കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നരേന്ദ്രമോദിക്ക് പിന്തുണയുമായി കോണ്‍ഗ്രസ്! പിന്തുണ അഫ്ഗാന്‍ ലൈബ്രറി വിഷയത്തില്‍ ട്രംപ് മോദിയെ പരിഹസിച്ച വിഷയത്തിൽ, ഒരു നേതാവ് പിന്തുടരേണ്ട ശൈലിയല്ലെന്ന് അഹമ്മദ് പട്ടേല്‍

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
നരേന്ദ്രമോദിക്ക് കോൺഗ്രസ് പിന്തുണ | Oneindia Malayalam

ദില്ലി: മുഖ്യഎതിരാളിയായ നരേന്ദ്രമോദിക്ക് പിന്തുണയുമായി കോണ്‍ഗ്രസ്. അഫ്ഗാനില്‍ ഇന്ത്യ ലൈബ്രറി നിര്‍മ്മിച്ചു നല്‍കുന്നതിനെ പരിഹസിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പരിഹസിച്ചിരുന്നു. മോദിയുടെ ലൈബ്രറിയില്‍ ആരാണ് വായിക്കുകയെന്നും യുദ്ധാനന്തര അഫ്ഗാനെ പുനരുദ്ധീകരിക്കാന്‍ ഒന്നും ചെയ്യാതെ ലൈബ്രറി ആരാണ് വായിക്കുകയെന്ന് ആയിരുന്നു ട്രംപിന്റെ പരിഹാസം. ട്രംപിന്റെ പരിഹാസത്തെ സ്വീകരിക്കാന്‍ ഇന്ത്യ തയ്യാറായില്ല.

<strong>രാഹുല്‍ ഗാന്ധിയെ വീഴ്ത്താന്‍ ആറു സിനിമാ താരങ്ങള്‍.... ബിജെപി തിരഞ്ഞെടുപ്പ് പട്ടിക ഒരുക്കുന്നു!! </strong>രാഹുല്‍ ഗാന്ധിയെ വീഴ്ത്താന്‍ ആറു സിനിമാ താരങ്ങള്‍.... ബിജെപി തിരഞ്ഞെടുപ്പ് പട്ടിക ഒരുക്കുന്നു!!

മോദിയുടെ രാഷ്ട്രീയ എതിരാളിയായ കോണ്‍ഗ്രസ് ട്രംപ് ഇന്ത്യന്‍ പ്രധാനമന്ത്രിയെ പേരെടുത്ത് പറഞ്ഞ് പരിഹസിച്ചത് ശരിയായില്ലെന്ന് പറഞ്ഞു. മുതിര്‍ന്ന കോണ്‍ഗ്രസ് അഹമ്മദ് പട്ടേല്‍ കേന്ദ്ര ഗവണ്‍മെന്റ് ട്രംപിന്റെ പരമാര്‍ശത്തിനെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിക്കണമെന്ന് ആവശ്യപ്പെട്ടു. യുഎസ് പ്രസിഡന്റ് മോദിയെ പേരെടുത്ത് പറഞ്ഞ ശൈലിയും രീതിയും ശരിയായില്ലെന്നും ഇത് ഒരു നേതാവ് പിന്തുടരേണ്ട ശൈലിയല്ലെന്നും അഹമ്മദ് പട്ടേല്‍ പറഞ്ഞു.

Narendra Modi anf Donald trump

2004 മുതല്‍ ഇന്ത്യ അഫ്ഗാനില്‍ റോടുകളും അണക്കെട്ടുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ചെയ്ത് കൊടുക്കുന്നുണ്ടെന്നും അതിനാല്‍ ഇന്ത്യ തങ്ങളുടെ അയല്‍രാജ്യത്തെ എങ്ങനെ സഹായിക്കുന്നു എന്ന് ട്രംപ് മനസിലാക്കണമെന്നും അഹമ്മദ് പട്ടേല്‍ പറഞ്ഞു. കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുജെര്‍വാലെയും മോദിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു.

ട്രംപ് ഇന്ത്യന്‍ പ്രധാനമന്ത്രിയെ വിമര്‍ശിക്കുന്നതില്‍ നിന്ന് പിനമാറണമെന്നും ഇന്ത്യയ്ക്ക് അഫ്ഗാന്‍ ഇടപെടലില്‍ അമേരിക്കയുടെ പ്രബോധനം വേണ്ടെന്നും പറഞ്ഞു. മന്‍മോഹന്‍ സിങിന്റെ കാലത്ത് ഇന്ത്യ അഫ്ഗാന്‍ നാഷണല്‍ എംബസി നിര്‍മ്മിക്കാന്‍ സഹായിച്ചെന്നും സുജെര്‍വാലെ പറഞ്ഞു. മാനുഷികപരിഗണനയില്‍ തുടങ്ങി സാമ്പത്തിക സഹായം വരെ ഇന്ത്യ തങ്ങളുടെ അയല്‍ രാജ്യമായ അഫ്ഗാനിലെ സഹോദരീ സഹോദരന്മാര്‍ക്ക് നല്കുന്നുണ്ടെന്നും സുജെര്‍വാലെ പറഞ്ഞു.

റാഫേല്‍ വിഷയത്തില്‍ കോണ്‍ഗ്രസ് ലോകസഭയില്‍ ബിജെപിയുമായി കൊമ്പുകോര്‍ക്കുന്ന അവസരത്തിലാണ് നരേന്ദ്രമോദിയെ പിന്തുണച്ച് കോണ്‍ഗ്രസ് രംഗത്തെത്തിയതെന്നാണ് എടുത്തുപറയേണ്ടത്. രാഹുലും മോദിയും ജെയ്റ്റ്‌ലിയും പരസ്പരം ആക്രോശിക്കുമ്പോഴും ഇന്ത്യയ്‌ക്കെതിരെയും ഇന്ത്യന്‍ പ്രധാനമന്ത്രിക്കെിരെയും ഡോണാള്‍ഡ് ട്രംപ് പരാമര്‍ശം നടത്തിയതെനിതിരെ ശക്തമായ ഭാഷയില്‍ പ്രതിഷേധം രേഖപ്പെടുത്തി

English summary
Congress supports Narendra Modi for trump try to mock Indian Prime minister. Congress says Trump's attitude is not in a good manner.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X