കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് തോറ്റത് ആ നേതാക്കള്‍ കാരണം, അവരാണ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചതെന്ന് ഗാര്‍ഗെ

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസിന്റെ തോല്‍വിയില്‍ സംസ്ഥാന സമിതികളെ കുറ്റപ്പെടുത്തി മുതിര്‍ന്ന നേതാവ് മല്ലികാര്‍ജുന്‍ ഗാര്‍ഗെ. എല്ലാവരും ഗാന്ധി കുടുംബത്തെയാണ് തോല്‍വിയില്‍ വിമര്‍ശിക്കുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഈ വിമര്‍ശിക്കുന്നത് സംസ്ഥാന സമിതി നേതാക്കളാണ്. ഇവരാണ് തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടത്. എന്നാല്‍ തോല്‍വി ഏറ്റെടുക്കുന്നതിന് പകരം അവര്‍ ഗാന്ധി കുടുംബത്തെയാണ് തോല്‍വിക്ക് കാരണക്കാരായി ചിത്രീകരിക്കുന്നത്. സ്ഥാനാര്‍ത്ഥിയുടെ ജനപ്രീതി ജില്ലാ തലത്തിലും മണ്ഡലത്തിലും നോക്കിയാണ് ഇവര്‍ ടിക്കറ്റ് നല്‍കാറുള്ളത്. തോല്‍വി എങ്ങനെയാണ് സംഭവിച്ചതെന്ന് സംസ്ഥാന നേതാക്കളാണ് പറയേണ്ടതെന്നും ഗാര്‍ഗെ പറഞ്ഞു.

1

പാര്‍ട്ടി വന്‍ ജയം നേടിയാല്‍ എല്ലാവരും പുകഴ്ത്തലുകളുമായി വരും. എന്നാല്‍ തോല്‍വിയില്‍ അതേ ആളുകള്‍ ഗാന്ധി കുടുംബത്തെ കുറ്റപ്പെടുത്തും. സ്ഥാനാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നത് സംസ്ഥാന സമിതിയാണ്. 90 ശതമാനം നേതാക്കളും ഇത്തരത്തില്‍ എത്തുന്നതാണ്. എന്നിട്ടും തോല്‍വിയുടെ ഉത്തരവാദിത്തം എന്തിനാണ് ഗാന്ധി കുടുംബം ഏറ്റെടുക്കുന്നത്. പക്ഷേ അവരെയാണ് തോല്‍വിയില്‍ എല്ലാവരും കുറ്റപ്പെടുത്തുകയെന്നും ഗാര്‍ഗെ പറഞ്ഞു. നമ്മുടെ ആശയങ്ങള്‍ ദുര്‍ബലമായാല്‍, പാര്‍ട്ടി ഒന്നടങ്കം ഇല്ലാതാവും. ഈ നേതാക്കള്‍ക്ക് എന്തുകൊണ്ടാണ് സ്ഥാനാര്‍ത്ഥികള്‍ക്ക് വിജയം ഉറപ്പിക്കാനാവാതെ പോകുന്നതെന്നും ഗാര്‍ഗെ ചോദിച്ചു.

