കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിന്തുണ എതിർ സ്ഥാനാർത്ഥിക്ക്; 7 ബ്ലോക്ക് പ്രസിഡന്റുമാരെ കോൺഗ്രസ് പുറത്താക്കി

Google Oneindia Malayalam News

മാണ്ഡ്യ: സ്വന്തം മുന്നണി സ്ഥാനാർത്ഥിയെ പിന്തുണയ്ക്കാത്ത 7 ബ്ലോക്ക് പ്രസിഡന്റുമാരെ കോൺഗ്രസ് പുറത്താക്കി. നിർണായക പോരാട്ടം നടക്കുന്ന കർണാടകയിലെ മാണ്ഡ്യയിലാണ് കോൺഗ്രസ് നടപടി. കോൺഗ്രസ്-ജെഡിഎസ് സഖ്യ സ്ഥാനാർത്ഥിയായി മുഖ്യമന്ത്രി കുമാരസ്വാമിയുടെ മകൻ നിഖിലാണ് മാണ്ഡ്യയിൽ മത്സരിക്കുന്നത്.

കോൺഗ്രസ് നേതാവും മാണ്ഡ്യയിലെ എംപിയുമായിരുന്ന അംബരീഷിന്റെ ഭാര്യ സുമലത മാണ്ഡ്യയിൽ സ്വതന്ത്ര്യ സ്ഥാനാർത്ഥിയായി മത്സരിക്കുന്നുണ്ട്. കോൺഗ്രസ് സീറ്റ് നിഷേധിച്ചതിനെ തുടർന്നാണ് സുമലത സ്വതന്ത്ര്യ സ്ഥാനാർത്ഥിയായി മത്സരിക്കാൻ തീരുമാനിച്ചത്. ബിജെപിയുടെ പിന്തുണയും സുമലതയ്ക്കുണ്ട്.

 മഹാരാഷ്ട്രയിൽ ബിജെപിക്ക് തിരിച്ചടി; എൻസിപിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങുമെന്ന് ബിജെപി സഖ്യകക്ഷി മഹാരാഷ്ട്രയിൽ ബിജെപിക്ക് തിരിച്ചടി; എൻസിപിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങുമെന്ന് ബിജെപി സഖ്യകക്ഷി

congress

സുമലതയെ മത്സരിപ്പിക്കണമെന്നായിരുന്നു കോൺഗ്രസ് പ്രാദേശിക നേതൃത്വത്തിന്റെ ആവശ്യം. കോൺഗ്രസ് സുമലതയ്ക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും നിഖിലിനെ പരാജയപ്പെടുത്താൻ ചക്രവ്യൂഹം തീർക്കുകയാണെന്നും കുമാരസ്വാമി ഉൾപ്പെടെ ആരോപണം ഉന്നയിച്ചിരുന്നു.

സുമലത നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ എത്തിയപ്പോൾ മാണ്ഡ്യയിലെ ആയിരക്കണക്കിന് കോൺഗ്രസുകാർ സുമലതയെ അനുഗമിച്ചിരുന്നു. നിരവധി തവണ മഞ്ഞുരുകലിനുള്ള ശ്രമം നടന്നെങ്കിലും പ്രവർത്തകർ ഇടഞ്ഞു നിൽക്കുകയാണ്. ഇതോടെ ജെഡിഎസ്- കോൺഗ്രസ് സഖ്യത്തിൽ വിള്ളൽ വീഴാനുള്ള സാധ്യതയും ഏറി വരികയാണ്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
Mandya: Congress suspends 7 block presidents for anti-party activities
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X