Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഹുല്‍ അധ്യക്ഷ സ്ഥാനം ഒഴിയരുത്: എഐസിസി ഓഫീസിന് മുന്നിൽ പാര്‍ട്ടി പ്രവര്‍ത്തകന്‍റെ ആത്മഹത്യ ശ്രമം

ദില്ലി: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷസ്ഥാനം രാഹുല്‍ ഗാന്ധി രാജിവെക്കരുതെന്ന് ആവശ്യപ്പെട്ട് ദില്ലിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്തിന് മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍റെ ആത്മഹത്യാ ശ്രമം. പാര്‍ട്ടി അധ്യക്ഷസ്ഥാനം രാജിവെക്കാനുള്ള നീക്കത്തില്‍ നിന്ന് രാഹുല്‍ ഗാന്ധി പിന്മാറണമെന്ന ആവശ്യപ്പെട്ടാണ് എഐസിസി ഓഫീസിന് മുന്‍വശത്തെ മരത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ തൂങ്ങി മരിക്കാന്‍ ശ്രമിച്ചത്. സ്ഥലത്തുണ്ടായിരുന്നു പോലീസുകാരും പാര്‍ട്ടി പ്രവര്‍ത്തകരും ചേര്‍ന്ന് ഇയാളെ പിന്നീട് ആത്മഹത്യയില്‍ നിന്ന് പിന്തിരിപ്പിക്കുകയായിരുന്നു.

അതേസമയം, അധ്യക്ഷസാഥനത്ത് നിന്നും രാജിവെക്കാനുള്ള തീരുമാനത്തില്‍ രാഹുല്‍ ഉറച്ചു നില്‍ക്കുകയാണ്. നേതാക്കളുടെ അനുനയ ശ്രമങ്ങള്‍ക്കൊന്നും രാഹുല്‍ ഇതുവരെ വഴങ്ങിയിട്ടില്ല. ഇന്നലെ രാഹുല്‍ ഗാന്ധി വിളിച്ചു ചേര്‍ത്ത കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുടെ യോഗത്തിലും തീരുമാനത്തില്‍ നിന്ന് പിന്മാറാന്‍ രാഹുല്‍ തയ്യാറാവണമെന്ന ആവശ്യം ഏകസ്വരത്തില്‍ ഉയര്‍ന്നിരുന്നു. പരാജയത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് മുഖ്യമന്ത്രി സ്ഥാനം രാജി വയ്ക്കാമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടും മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥും പറഞ്ഞെങ്കിലും രാഹുല്‍ വഴങ്ങിയില്ല.

suic

എന്നാല്‍ തന്‍റെ തീരുമാനത്തില്‍ ഒരു മാറ്റവുമില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു രാഹുല്‍. പാര്‍ട്ടിയുടെ മുന്നി നിന്നു നയിച്ച നേതാവെന്ന നിലയില്‍ തോല്‍വിയിടെ ഉത്തരവാദിത്തത്തില്‍ നിന്ന് തനിക്ക് ഒളിച്ചോടാനാവില്ലെന്നും സ്ഥാനമൊഴിയാനുള്ള തീരുമാനം അന്തിമമാണെന്നും രാഹുല്‍ പറഞ്ഞു. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ തിരിച്ചടി പോലും മുന്‍കൂട്ടി കാണാൻ മുഖ്യമന്ത്രിമാര്‍ക്കായില്ലെന്ന വിമര്‍ശനവു രാഹുല്‍ നടത്തി.

Recommended Video

cmsvideo
    രാഹുല്‍ ഗാന്ധിക്ക് രക്തം കൊണ്ടെഴുതിയ ഒരു കൂട്ടം കത്തുകള്‍

    'കശ്മീരില്‍ കോണ്‍ഗ്രസ് സര്‍ക്കാറുണ്ടാക്കുന്നത് തടയാന്‍ ബിജെപി ഗവര്‍ണറുടെ ഫാക്‌സ് കേടുവരുത്തി'

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+