Get Updates
Get notified of breaking news, exclusive insights, and must-see stories!

'ക്ഷീണിച്ചത് സിപിഎം, കോൺഗ്രസിന് ഇപ്പോഴും ഉണ്ട് 20 ശതമാനം വോട്ട്'; ശിവൻകുട്ടിക്ക് മറുപടിയുമായി പദ്മജ

തിരുവനന്തപുരം: ബി ജെ പിക്ക് ബദൽ കോൺഗ്രസ് അല്ലെന്ന മന്ത്രി വി ശിവൻകുട്ടിയുടെ പ്രതികരണത്തിന് മറുപടിയുമായി കോൺഗ്രസ് നേതാവ് പദ്മജ വേണുഗോപാൽ. രാജ്യത്ത് കോൺഗ്രസിന് ഇപ്പോഴും 20 ശതമാനം വോട്ടുണ്ടെന്നും അതുകൊണ്ട് തന്നെ കോൺഗ്രസ് വിജയിച്ചാൽ മാത്രമേ ബി ജെ പിയെ ഭരണത്തിൽ നിന്നും പുറത്താക്കാൻ സാധിക്കൂവെന്നും പദ്മജ പറഞ്ഞു. കോൺഗ്രസിനെക്കാൾ രാജ്യത്ത് ക്ഷീണിച്ചത് സിപിഎം ആണെന്നും സി പി എം 2004 ൽ നേടിയ 43 സീറ്റിൽ നിന്ന് മൂന്നു സീറ്റിലേക്ക് ഇപ്പോൾ ചുരുങ്ങിയപ്പോൾ 6.9 ശതമാനം മാത്രം സീറ്റുകൾ ആണ് സിപിഎമ്മിനുള്ളതെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പദ്മജ വിശദീകരിച്ചു. വായിക്കാം

സിപിഎം കോൺഗ്രസിന്റെ ഇരട്ടിയോളം ക്ഷണിച്ചു

'മന്ത്രി വി ശിവൻകുട്ടി പറയുന്നു ബിജെപിക്ക് ബദൽ കോൺഗ്രസ് അല്ല എന്ന്.അങ്ങ് മനസ്സിലാക്കുക കോൺഗ്രസ് 1984 ൽ നേടിയ 404 സീറ്റിൽ നിന്ന് ഇപ്പോൾ 53 സീറ്റ്‌ ആയപ്പോൾ 13.12% സീറ്റുകൾ ഉണ്ട് ഇപ്പോൾ . സി പി എം 2004 ൽ നേടിയ 43 സീറ്റിൽ നിന്ന് 3 മൂന്നു സീറ്റിലേക്ക് ഇപ്പോൾ ചുരുങ്ങിയപ്പോൾ 6.9 % മാത്രം സീറ്റുകൾ. അപ്പോൾ സിപിഎം കോൺഗ്രസിന്റെ ഇരട്ടിയോളം ക്ഷണിച്ചു. കോൺഗ്രസിന് ഇന്നും 20% വോട്ട് രാജ്യത്ത് ഉണ്ട്.സി പി എം ബിജെപിയുമായി നേരിട്ട് ഏറ്റുമുട്ടുന്ന ഏതെങ്കിലും മണ്ഡലം ഉണ്ടോ രാജ്യത്ത്? ത്രിപുരയിലും രണ്ടാം സ്ഥാനത്ത് കോൺഗ്രസ് ആണ്.

 സി പി എമ്മുകാർ ബി ജെ പിയിൽ പോയതുകൊണ്ടാണ്


കോൺഗ്രസ് വിജയിച്ചെങ്കിൽ മാത്രമേ ബി ജെ പിയെ ഭരണത്തിൽ നിന്ന് പുറത്താക്കാൻ കഴിയൂ, സഖാക്കളേ.എൻ ബി-കോൺഗ്രസുകാർ ബിജെപിയിൽ പോകുന്നു എന്നു പറയുന്ന സഖാക്കളോട്, ബംഗാളിലെയും ത്രിപുരയിലെയും സി പി എം ഓഫീസുകൾ കൂടുതലും ഇപ്പോൾ ബി ജെ പിക്ക് വാടകയ്ക്ക് കൊടുത്തിരിക്കുകയാണ്.ത്രിപുരയിൽ സി പി എമ്മുകാർ ബി ജെ പിയിൽ പോയതുകൊണ്ടാണ് ബി ജെ പി അവിടെ വളർന്നത്.

വിരുന്ന് നൽകി സന്തോഷിച്ച വ്യക്തിയാണ്

അൽഫോൺസ് കണ്ണന്താനത്തെ പിണറായി വിജയൻ രാഷ്ട്രീയത്തിൽ കൊണ്ടുവന്ന്‌ എം എൽ എ ആക്കി, അതിനുശേഷം കണ്ണന്താനത്തെ ബി ജെ പിക്ക് സംഭാവന ചെയ്തു.. പിന്നീട് അൽഫോൺസ് കണ്ണന്താനം കേന്ദ്ര മന്ത്രിയായപ്പോൾ വിരുന്ന് നൽകി സന്തോഷിച്ച വ്യക്തിയാണ് പിണറായി വിജയൻ ', പോസ്റ്റിൽ പദ്മജ പറഞ്ഞു.

ഉപതിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെയായിരുന്നു


രാജ്യത്ത് 7 മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെയായിരുന്നു കോൺഗ്രസ് ബി ജെ പിക്ക് ബദൽ അല്ലെന്ന് ശിവൻകുട്ടി പറഞ്ഞത്. ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റടകം ബി ജെ പി പിടിക്കുന്ന സാഹചര്യമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ബിജെപിയെ പരാജയപ്പെടുത്താനുള്ള ശേഷി കോൺഗ്രസിന് ആണെന്ന വാദം ഏറെ ദുർബലമാകുകയാണെന്നായിരുന്നു ശിവൻകുട്ടി പറഞ്ഞത്. ബിജെപിയെ പരാജയപ്പെടുത്തുന്നത് കോൺഗ്രസ് അല്ല മറിച്ച് അതത് സംസ്ഥാനങ്ങളിൽ ശക്തിയുള്ള പാർട്ടികളാണെന്നും ശിവൻകുട്ടി പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+