കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലി പിടിക്കാന്‍ തന്ത്രം പയറ്റി സോണിയ; തിരഞ്ഞെടുപ്പ് ഗോദയില്‍ പ്രമുഖര്‍ എത്തും

  • By Aami Madhu
Google Oneindia Malayalam News

ദില്ലി നിയമസഭ തിരഞ്ഞെടുപ്പിലേക്ക് കടക്കുകയാണ്. ഇക്കുറി ശക്തമായ ത്രികോണ മത്സരത്തിനാകും സംസ്ഥാനം സാക്ഷ്യം വഹിക്കുക. ഏത് വിധേനയും ഭരണം ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് എഎപി. പുറത്ത് വന്ന അഭിപ്രായ സര്‍വ്വേകള്‍ എല്ലാം ആംആദ്മിയുടെ പ്രതീക്ഷ ഉയര്‍ത്തുന്നുണ്ട്. അതേസമയം രാജ്യ തലസ്ഥാനം ഇത്തവണയെങ്കിലും കൈപിടിയിലാക്കാനുള്ള തീവ്ര ശ്രമത്തിലാണ് ബിജെപി.

തെറ്റ് തിരുത്താതെ മോഹന്‍ലാല്‍; ഫാന്‍സ് തെറിവിളിക്കുന്നു, നിയമനടപടിക്കൊരുങ്ങി വിടി മുരളിതെറ്റ് തിരുത്താതെ മോഹന്‍ലാല്‍; ഫാന്‍സ് തെറിവിളിക്കുന്നു, നിയമനടപടിക്കൊരുങ്ങി വിടി മുരളി

15 വര്‍ഷത്തോളം ഭരിച്ച ദില്ലി തിരിച്ചുപിടിക്കുകയാണ് കോണ്‍ഗ്രസ് ലക്ഷ്യം. കഴിഞ്ഞ തവണ അരവിന്ദ് കെജരിവാളും ആംആദ്മിയും കൊണ്ടുപോയ വോട്ടുകള്‍ തിരികെയെത്തിക്കാനുള്ള തന്ത്രങ്ങളാണ് കോണ്‍ഗ്രസ് ക്യാമ്പില്‍ ഒരുങ്ങുന്നത്. വിശദാംശങ്ങളിലേക്ക്

തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസ്

തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസ്

2015 ലെ നിയമസഭ തിരഞ്ഞെടുപ്പിലെ ആംആദ്മി തരംഗത്തില്‍ ദില്ലിയില്‍ പിടിച്ച് നില്‍ക്കാന്‍ പോലും കോണ്‍ഗ്രസിന് കഴിഞ്ഞിരുന്നില്ല. ആകെയുള്ള 70 സീറ്റില്‍ 67 ഉം നേടി ആംആദ്മി അധികാരത്തിലെത്തി. ആപ് തരംഗത്തിനിടയില്‍ ബിജെപിക്ക് ലഭിച്ചത് വെറും മൂന്ന് സീറ്റുകളായിരുന്നു. അതേസമയം കോണ്‍ഗ്രസ് സംപൂജ്യരായി.

എല്ലാം അനുകൂലം

എല്ലാം അനുകൂലം

എന്നാല്‍ ഇക്കുറി പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ ദില്ലിയില്‍ ബിജെപിയാണ് ആകെയുള്ള ഏഴ് സീറ്റുകളിലും വിജയിച്ചതെങ്കിലും ആംആദ്മിയെ തള്ളി മിക്ക മണ്ഡലങ്ങളിലും രണ്ടാം സ്ഥാനം നേടാന്‍ കോണ്‍ഗ്രസിന് സാധിച്ചിരുന്നു. കോണ്‍ഗ്രസിന് 22 ശതമാനം വോട്ടുകളാണ് നേടാനായത്. ആംആദ്മിക്ക് ലഭിച്ചത് 18 ശതമാനവും.

ബിജെപിക്ക് തിരിച്ചടി

ബിജെപിക്ക് തിരിച്ചടി

ലോക്സഭ തിരഞ്ഞെടുപ്പിന് മുന്‍പ് സഖ്യം വേണ്ടെന്ന് വെച്ച ആപ്പിനുള്ള മറുപടിയായിട്ടായിരുന്നു കോണ്‍ഗ്രസ് ഈ മുന്നേറ്റത്തെ വിലയിരുത്തിയത്.
ഇത്തവണയും ആംആദമിയുമായി സഖ്യത്തില്‍ അല്ല കോണ്‍ഗ്രസ് മത്സരത്തിന് ഒരുങ്ങുന്നത്. നിലവിലെ സാഹചര്യം തങ്ങള്‍ക്ക് അനുകൂലമാണെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍.