അതേസമയം കോണ്‍ഗ്രസ് നേതൃത്വത്തെ ലക്ഷ്യമിട്ട് വിമര്‍ശനമുന്നയിക്കുന്നവര്‍ പാര്‍ട്ടിയെ ദുര്‍ബലമാക്കുകയാണ്. ഈ സമയം നമ്മള്‍ ഹൈക്കമാന്‍ഡിനെ പിന്തുണയ്ക്കുകയാണ് വേണ്ടത്. നമ്മള്‍ തന്നെ നേതൃത്വത്തെയും നേതാക്കളെയും ദുര്‍ബലമാക്കിയാല്‍ പാര്‍ട്ടിക്ക് മുന്നോട്ട് പോകാനാവില്ല. അക്കാര്യം നമ്മള്‍ മനസ്സില്‍ വെച്ചാവണം വിമര്‍ശനം ഉന്നയിക്കേണ്ടതെന്നും ഗാര്‍ഗെ വ്യക്തമാക്കി. പാര്‍ട്ടിയെ പ്രതിസന്ധി ഘട്ടത്തില്‍ പിന്തുണയ്ക്കുന്നവരാണ് നമ്മുടെ സുഹൃത്തുക്കള്‍. അവരെ വിലയിരുത്തുക അത്തരത്തിലാവും. അതുപോലെയാണ് കോണ്‍ഗ്രസിലെ തന്നെ നേതാക്കളെയും വിലയിരുത്തുകയെന്നും ഗാര്‍ഗെ പറഞ്ഞു.

രാഹുല്‍ ഗാന്ധിയെയും സോണിയാ ഗാന്ധിയെയും തോല്‍വിയില്‍ വിമര്‍ശിക്കുന്നവരുണ്ട്. എന്നാല്‍ ഒരു രാജ്യസഭാ അംഗം പറഞ്ഞത് എല്ലാ സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന് ശക്തരായ നേതാക്കളുണ്ടെന്നാണ്. അവര്‍ ടിക്കറ്റിനായി ആവശ്യപ്പെട്ടു. പിന്നീട് അടുപ്പക്കാര്‍ക്ക് വേണ്ടിയും ടിക്കറ്റിന് ശ്രമം തുടങ്ങി. ഇതെല്ലാം സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന് നസമയത്തായിരുന്നു. ഇത്തരത്തില്‍ 90 ശതമാനം സ്ഥാനാര്‍ത്ഥികളെയും സംസ്ഥാന ഘടകങ്ങള്‍ നിര്‍ദേശിച്ചത് പ്രകാരമാണ് നല്‍കിയത്. എന്നാല്‍ ഇവര്‍ക്ക് നല്‍കിയ പല സീറ്റുകളും തോറ്റു. എന്നാല്‍ തോല്‍വിക്ക് ശേഷം ആരും ഞങ്ങള്‍ പറയുന്നത് കേള്‍ക്കുന്നില്ലെന്നാണ് ഇവര്‍ പറയുന്നത്. ഇത് ഇരട്ടത്താപാപ്പാണെന്നും ഗാര്‍ഗെ വ്യക്തമാക്കി.

അതേസമയം തിരഞ്ഞെടുപ്പ് നടക്കുന്നത് വരെ സോണിയ അധ്യക്ഷയായി തുടരുമെന്ന് നേരത്തെ വര്‍ക്കിംഗ് കമ്മിറ്റി തീരുമാനിച്ചതാണ്. കോണ്‍ഗ്രസിലെ തെരഞ്ഞെടുപ്പ് ഇതുവരെ നടന്നിട്ടില്ല. പ്രതിസന്ധികള്‍ കാരണം നൂറ് പേര്‍ക്ക് പോലും ഒരുമിച്ചിരിക്കാന്‍ സാധിക്കില്ല. എന്നിട്ടും നേതൃത്വത്തെ കുറ്റപ്പെടുത്താന്‍ മാത്രമാണ് ചിലര്‍ക്ക് താല്‍പര്യമെന്നും മല്ലികാര്‍ജുന്‍ ഗാര്‍ഗെ പറഞ്ഞു. പാര്‍ട്ടിക്കുള്ളിലെ പുതിയ സംഭവവികാസത്തില്‍ വേദനിച്ചാണ് ഗാര്‍ഗെ ഇത്തരം കാര്യങ്ങള്‍ പറയുന്നതെന്ന് സിദ്ധരാമയ്യ പറഞ്ഞു.

Recommended Video

cmsvideo
Barack obama criticize rahul gandhi in his book a promised land

English summary
congress state leaders attitude lead to our defeats in bihar election says mallikarjun garge
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X