• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പ്രശാന്ത് പറഞ്ഞ കമ്മിറ്റിയില്ലാതെ കോണ്‍ഗ്രസ്, അധ്യക്ഷന്റെ കാര്യത്തിലും സമവായമില്ല, ചര്‍ച്ചയുമില്ല

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസില്‍ മാറ്റങ്ങള്‍ നടപ്പാക്കാനായി കൊണ്ടുവരുമെന്ന് കരുതിയ എംപവേഡ് ഗ്രൂപ്പ് ഇതുവരെ എത്തിയില്ല. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് തയ്യാറാക്കിയതാണ് ഈ ഗ്രൂപ്പ്. ഇപ്പോള്‍ തന്നെ പാര്‍ട്ടിക്കുള്ള സംശയങ്ങള്‍ ഉയര്‍ന്ന് കഴിഞ്ഞു. മെയ് 13ന് നടക്കുന്ന ചിന്തന്‍ ശിവിറിന് മുമ്പേ ഈ എംപവേഡ് ഗ്രൂപ്പ് നിലവില്‍ വരുമോ എന്നാണ് ചോദ്യം.

മാഡത്തെ രക്ഷിക്കാന്‍ കാവ്യ അടക്കമുള്ളവരുടെ പ്ലാന്‍? പോലീസിന് കൂച്ചുവിലങ്ങുണ്ടെന്ന് സംവിധായകന്‍മാഡത്തെ രക്ഷിക്കാന്‍ കാവ്യ അടക്കമുള്ളവരുടെ പ്ലാന്‍? പോലീസിന് കൂച്ചുവിലങ്ങുണ്ടെന്ന് സംവിധായകന്‍

മാറ്റമെന്നത് പറഞ്ഞ് മാത്രം പോകുന്ന രീതിയാണ് കോണ്‍ഗ്രസില്‍. പ്രശാന്ത് കിഷോറിന് നിര്‍ണായക റോള്‍ ഈ കമ്മിറ്റിയില്‍ നല്‍കാമെന്നാണ് സോണിയാ ഗാന്ധി അടക്കമുള്ളവര്‍ ഓഫര്‍ ചെയ്തത്. എന്നാല്‍ ഇപ്പോഴത്തെ നിര്‍ജീവമായ അവസ്ഥ കണ്ടിട്ടായിരിക്കാം പ്രശാന്ത് ഇല്ലെന്ന് പറഞ്ഞത്.

1

പ്രശാന്ത് കിഷോര്‍ നിര്‍ദേശിച്ച കാര്യങ്ങള്‍ നടപ്പാക്കാനാണ് കോണ്‍ഗ്രസ് എംപവേഡ് ഗ്രൂപ്പിനെ രൂപീകരിക്കാന്‍ തീരുമാനിച്ചത്. ഇതിനെ നിയന്ത്രിക്കുന്ന ഘടകമായി പ്രശാന്തിനെ നിയമിക്കാമെന്നും പറഞ്ഞു. എന്നാല്‍ ഈ ഗ്രൂപ്പില്‍ ഒരുപാട് പേര്‍ തന്നെ നിയന്ത്രിക്കാനുണ്ടാവുമെന്ന് തിരിച്ചറിഞ്ഞാണ് പ്രശാന്ത് കോണ്‍ഗ്രസിലേക്ക് ഇല്ലെന്ന് പ്രഖ്യാപിച്ചത്. എന്നാല്‍ ചിന്തന്‍ ശിവിറിന് ഇനി ദിവസങ്ങള്‍ മാത്രമാണ് ഉള്ളത്. കോണ്‍ഗ്രസ് ഭരണഘടനയില്‍ വേരുകളില്ലാത്ത പാനലാണ് എംപവേഡ് ആക്ഷന്‍ ഗ്രൂപ്പ് എന്ന് പ്രശാന്ത് പറഞ്ഞിരുന്നു. അടുത്തൊന്നും ഈ സമിതി ഉണ്ടാവില്ലെന്ന സൂചനയാണ് കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കുന്നത്.

