കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിതീഷ് കുമാര്‍ വഞ്ചകന്‍, തിരിച്ചടിക്കണം: മോഡി

Google Oneindia Malayalam News

പട്‌ന: വിശ്വാസവഞ്ചന കാട്ടിയ ജെ ഡി യു നേതാവ് നിതീഷ് കുമാറിന് കനത്ത തിരിച്ചടി കൊടുക്കണമെന്ന് ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോഡി. പട്‌നയിലെ ഗാന്ധിമൈതാനത്തെ പടുകൂറ്റന്‍ റാലിയിലാണ് നിതീഷ് കുമാറിനെതിരെ മോഡി ആരോപണ ശരങ്ങളെയ്തത്. ജനതാദള്‍ പാര്‍ട്ടി വിട്ടയാള്‍ ഭാരതീയ ജനാതാ പാര്‍ട്ടിയെ കൈവിടുന്നതില്‍ അത്ഭുതമില്ല എന്നും ജെ ഡി യുവിന്റെ മുന്നണി വിടലിനെക്കുറിച്ച് മോഡി പറഞ്ഞു.

ബി ജെ പിക്ക് അംഗബലം പോരാഞ്ഞിട്ടല്ല മുഖ്യമന്ത്രി സ്ഥാനം ജെ ഡി യുവിന് കൊടുത്തത്. എന്നാല്‍ നിതീഷ് കുമാര്‍ ബി ജെ പിയെ വഞ്ചിച്ചു. ബി ജെ പി ബിഹാറില്‍ വരുമ്പോള്‍ ഇവിടെ കാട്ടുനീതിയാണ് ഉണ്ടായിരുന്നത്. തിരിച്ചും അതങ്ങനെ ആയിക്കൂട. ബിഹാറില്‍ എന്തെങ്കിലും വികസനം കൊണ്ടുവന്നിട്ടുണ്ടെങ്കില്‍ അത് ബി ജെ പി മന്ത്രിമാരാണ്. ചതിച്ചവരോട് പൊറുക്കില്ല. പ്രധാനമന്ത്രിയാകണമെന്ന നിതീഷ് കുമാറിന്റെ സ്വപ്‌നം നടക്കാന്‍ പോകുന്നില്ല.

modi-patna

രാഹുല്‍ ഗാന്ധിയെ രാജകുമാരന്‍ എന്ന് വിളിച്ചതില്‍ മാറ്റമില്ലെന്നും മോഡി പറഞ്ഞു. കോണ്‍ഗ്രസ് ആദ്യം കുടുംബവാഴ്ച നിലനിര്‍ത്തട്ടെ എന്നിട്ടാവാം രാജകുമാരന്‍ എന്ന വിളി നിര്‍ത്തുന്നത്. പേടിയുണ്ടെങ്കില്‍ പോലീസ് സംരക്ഷണം ആവശ്യപ്പെടുകയാണ് രാഹുല്‍ ഗാന്ധി ചെയ്യേണ്ടത്. ജനങ്ങളുടെ അടുത്ത് പോയി കരയുകയല്ല - ഗുജറാത്ത് മുഖ്യമന്ത്രി കളിയാക്കി.

രാഹുല്‍ ഗാന്ധിക്ക് ദാരിദ്രം എന്താണെന്ന് അറിയില്ല. ഞാന്‍ ദാരിദ്രത്തില്‍ ജനിച്ചുവളര്‍ന്നവനാണ്. ട്രെയിനില്‍ ചായവിറ്റ് നടന്നയാളാണ് ഞാന്‍. ഇന്ത്യയാണ് ബി ജെ പിക്ക് പ്രധാനപ്പെട്ടത്. മതമല്ല, ദാരിദ്രമാണ് ഏറ്റവും വലിയ പ്രശ്‌നം. വികസനമാണ് പ്രശ്‌നങ്ങള്‍ക്കുള്ള ഉത്തരം. ജാതിയുടെയും മതത്തിന്റെയും പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കുകയാണ് കോണ്‍ഗ്രസ് ചെയ്യുന്നത്. കോണ്‍ഗ്രസ് ഭിന്നിപ്പിക്കുന്ന ജനങ്ങളെ ഒരുമിപ്പിക്കലാണ് ബി ജെ പിയുടെ ദൗത്യമെന്നും മോഡി ആവര്‍ത്തിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X