കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധ്യപ്രദേശില്‍ സ്ഥാനാര്‍ത്ഥികള്‍ക്കായി സര്‍വേ... ഇതുവരെ ജയിക്കാത്ത മണ്ഡലത്തില്‍ പരീക്ഷണം

Google Oneindia Malayalam News

Recommended Video

cmsvideo
മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അഴിച്ചുപണി | Oneindia Malayalam

ഭോപ്പാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അഴിച്ചുപണിയിലാണ്. സീറ്റിംഗ് നേതാക്കള്‍ക്ക് സീറ്റ് നല്‍കുന്ന ജോലി ഇനി വേണ്ടെന്നാണ് രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശം. വിജയ സാധ്യതയുള്ള നേതാക്കള്‍ക്കായി സര്‍വേ നടത്തുകയാണ് കോണ്‍ഗ്രസ്. സാധാരണ നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിക്കുന്ന സംസ്ഥാനങ്ങള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിജയിക്കണമെന്നില്ല എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ മാറ്റം.

സാധ്യമായ കക്ഷികളെ മുഴുവന്‍ ഒപ്പം കൂട്ടണമെന്നാണ് നിര്‍ദേശം. അതേസമയം മായാവതിക്കായി ശ്രമിച്ചിരുന്നെങ്കിലും അവര്‍ വഴങ്ങുന്നില്ലെന്നാണ് സൂചന. ഇതോടെ ഒറ്റയ്ക്ക് മത്സരിക്കാനാണ് തീരുമാനം. നേരത്തെ കോണ്‍ഗ്രസ് 27 സീറ്റിലും ബാക്കിയുള്ള രണ്ട് സീറ്റുകള്‍ മായാവതിക്കും നല്‍കാന്‍ രാഹുല്‍ തയ്യാറായിരുന്നു. എന്നാല്‍ അഞ്ച് സീറ്റുകളാണ് ബിഎസ്പി ആവശ്യപ്പെട്ടത്.

കോണ്‍ഗ്രസ് സര്‍വേ

കോണ്‍ഗ്രസ് സര്‍വേ

കോണ്‍ഗ്രസ് നിലവില്‍ ബിജെപി വിജയിച്ച മണ്ഡലങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഈ മണ്ഡലങ്ങള്‍ എങ്ങനെയെങ്കിലും പിടിച്ചെടുക്കണമെന്നാണ് നിര്‍ദേശം. നിലവില്‍ നാല് മണ്ഡലങ്ങളില്‍ സര്‍വേ നടത്താനാണ് തീരുമാനം. ഇവിടെ വിജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി ജയം പിടിക്കാനാണ് നിര്‍ദേശം. ഇതോടെ പോരാട്ടം കടുപ്പിക്കാനാണ് കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നത്.

രാഹുലിന്റെ നിര്‍ദേശം

രാഹുലിന്റെ നിര്‍ദേശം

20 സീറ്റുകളില്‍ കൂടുതല്‍ പാര്‍ട്ടി നേടണമെന്നാണ് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിരിക്കുന്നത്. ദില്ലിയില്‍ ചേര്‍ന്ന സ്‌ക്രീനിംഗ് കമ്മിറ്റി യോഗത്തില്‍ ഏറ്റവും ചര്‍ച്ചയായത് മധ്യപ്രദേശിലെ കാര്യങ്ങളാണ്. ബിജെപി ദുര്‍ബലമായി തുടങ്ങിയിട്ടും എന്തുകൊണ്ട് കോണ്‍ഗ്രസ് ശക്തമായ പ്രവര്‍ത്തനം തുടങ്ങിയില്ലെന്നാണ് രാഹുല്‍ അന്വേഷിച്ചത്. ബൂത്ത് തല റിപ്പോര്‍ട്ടുകള്‍ ഇവര്‍ സമര്‍പ്പിച്ചപ്പോഴാണ്, ബിജെപിയുടെ ശക്തി കേന്ദ്രങ്ങളില്‍ തന്നെ പ്രവര്‍ത്തനം ശക്തമാക്കാന്‍ നിര്‍ദേശം നല്‍കിയത്.