2

എംപവേഡ് സമിതി പ്രശാന്ത് കിഷോറിനെ കേന്ദ്രീകരിച്ച് നടപ്പാക്കാന്‍ തീരുമാനിച്ച കാര്യമാണെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നു. പ്രശാന്ത് ഇല്ലെന്ന് പറഞ്ഞതോടെ അതിന്റെ പ്രസക്തി പോയി. അതുകൊണ്ട് ആ കമ്മിറ്റി രൂപീകരിക്കാന്‍ താല്‍പര്യവും ആര്‍ക്കുമില്ലാതായി. അതുകൊണ്ട് ആരൊക്കെ ഉള്‍പ്പെടുത്തണമെന്നും തീരുമാനിച്ചിട്ടില്ല. ചിന്തന്‍ ശിവിറിന്റെ സമയത്തോ അതല്ലെങ്കില്‍ ശേഷമോ ഈ കമ്മിറ്റിയിലെ അംഗങ്ങളെ സോണിയാ ഗാന്ധി പ്രഖ്യാപിച്ചേക്കാമെന്നാണ് സൂചന. കോണ്‍ഗ്രസിന് ഇപ്പോള്‍ തന്നെ ഒരുപാട് ഇന്റേണല്‍ കമ്മിറ്റികളുണ്ട്. ഇതില്‍ പലതും എംപവേഡ് സമിതിയുടെ അതേ ലക്ഷ്യമുള്ളവരാണ്. ഇതൊക്കെ പിരിച്ചുവിടേണ്ടി വരും.ഒരാവശ്യവും ഇല്ലായിരുന്നിട്ടും ഇവ പിരിച്ച് വിട്ടിട്ടില്ല.

3

പതിനൊന്നംഗ കമ്മിറ്റി ഇതേ സ്വഭാവമുള്ളതാണ്. മന്‍മോഹന്‍ സിംഗ്, പി ചിദംബരം, മനീഷ് തിവാരി, ജയറാം രമേശ്, രണ്‍ദീപ് സിംഗ് സുര്‍ജേവാല, പ്രവീണ്‍ ചക്രവര്‍ത്തി, ഗൗരവ് വല്ലഭ്, സുപ്രിയ ശ്രീനാഥ്, രോഹന്‍ ഗുപ്ത എന്നിവരായിരുന്നു കമ്മിറ്റിയിലുള്ളവര്‍. ഇവര്‍ സമിതി അപൂര്‍വമായിട്ടേ ചേരാറുള്ളൂ. ഇനി ചേര്‍ന്നാലും അജണ്ടയില്‍ ഉള്ള കാര്യങ്ങള്‍ സംസാരിക്കാറില്ല. അതേസമയം മുമ്പ് പറഞ്ഞ പല കാര്യങ്ങളും നടപ്പിലാക്കിയ ചരിത്രം കോണ്‍ഗ്രസിനില്ല. അതുകൊണ്ട് നേരത്തെ പറഞ്ഞവയില്‍ ചിലത് നടപ്പാക്കട്ടെ എന്നാണ് നേതാക്കള്‍ പറയുന്നത്. കോണ്‍ഗ്രസിന്റെ നിയമസഭാ-ലോക്‌സഭാ സ്ഥാനാര്‍ത്ഥി ആറ് മാസം മുമ്പ് തന്നെ തീരുമാനിക്കണമെന്നും, അതിലൂടെ ജനപിന്തുണ നേടിയെടുക്കണമെന്നും ആന്റണി കമ്മിറ്റി നിര്‍ദേശത്തിലുണ്ടായിരുന്നു.

