെ കടന്നുകയറ്റം വലിയ വിഷയമാകുമെന്ന് രാഹുലിന് അറിയാം. അവിടെ സൈനിക വികാരം വളരെ കൂടുതലാണ്. അതുകൊണ്ട് പ്രചാരണം തിരഞ്ഞെടുപ്പില്‍ ഉള്‍പ്പെടുത്താതെ പകരം നേരത്തെ തന്നെ മോദി ദേശീയ സുരക്ഷയില്‍ വീഴ്ച്ച വരുത്തി എന്ന് രീതിയിലേക്ക് കാര്യങ്ങള്‍ കൊണ്ടുവരാം. അത് മുന്‍ സൈനികര്‍ അടക്കമുള്ള വലിയൊരു വിഭാഗത്തിന്റെ വോട്ട് ഇല്ലാതാക്കും.

ഇനിയും തെളിവുകള്‍

ഇനിയും തെളിവുകള്‍

കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം പാങ്കോംഗ് തടാകത്തിന്റെ സമീപത്തെ പ്രദേശങ്ങളുടെ ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തുവിട്ടിരുന്നു. ഇതില്‍ ചൈന പട്രോള്‍പോയിന്റില്‍ കടന്നുകയറിയതായി പറയുന്നുണ്ട്. ഇത് ഗല്‍വാനിലാണ്. കപില്‍ സിബല്‍ ഇതേ വാദം ഏറ്റുപിടിച്ചിട്ടുണ്ട്. ലഡാക്കിലെ നേതാക്കള്‍ തന്നെ മോദിക്കെതിരെ വാളെടുത്ത് കഴിഞ്ഞു. എത്രയും പെട്ടെന്ന് കടുത്ത നടപടികള്‍ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം മറുപടി പറയാനും ന്യായീകരിക്കാനുമുള്ള അവസരം ഈ വീഡിയോ വാറില്‍ ബിജെപിക്ക് ലഭിച്ചിട്ടില്ല. അഗ്രസീവായ കോണ്‍ഗ്രസിനെ എങ്ങനെ നേരിടണമെന്ന കാര്യത്തില്‍ ബിജെപിക്ക് വ്യക്തത വന്നിട്ടുമില്ല.

English summary
congress starts video war to counter narendra modi on ladakh issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X