കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജസ്ഥാനില്‍ ഭരണത്തിനായി ഒന്നിച്ച് ബിജെപിയും കോണ്‍ഗ്രസും, ഞെട്ടി ഗെലോട്ട്, കളി മാറ്റി സച്ചിന്‍!!

Google Oneindia Malayalam News

ജയ്പൂര്‍: രാജസ്ഥാനില്‍ തദ്ദേശ തിരഞ്ഞെടുപ്പിന് പിന്നാലെ കാര്യങ്ങള്‍ കൈവിട്ട് അശോക് ഗെലോട്ട്. ഭരണത്തിനായി കോണ്‍ഗ്രസും ബിജെപിയും ഒന്നിച്ചിരിക്കുകയാണ്. ശരിക്കും ഗെലോട്ടിന് തിരിച്ചടിയാണിത്. ഇത്രയും കാലം ബിജെപിക്കെതിരെ പരസ്യമായി വിമര്‍ശനം ഉന്നയിച്ചിരുന്ന ഗെലോട്ടിന് ഇനി സച്ചിന്‍ പൈലറ്റിന് സിംഹാസനം കൈമാറേണ്ടി വരും. ഗെലോട്ടിന്റെ നേതൃത്വത്തിന്റെ പിഴവായിട്ടാണ് ഇതിനെ കാണുന്നത്. അതേസമയം സച്ചിന്‍ ഒറ്റ ദിവസം കൊണ്ട് ഗെയിം ചേഞ്ചറായി മാറിയിരിക്കുകയാണ്.

ദുംഗാര്‍പൂരില്‍ ഒന്നിച്ചു

ദുംഗാര്‍പൂരില്‍ ഒന്നിച്ചു

രാജസ്ഥാനിലെ മുഖ്യശത്രുക്കളായ കോണ്‍ഗ്രസും ബിജെപിയും ദുംഗാര്‍പൂരിലെ സിലാ പ്രമുഖിനെ തിരഞ്ഞെടുക്കാന്‍ വേണ്ടിയാണ് ഒന്നിച്ചത്. ബിജെപിയുടെ സ്ഥാനാര്‍ത്ഥിയായി സൂര്യ അഹാരിയാണ് മത്സരരംഗത്തുണ്ടായിരുന്നത്. സൂര്യയെ പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസും രംഗത്ത് വരികയായിരുന്നു. 27 സീറ്റാണ് സിലാ പരിഷത്തില്‍ ഉള്ളത്. ബിടിപി പിന്തുണച്ച 13 സ്വതന്ത്രരാണ് ഇവിടെ ഏറ്റവും വലിയ കക്ഷിയായത്. ബിജെപി എട്ടും കോണ്‍ഗ്രസ് ആറും സീറ്റ് നേടിയിരുന്നു. ഇവിടെ നിന്ന് നാടകീയ സംഭവങ്ങളാണ് പിന്നീട് നടന്നത്.

വന്‍ ട്വിസ്റ്റ്

വന്‍ ട്വിസ്റ്റ്

ബിടിപിക്ക് എംപിമാര്‍ ഇല്ലാത്തത് കൊണ്ട് ഇവര്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ സ്വതന്ത്രരെന്ന പേരില്‍ മത്സരിപ്പിക്കാന്‍ സാധിക്കുമായിരുന്നില്ല. ഈ സാഹചര്യത്തില്‍ ബിടിപിക്ക് ബോര്‍ഡില്‍ അധികാരം പിടിക്കാന്‍ ചില നാടകീയമായ കാര്യങ്ങളും ആവശ്യമായിരുന്നു. കോണ്‍ഗ്രസ് ഒരു വോട്ട് നല്‍കിയാല്‍ അവര്‍ വിജയിക്കുമായിരുന്നു. അത് ബിടിപി പ്രതീക്ഷിച്ചിരുന്നു. അത്തരം പ്രതീക്ഷകള്‍ക്കിടെയാണ് എല്ലാം തകിടം മറിഞ്ഞത്. കോണ്‍ഗ്രസ് നേതാക്കള്‍ നേരെ ബിജെപിയെ പിന്തുണയ്ക്കുകയായിരുന്നു. രണ്ട് പേര്‍ക്ക് കൂടി 14 വോട്ടുണ്ടായിരുന്നു. ബിടിപിയുടെ പാര്‍വതി ദേവി പരാജയപ്പെട്ടു. 13 വോട്ടാണ് അവര്‍ക്കുണ്ടായിരുന്നത്.