4

കോണ്‍ഗ്രസിന് യഥാര്‍ത്ഥത്തില്‍ വലിയ തോതിലുള്ള മാറ്റത്തിന് ഭയമാണ്. പല നേതാക്കളും സ്വന്തം പദവി പോകുമെന്ന് ഭയപ്പെടുന്നവരാണ്. കോണ്‍ഗ്രസില്‍ ഇരട്ടപ്പദവി നേരത്തെ പല നേതാക്കള്‍ക്കുമുണ്ടായിരുന്നു. ഇത് തന്നെ രാഹുലിന്റെ ഇടപെടലോടെയാണ് ഇല്ലാതായത്. കമല്‍നാഥ് മധ്യപ്രദേശില്‍ ദീര്‍ഘകാലം സംസ്ഥാന അധ്യക്ഷ സ്ഥാനവും പ്രതിപക്ഷ നേതാവെന്ന സ്ഥാനവും അലങ്കരിച്ചിരുന്നു. ഇതിനിടയില്‍ മുഖ്യമന്ത്രിയുമായി. ഒടുവില്‍ ഹൈക്കമാന്‍ഡ് ഇടപെട്ടാണ് പ്രതിപക്ഷ നേതൃസ്ഥാനത്തിന് നിന്ന് മാറാന്‍ കമല്‍നാഥ് തയ്യാറായത്. ഇപ്പോള്‍ അധ്യക്ഷ സ്ഥാനം മാത്രമാണ് കോണ്‍ഗ്രസിലുള്ളത്. നേരത്തെ അദ്ദേഹത്തെ പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് മധ്യപ്രദേശില്‍ നിന്ന് തന്നെ ആവശ്യമുയര്‍ന്നിരുന്നു.

5

കോണ്‍ഗ്രസ് ഒരു നിര്‍ദേശം നടപ്പിലാക്കുകയാണെങ്കില്‍ ഒരുപാട് കാലം ഗുണവും ദോഷവും പഠിച്ച് കൊണ്ടിരിക്കും. അതുകൊണ്ട് പാര്‍ട്ടിക്ക് യാതൊരു കാര്യവുമില്ല. അതേസമയം പ്രശാന്ത് കിഷോറിന്റെ നിര്‍ദേശങ്ങള്‍ എന്ത് വന്നാലും നടപ്പാക്കണമെന്നാണ് മണിശങ്കര്‍ അയ്യര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പ്രശാന്ത് നിര്‍ദേശിച്ച ചില കാര്യങ്ങള്‍ നടപ്പാക്കാന്‍ പറ്റുന്നതാണെന്ന് സോണിയാ ഗാന്ധിക്ക് അറിയാം. അതിനനുസരിച്ചാണ് നീക്കങ്ങള്‍. പക്ഷേ കമ്മിറ്റിയില്ലെങ്കില്‍ പിന്നെന്ത് കാര്യമെന്നാണ് ചോദ്യം. സമ്മര്‍ദം ശക്തമാകുകയാണെങ്കില്‍ കോണ്‍ഗ്രസ് എംവേഡ് കമ്മിറ്റി രൂപീകരിക്കാനാണ് സാധ്യത. ജി23 ഇക്കാര്യം ചിന്തന്‍ ശിവിറില്‍ ഉന്നയിച്ചേക്കും.

തെലങ്കാനയില്‍ രാഹുല്‍ 2.0, പ്രശാന്തിനെ വെല്ലാന്‍ സുനില്‍ കനുഗോലു വരും? പ്ലാന്‍ മാറ്റി കോണ്‍ഗ്രസ്തെലങ്കാനയില്‍ രാഹുല്‍ 2.0, പ്രശാന്തിനെ വെല്ലാന്‍ സുനില്‍ കനുഗോലു വരും? പ്ലാന്‍ മാറ്റി കോണ്‍ഗ്രസ്

cmsvideo
  മമ്മൂട്ടിയെ കണ്ട് വോട്ട് തേടി ഉമ തോമസ് | Oneindia Malayalam
  English summary
  congress still not forming empowered group for changes leadership not interested
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X