കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിനെ പിന്തുണച്ച സന്യാസി അറസ്റ്റില്‍; ആശ്രമം തകര്‍ത്തു, മധ്യപ്രദേശില്‍ പ്രതിഷേധം

Google Oneindia Malayalam News

ഭോപ്പാല്‍: ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തുണച്ച സ്വാമിയുടെ ആശ്രമം പൊളിച്ചുമാറ്റി. കംപ്യൂട്ടര്‍ ബാബ എന്ന പേരില്‍ അറിയപ്പെടുന്ന നാംദിയോ ദാസ് ത്യാഗിയുടെ ആശ്രമമാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പൊളിച്ചുനീക്കിയത്. സര്‍ക്കാര്‍ ഭൂമി കൈയ്യേറിയാണ് ആശ്രമം പണിതത് എന്നാരോപിച്ചാണ് നടപടി. ഇക്കഴിഞ്ഞ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യണമെന്ന് കംപ്യൂട്ടര്‍ ബാബ അനുയായികളോട് അഭ്യര്‍ഥിച്ചിരുന്നു. ബാബയെയും മറ്റു ആറ് പേരെയും പോലീസ് അറസ്റ്റ് ചെയ്തു.

m

ഉപതിരഞ്ഞെടുപ്പിന്റെ വോട്ടിങ് അവസാനിച്ചതിന് പിന്നാലെയാണ് സര്‍ക്കാര്‍ നടപടിയെടുത്തത്. കോണ്‍ഗ്രസിന് വേണ്ടി ബാബ പ്രചാരണം നടത്തുകയും ചെയ്തിരുന്നു. 46 ഏക്കര്‍ കൈയ്യേറിയാണ് ബാബ ആശ്രമം പണിതത് എന്നാണ് ആരോപണം. 80 കോടി രൂപ വിലമതിക്കുന്ന ഭൂമിയാണിതെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. ഇന്‍ഡോര്‍ മുന്‍സിപ്പല്‍ കോര്‍പറേഷനിലെ ഉദ്യോഗസ്ഥര്‍, ജില്ലാ ഭരണകൂടത്തിലെ ഉന്നത ഓഫീസര്‍മാര്‍ എന്നിവരാണ് ആശ്രമം പൊളിക്കാനെത്തിയത്. രണ്ടു മാസം മുമ്പ് ബാബക്ക് നോട്ടീസ് നല്‍കിയിരുന്നു എന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

കോട്ടയത്ത് സീറ്റ് തര്‍ക്കം; മല്‍സരിക്കാനില്ലെന്ന് ജോസ് പക്ഷത്തിന്റെ ഭീഷണി, ശാന്തമാക്കാന്‍ സിപിഎംകോട്ടയത്ത് സീറ്റ് തര്‍ക്കം; മല്‍സരിക്കാനില്ലെന്ന് ജോസ് പക്ഷത്തിന്റെ ഭീഷണി, ശാന്തമാക്കാന്‍ സിപിഎം

പശു സംരക്ഷണ കേന്ദ്രം തുടങ്ങാന്‍ ജില്ലാ ഭരണകൂടം നിശ്ചയിച്ച സ്ഥലമാണിത്. കൂടാതെ ഒരു മത കേന്ദ്രം സ്ഥാപിക്കാനും തീരുമാനിച്ചിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇന്‍ഡോറിലെ ജമോര്‍ഹി ഗ്രാമത്തിലാണ് വിവാദമായ പ്ലോട്ടുള്ളതെന്ന് എഡിഎം അജയ് ദിയോ ശര്‍മ അറിയിച്ചു. 2016ലാണ് ഈ സ്ഥലം പശു സംരക്ഷണ കേന്ദ്രമാക്കി മാറ്റാന്‍ തീരുമാനിച്ചത്. എന്നാല്‍ പിന്നീട് ബാബയുടെ ആളുകള്‍ കൈയ്യേറുകയായിരുന്നു. ജില്ലാ കളക്ടറുടെ നിര്‍ദേശ പ്രകാരമാണ് നടപടിയെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

യുഎഇ നിയമങ്ങളിലെ പുതിയ മാറ്റങ്ങള്‍ എന്തൊക്കെ... എന്ന് മുതല്‍ നടപ്പാകും... വിശദമായ വിവരങ്ങള്‍യുഎഇ നിയമങ്ങളിലെ പുതിയ മാറ്റങ്ങള്‍ എന്തൊക്കെ... എന്ന് മുതല്‍ നടപ്പാകും... വിശദമായ വിവരങ്ങള്‍

സര്‍ക്കാര്‍ ഭൂമി കൈയ്യേറിയെന്ന് നേരത്തെ പരാതി ലഭിച്ചിരുന്നു. തുടര്‍ന്നാണ് ബാബയ്ക്ക് നോട്ടീസ് നല്‍കിയത്. പക്ഷേ ഒഴിഞ്ഞില്ല. തുടര്‍ന്ന് ഇന്ന് ഉദ്യോഗസ്ഥര്‍ എത്തി ആശ്രമം ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കുകയായിരുന്നു. അതേസമയം, സര്‍ക്കാര്‍ നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. 28 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് മധ്യപ്രദേശില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്. 16 സീറ്റ് വരെ ബിജെപി നേടുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. മുഴുവന്‍ സീറ്റിലും കോണ്‍ഗ്രസ് ജയിച്ചാലേ ഭരണമാറ്റമുണ്ടാകൂ. തിരഞ്ഞെടുപ്പ് ഫലത്തില്‍ തങ്ങള്‍ക്ക് യാതൊരു ആശങ്കയുമില്ലെന്ന് ബിജെപി നേതാക്കള്‍ പ്രതികരിച്ചു.

English summary
Congress supporter Computer Baba's Ashram Razed in Madhya Pradesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X