ഗെലോട്ടിന് താളം തെറ്റി

ഗെലോട്ടിന് താളം തെറ്റി

കോണ്‍ഗ്രസിന്റെ സംസ്ഥാന നേതൃത്വം ഒന്നടങ്കം ഈ നീക്കത്തില്‍ താളം തെറ്റിയിരിക്കുകയാണ്. അശോക് ഗെലോട്ടിന് തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെയാണ് ഈ വീഴ്ച്ച വന്നിരിക്കുന്നത്. ദേശീയ നേതൃത്വം ഇതില്‍ കലിപ്പിലാണ്. സംസ്ഥാന നേതാക്കളെ പോലും അറിയിക്കാതെയാണ് ഇങ്ങനൊരു സഖ്യം വന്നിരിക്കുന്നത്. ഒരു പ്രശ്‌നവും സഖ്യത്തിലില്ലെന്ന് ബിജെപി പറയുന്നു. ബിടിപി കോണ്‍ഗ്രസ് സഖ്യം വിടാന്‍ തന്നെ കാരണം ഇതാണ്. ഗെലോട്ടിനൊപ്പം രാജ്യസഭാ തിരഞ്ഞെടുപ്പിലും രാഷ്ട്രീയ പ്രതിസന്ധിയിലും ഒപ്പം നിന്നവരാണ് അവര്‍.

ഇനിയും പ്രശ്‌നം

ഇനിയും പ്രശ്‌നം

ബിടിപിയുടെ പിന്തുണ പിന്‍വലിച്ചത് വലിയ പ്രതിസന്ധിയാണ് ഗെലോട്ടിന് ഉണ്ടാക്കുന്നത്. 105 എംഎല്‍എമാരുടെ ചെറിയ ഭൂരിപക്ഷമാണ് കോണ്‍ഗ്രസിനുള്ളത്. ഗെലോട്ടിന് ഇനി സച്ചിനില്ലാതെ മുന്നോട്ട് പോകാനുമാവില്ല. ദേശീയ നേതൃത്വം സച്ചിന്‍ ഭൂരിപക്ഷമില്ലാതിരുന്നിട്ടും ടോങ്കില്‍ ഭരണം പിടിച്ചതില്‍ സംതൃപ്തി അറിയിച്ചു. ഗെലോട്ടിന് മന്ത്രിസഭാ പുനസംഘടനയ്ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. എത്രയും പെട്ടെന്ന് അതുണ്ടാവും. ജനുവരിയിലായിരിക്കും പുനസംഘടന. 13 സ്വതന്ത്രരും ഒരു ആര്‍എല്‍ഡി അംഗവും കോണ്‍ഗ്രസിനൊപ്പമാണ്.

