മുസ്ലീം സംവരണ പ്രീണനവുമായി കോണ്‍ഗ്രസ്
ദില്ലി: തിരഞ്ഞെടുപ്പ് പുരോഗമിക്കുമ്പോള്‍ മുസ്ലീം പ്രീണനവുമായി വീണ്ടും കോണ്‍ഗ്രസ്. തിരഞ്ഞെടുപ്പിനിടെ പുറത്തിറക്കിയ ഉപ പ്രകടന പത്രികയിലാണ് മുസ്ലീം വോട്ടുകള്‍ പിടിക്കാനുള്ള കോണ്‍ഗ്രസിന്റെ പുതിയ ശ്രമം.
പിന്നാക്ക മുസ്ലീങ്ങളെ ഉദ്ദേശിച്ചാണ് കോണ്‍ഗ്രസിന്റെ നീക്കം. ദളിത് ന്യൂനപക്ഷങ്ങളേയും ഇതുവഴി ലക്ഷ്യമിടുന്നുണ്ട്. നിലവിലെ സംവരണ വിഭാഗത്തില്‍ 4.5 ശതമാനം പിന്നാക്ക മുസ്ലീങ്ങളെ ഉള്‍പ്പെടുത്താന്‍ ശ്രമിക്കും എന്നാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനിടെ പുറത്തിറക്കിയ പ്രകടന പത്രികയില്‍ മുന്നോട്ട് വക്കുന്ന വാഗ്ദാനം.

കഴിഞ്ഞ മാര്‍ച്ച് 26 നാണ് കോണ്‍ഗ്രസ് ലോക്സഭ തിരഞ്ഞെടുപ്പിനുള്ള പ്രകടനപത്രിക പുറത്തിറക്കിയത്. അതില്‍ മുസ്ലീങ്ങള്‍ക്ക് പിന്നാക്ക സംവരണം എന്ന വാഗ്ദാനം മുന്നോട്ട് വച്ചിരുന്നെങ്കിലും പുതിയ പത്രികയില്‍ അത് കൂടുതല്‍ വ്യക്തമാക്കിയിട്ടുണ്ട്. യുപിഎ സര്‍ക്കാര്‍ ഇത് നേരത്തെ പ്രഖ്യാപിച്ചിരുന്നതാണെങ്കിലും വിഷയം ഇപ്പോള്‍ കോടതിയുടെ പരിഗണനിയിലാണ്.
തിരഞ്ഞെടുപ്പിനിടെ പുറത്തിറക്കിയ രണ്ടാം പ്രകടനപത്രികയില്‍ പറയുന്ന മറ്റൊരു കാര്യം ദളിത് ന്യൂനപക്ഷങ്ങള്‍ക്ക് പട്ടികജാതി സംവരണം ഏര്‍പ്പെടുത്തും എന്നതാണ്. നിലവില്‍ എല്ലാ ദളിത് ന്യൂനപക്ഷങ്ങളും പട്ടിക ജാതി വിഭാഗത്തിലല്ല ഉള്‍പ്പെടുന്നത്. ജാതി വ്യവസ്ഥയില്ലാത്ത മുസ്ലീം, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് പട്ടിക ദാതി സംവരണം ലഭിക്കാന്‍ ഇത് ഇടവരുത്തും എന്നതാണ് പ്രധാന ആക്ഷേപം. ഇതിനെതിരെ ബിജെപി ശക്തമായി രംഗത്ത് വരികയും ചെയ്തിരുന്നു.
-
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും!












Click it and Unblock the Notifications