കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തരാഖണ്ഡിൽ കോൺഗ്രസിന് തിരിച്ചടി; മുൻ പാർട്ടി അധ്യക്ഷൻ ബിജെപിയിൽ ചേർന്നു

Google Oneindia Malayalam News

ഡറാഡൂൺ; നിയമസഭ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ഉത്തരാഖണ്ഡിൽ കോൺഗ്രസിന് തിരിച്ചടി നൽകി മുൻ സംസ്ഥാന അധ്യക്ഷൻ പാർട്ടി വിട്ടു ബി ജെ പി യിൽ ചേർന്നു. മുതിർന്ന നേതാവ് കൂടിയായ കിഷോർ ഉപാധ്യായ ആണ് ബി ജെ പിയിൽ ചേർന്നത്. ഡറാഡൂണിൽ നടന്ന ചടങ്ങിലായിരുന്നു പാർട്ടി പ്രവേശം.

 പാർട്ടി വിരുദ്ധ പ്രവർത്തനത്തിന് സസ്പെൻഷൻ

പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ ബുധനാഴ്ച കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്നും കിഷോറിനെ സസ്പെന്റ് ചെയ്തിരുന്നു. നേരത്തേ മൂന്നാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടപ്പോഴും കിഷോറിന് സീറ്റ് നൽകിയിരുന്നില്ല. കഴിഞ്ഞ കുറച്ച് നാളുകളായി ബി ജെ പിയുമായി കിഷോർ അടുത്ത ബന്ധം പുലർത്തുന്നുവെന്നും ആശയ വിനിമയും നടത്തുന്നതായുമുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

വഴങ്ങാതെ നേതൃത്വം

ഇതിന് പിന്നാലെയാണ് കിഷോറിനെ സസ്പെന്റ് ചെയ്തത്. നിരന്തരമായ മുന്നറിയിപ്പുകൾ നൽകിയിട്ടും പാർട്ടിക്ക് വിധേയനായി പ്രവർത്തിക്കാൻ കിഷോർ തയ്യാറായില്ലെന്നാണ് സസ്പെന്റ് ചെയ്ത് കൊണ്ടുള്ള കത്തിൽ കോൺഗ്രസ് നൽകിയ വിശദീകരണം. അതേസമയം സസ്പെൻഷൻ പിൻവലിക്കണമെന്ന് കിഷോർ ആവശ്യപ്പെട്ടെങ്കിലും നേതൃത്വം ഇതിന് വഴങ്ങിയില്ല.

 കിഷോർ ബി ജെ പിയിലേക്കെന്ന്

ഇതോടെ കിഷോർ ബി ജെ പിയിൽ ചേർന്നേക്കുമെന്നുള്ള അഭ്യൂഹങ്ങൾ ശക്തമായിരുന്നു. അതിനിടയാണ് ഇന്ന് പാർട്ടിയിൽ ഔദ്യോഗികമായി അംഗത്വം എടുത്തത്. കോൺഗ്രസ് മുൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ ഹരീഷ് റാവത്തിന്റെ അടുത്ത അനുയായി ആയിരുന്നു നേരത്തേ കിഷോർ. എന്നാൽ പിന്നീട് ഇരുവരും തമ്മിലുള്ള ബന്ധം വഷളായി.

സീറ്റ് നിഷേധിച്ചിരുന്നു

2017 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ കിഷോറിന്റെ തട്ടകമായ തെഹ്രിയിൽ പാർട്ടി അദ്ദേഹത്തിന് സീറ്റ് നിഷേധിച്ചിരുന്നു. ഒരു കുടുംബത്തിൽ നിന്നും ഒരാൾ എന്ന ഫോർമുല നടപ്പാക്കിയതോടെയായിരുന്നു ഇത്. പകരം അദ്ദേഹത്തെ ജറാജജൂണിലെ സഹാസ്പൂർ മണ്ഡലത്തിൽ നിന്നും കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിപ്പിച്ചു. എന്നാൽ അന്ന് കനത്ത തിരിച്ചടിയായിരുന്നു കിഷോറിന് നേരിടേണ്ടി വന്നത്.

അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തു

അത്തവണത്തെ നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് കനത്ത പരാജയമായിരുന്നു രുചിച്ചത്. 70 അംഗ നിയമസഭയിൽ വെറും 11 സീറ്റുകളായിരുന്നു പാർട്ടി നേടിയത്. തൊട്ടുപിന്നാലെ അദ്ദേഹത്തെ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നി്നന് ഉപാധ്യയെ മാറ്റി പ്രീതം സിംഗിനെ പാർട്ടി അധ്യക്ഷനാക്കുകയും ചെയ്തു.

സ്ഥാനാർത്ഥിയാക്കിയേക്കും

ഉത്തരാഖണ്ഡ് കോൺഗ്രസ് കോർഡിനേഷൻ കമ്മിറ്റിയുടെ ചെയർമാനും ഉത്തരാഖണ്ഡ് കോൺഗ്രസ് പ്രദേശ് തിരഞ്ഞെടുപ്പ് കമ്മിറ്റി അംഗവുമായ ഉപാധ്യയുടെ ചുവടുമാറ്റം കോൺഗ്രസിന് കനത്ത തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുത്തുന്നത്. നിലവിൽ തെഹ്രി മണ്ഡലത്തിൽ ബി ജെ പി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. കിഷോർ ഉപാധ്യായയെ ഇവിടെ ഇക്കുറി സ്ഥാനാർത്ഥിയാക്കിയേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.2002 ലും 2007 ലും മണ്ഡലത്തിൽ നിന്നും കിഷോർ ഉപാധ്യയ മത്സരിച്ച് വിജയിച്ചിരുന്നു.

തർക്കങ്ങൾ രൂക്ഷം

അതിനിടെ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ കോൺഗ്രസിൽ തർക്കങ്ങൾ രൂക്ഷമായിരിക്കുകയാണ്. പ്രതിസന്ധി രൂക്ഷമായതോടെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച അഞ്ച് സ്ഥാനാർത്ഥികളെ മാറ്റാൻ കോൺഗ്രസ് നേതൃത്വം തിരുമാനിച്ചു. മുൻ മുഖ്യമന്ത്രി കൂടിയായ ഹരീഷ് റാവത്ത് ഉൾപ്പെടെയുള്ളവരെയാണ് മാറ്റാൻ തിരുമാനിച്ചത്. നേരത്തേ റാവത്ത് രാംനഗറിൽ നിന്ന് മത്സരിക്കുമെന്നായിരുന്നു പാർട്ടി പ്രഖ്യാപിച്ചത്. എന്നാൽ മണ്ഡലത്തിൽ നിന്നുള്ള രഞ്ജിത് റാവത്ത് സ്വതന്ത്ര സ്ഥാനാർത്ഥിയാകുമെന്ന് ഭീഷണി മുഴക്കിയതോടെ ഹരീഷ് റാവത്ത് നിലവിൽ ലാൽകുവയിൽ നിന്നും മത്സരിക്കാൻ തിരുമാനിച്ചതായി പാർട്ടി അറിയിച്ചു.

'സാഹചര്യങ്ങൾ കഠിനമാകുമ്പോൾ തല ഉയർത്തിപിടിച്ച് തന്നെ നിൽക്കണം'..ചർച്ചയായി റിമ കല്ലിങ്കലിൻറെ ഫോട്ടോകൾ

Recommended Video

cmsvideo
UP Election 2022: Congress Releases Third List Of 89 Candidates, Including 37 Women

English summary
Congress suffers setback in Uttarakhand; Former party president joins BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X