നഗരമേഖലകള്‍

നഗരമേഖലകള്‍

നാല് മണ്ഡലങ്ങളും നഗരമേഖലയിലാണ്. ഭോപ്പാല്‍, ഇന്‍ഡോര്‍, ഗ്വാളിയോര്‍, ജബല്‍പൂര്‍ എന്നിവയാണ് മണ്ഡലങ്ങള്‍. ഇതിലൊരു മണ്ഡലത്തില്‍ ഇത്തവണ പ്രിയദര്‍ശിനിയെ മത്സരിപ്പിക്കാനാണ് രാഹുല്‍ ലക്ഷ്യമിടുന്നത്. ജോതിരാദിത്യ സിന്ധ്യയുടെ പ്രതിച്ഛായയും ഗ്വാളിയോര്‍ രാജ കുടുംബത്തിന്റെ സ്വാധീനവും ഇവരെ സഹായിക്കുമെന്നാണ് പ്രതീക്ഷ. അതേസമയം ഈ മണ്ഡലങ്ങള്‍ ഇത്തവണ ബിജെപി നിലനിര്‍ത്തുമെന്ന് പ്രതീക്ഷയില്ലാത്ത മണ്ഡലങ്ങളാണ്.

ചരിത്രം ഇങ്ങനെ

ചരിത്രം ഇങ്ങനെ

ജബല്‍പൂരില്‍ കോണ്‍ഗ്രസ് അവസാനം വിജയിച്ചത് 1991ലാണ്. എന്നാല്‍ സിന്ധ്യ കുടുംബത്തിന് വേരോട്ടമുള്ള ഗ്വാളിയോര്‍ ബിജെപി പിടിച്ചെടുത്തതാണ്. ഇവിടെ സര്‍വേ നടത്തി സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനാണ് രാഹുല്‍ നിര്‍ദേശിച്ചിരിക്കുന്നത്. നേരത്തെ പ്രമുഖരായ മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡിയെയും സുരേഷ് പച്ചൗരിയെയും ഒക്കെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കിയെങ്കിലും വിജയിക്കാന്‍ സാധിച്ചിരുന്നില്ല.

ബിജെപിയില്‍ പ്രതിസന്ധി

ബിജെപിയില്‍ പ്രതിസന്ധി

ബിജെപിയില്‍ വലിയ പ്രതിസന്ധിയാണ് ഉണ്ടാവുന്നത്. പാര്‍ട്ടിയിലെ വലിയൊരു വിഭാഗം മുന്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെതിരെ തിരിഞ്ഞിരിക്കുകയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പ് ചര്‍ച്ച ചെയ്യാന്‍ വിളിച്ച യോഗത്തില്‍ വൈകി വരികയും, മറ്റ് നേതാക്കളുടെ റിപ്പോര്‍ട്ടുകള്‍ പഠിക്കാന്‍ തയ്യാറാവുകയും ചെയ്യുന്നില്ലെന്ന് മുതിര്‍ന്ന നേതാവ് രഘുനന്ദന്‍ ശര്‍മ പറയുന്നു. പാര്‍ട്ടിക്കുള്ളില്‍ ചൗഹാന്‍ പക്ഷത്തിന്റെ സ്വാധീനം ഇല്ലാതാക്കാന്‍ കേന്ദ്ര നേതൃത്വം ഇടപെടുന്നതും വലിയ പ്രതിസന്ധി ഉണ്ടാക്കിയിരിക്കുകയാണ്.

ബീഹാറില്‍ മഹാസഖ്യം വിപുലീകരിക്കണം...രാഹുല്‍ ഗാന്ധിയുടെ ആവശ്യം ഇങ്ങനെബീഹാറില്‍ മഹാസഖ്യം വിപുലീകരിക്കണം...രാഹുല്‍ ഗാന്ധിയുടെ ആവശ്യം ഇങ്ങനെ

English summary
congress survey will decide mp candidate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X