പ്രതീക്ഷകള്‍ അസ്ഥാനത്തായി

പ്രതീക്ഷകള്‍ അസ്ഥാനത്തായി

ലോക്സഭ തിരഞ്ഞെടുപ്പില്‍ സീറ്റുകള്‍ ബിജെപി തൂത്തുവാരിയെങ്കിലും തൊട്ട് പിന്നാലെ വന്ന നിയമസഭ തിരഞ്ഞെടുപ്പുകളില്‍ ബിജെപിയുടെ പ്രതീക്ഷകള്‍ അസ്ഥാനത്തായി. മഹാരാഷ്ട്രയില്‍ അധികാരം നഷ്ടമായപ്പോള്‍ ചൗട്ടാലയുടെ ജെജെപിയുമായി സഖ്യത്തിലാണ് ബിജെപി ഹരിയാണയില്‍ അധികാരമേറിയത്.

കോണ്‍ഗ്രസ് നീക്കം

കോണ്‍ഗ്രസ് നീക്കം

തൊട്ട് പിന്നാലെ നടന്ന ജാര്‍ഖണ്ഡ് തിരഞ്ഞെടുപ്പിലും ബിജെപിക്ക് അടിതെറ്റി. ഈ സാഹചര്യം കോണ്‍ഗ്രസിന് പ്രതീക്ഷ നല്‍കുന്നുണ്ട്. മാത്രമല്ല പൗരത്വ നിയമത്തിനെതിരായി ബിജെപിക്കെതിരെ ഉയരുന്ന ന്യൂനപക്ഷ വികാരം കൂടി അനുകൂലമായാല്‍ ദില്ലിയില്‍ ജാതകം മാറ്റിയെഴുതാനാകുമെന്നാണ് കോണ്‍ഗ്രസ് കണക്ക് കൂട്ടുന്നത്.

യോഗം വിളിച്ച് സോണിയ

യോഗം വിളിച്ച് സോണിയ

ഇതിനോടകം തന്നെ കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ സജീവമായിട്ടുണ്ട്. ഉടന്‍ തന്നെ ഇത് സംബന്ധിച്ച പട്ടിക പുറത്തുവിടുമെന്നാണ് കോണ്‍ഗ്രസ് അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ ഇത് സംബന്ധിച്ച ചര്‍ച്ച നടന്നതായി നേതൃത്വത്തെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

പ്രമുഖര്‍ ഇറങ്ങും

പ്രമുഖര്‍ ഇറങ്ങും

ശക്തരായ നേതാക്കളെ തന്നെ ഇക്കുറി തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാനാണ് യോഗത്തില്‍ സോണിയ ഗാന്ധി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. മുന്‍ ദില്ലി എംഎല്‍എമാരും എംപിമാരും മത്സരത്തിന് ഇറങ്ങണമെന്നാണ് സോണിയയുടെ നിര്‍ദ്ദേശം. തിങ്കളാഴ്ച സോണിയ വിളിച്ച് ചേര്‍ത്ത യോഗത്തില്‍ പങ്കെടുത്തിരുന്ന മുതിര്‍ന്ന നേതാക്കളെല്ലാം സോണിയയുടെ ആവശ്യം അംഗീകരിച്ചെന്നാണ് വിവരം.

സോണിയയുടെ നിര്‍ദ്ദേശം

സോണിയയുടെ നിര്‍ദ്ദേശം

മുതിര്‍ന്ന നേതാവും നാല് തവണ എംപിയുമായ ജെപി അഗര്‍വാള്‍, അജയ് മാക്കന്‍, മുന്‍ എംഎല്‍എമാരായ അരവിന്ദര്‍ സിംഗ് ലൗവ്ലി, രാജേഷ് ലിലോതിയ, നസീബ് സിംഗ് എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്. ദില്ലിയിലെ ജനപ്രിയ മുഖങ്ങള്‍ തിരഞ്ഞെടുപ്പില്‍ അണിനിരക്കണമെന്നാണ് അവര്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് നേതാക്കളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.

സമയം തേടി നേതാക്കള്‍

സമയം തേടി നേതാക്കള്‍

രാജേഷ് ലിലോതിയ, അരവിന്ദര്‍ സിംഗ് ലൗവ്ലി എന്നിവര്‍ മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. മുഖ്യമന്ത്രി അരവിദ് കെജരിവാളിനെതിരെ ന്യൂ ദില്ലിയില്‍ ലിലോതിയ മത്സരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം മറ്റ് നേതാക്കള്‍ മറുപടി നല്‍കാന്‍ കൂടുതല്‍ സമയം തേടി.

പ്രിയങ്ക എത്തും

പ്രിയങ്ക എത്തും


തിരഞ്ഞെടുപ്പ് അടുക്കുന്നതോടെ സീറ്റ് മോഹികളായ നിരവധി നേതാക്കള്‍ മറുകണ്ടം ചാടുന്നത് വ്യാപകമായതോടെയാണ് നേതൃത്വത്തിന്‍റെ പുതിയ നീക്കം. ബിജെപിക്കും ആംആദ്മിക്കും സമാനമായി കരുത്തരായ വേതാക്കള്‍ ഇല്ലെന്നത് കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കുന്നുണ്ട്.ഇക്കുറി ദില്ലിയില്‍ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് പ്രിയങ്ക ഗാന്ധി ചുക്കാന്‍ പിടിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

English summary
Congress summons big leaders to Delhi for Contesting election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X