ഗെലോട്ട് ഫോര്‍മുല

ഗെലോട്ട് ഫോര്‍മുല

സച്ചിന്റെ കരുത്ത് വര്‍ധിച്ചത് ഗെലോട്ടിനെ ദുര്‍ബലനാക്കിയിരിക്കുകയാണ്. 21 മന്ത്രിമാരാണ് ഇപ്പോഴുള്ളത്. 30 പേരെ പരമാവധി ഉള്‍പ്പെടുത്താം. 100 എംഎല്‍എമാരെ പലവിധ പോസ്റ്റുകളില്‍ നിയമിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ അഞ്ച് വര്‍ഷം തികയ്ക്കില്ല. സച്ചിന്റെ ടീമില്‍ നിന്ന് ഇനി ഒമ്പത് മന്ത്രിമാര്‍ എത്തും. പത്ത് എംഎല്‍എമാര്‍ക്കായി പാര്‍ലമെന്റ് സെക്രട്ടറിമാരുടെ ഒഴിവുണ്ട്. ബോര്‍ഡുകളിലും കമ്മീഷനുകളിലും 40 എംഎല്‍എമാരെ നിയമിക്കും. 20 എംഎല്‍എമാരെ നിയമസഭാ കമ്മിറ്റികളുടെ അ ധ്യക്ഷന്‍മാരാക്കും. തദ്ദേശ സ്ഥാപനങ്ങലുടെ ചെയര്‍പേഴ്‌സന്‍ സ്ഥാനവും ചിലര്‍ക്ക് നല്‍കും.

എന്തുകൊണ്ട് തന്ത്രം

എന്തുകൊണ്ട് തന്ത്രം

ബിജെപിയുമായി സച്ചിന് ബന്ധമുണ്ടെന്ന് നേരത്തെയുള്ള ആരോപണമാണ്. എന്നാല്‍ ഇവിടെ തന്ത്രപരമായ സമീപനമാണ് കോണ്‍ഗ്രസും ബിജെപിയും കാണിച്ചത്. ബിടിപി ദക്ഷിണ രാജസ്ഥാനില്‍ വന്‍ ശക്തിയായി ഉയര്‍ന്ന് വരികയാണ്. അവരെ അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്തുകയാണ് രണ്ട് ദേശീയ പാര്‍ട്ടികളും ലക്ഷ്യമിട്ടത്. യുവാക്കള്‍ക്കിടയില്‍ ഇവര്‍ പ്രബല ശക്തിയാണ്. ഇവിടെ ദേശീയ പാര്‍ട്ടികളാണ് മാറി മാറി ഭരിച്ചിരുന്നത്. ആദിവാസി മേഖലയില്‍ ഇവര്‍ കരുത്ത് കാണിക്കുന്നത് കോണ്‍ഗ്രസിനും ബിജെപിക്കും ഭീഷണിയാണ്. 2018 മുതല്‍ ഈ പ്രശ്‌നമുണ്ട്. അതാണ് ഈ തന്ത്രത്തിന് കാരണം.

Recommended Video

cmsvideo
Australia ends Covid-19 vaccine trials due to HIV antibody positives | Oneindia Malayalam
ഭരണവിരുദ്ധ വികാരം ശക്തം

ഭരണവിരുദ്ധ വികാരം ശക്തം

കോണ്‍ഗ്രസിന്റെ തോല്‍വിയോടെ ഹൈക്കമാന്‍ഡിന് ഗെലോട്ടിന്റെ കഴിവിലുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണ്. ബിജെപി ആകെയും 21 സിലാ പരിഷത്തില്‍ 14 എണ്ണത്തിന്റെ അധികാരം പിടിച്ചു. കോണ്‍ഗ്രസിന് കഴിഞ്ഞ മാസം മേയര്‍ തിരഞ്ഞെടുപ്പ് വിജയിച്ചതായിരുന്നു. ആറില്‍ നാല് സീറ്റിലും മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ചിരുന്നു. രാജസ്ഥാനില്‍ ഭരണവിരുദ്ധ വികാരം ഒരുമാസം കൊണ്ട് ശക്തമായെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഇതാണ് സച്ചിന്റെ കരുത്ത് വര്‍ധിപ്പിച്ചത്. ഇനി ഗെലോട്ടിന് സച്ചിന്റെ പിന്തുണയില്ലാതെ പിടിച്ച് നില്‍ക്കാന്‍ സാധിക്കില്ല.

English summary
congress support bjp in zila pramukh election, gehlot facing heat in rajasthan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X