കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുജറാത്തില്‍ കോണ്‍ഗ്രസിന്റെ പൂഴിക്കടക്കന്‍... 5 എംഎല്‍എമാരെ പുറത്താക്കി, 22 എംഎല്‍എമാര്‍ ജയ്പൂരില്‍!

Google Oneindia Malayalam News

അഹമ്മദാബാദ്: ബിജെപിയുടെ രാജ്യസഭാ ഗെയിമിനെ പൊളിക്കാന്‍ പതിനെട്ടാം അടവുമായി കോണ്‍ഗ്രസ്. കഴിഞ്ഞ ദിവസം രാജി വെച്ച അഞ്ച് എംഎല്‍എമാരെയും പുറത്താക്കിയതായി കോണ്‍ഗ്രസ് പ്രഖ്യാപിക്കും. ബാക്കിയുള്ളവരെയും കൊണ്ട് രാജസ്ഥാനിലേക്ക് പറന്നിരിക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം. എന്നാല്‍ ബിജെപി ഇതിനെ മറികടക്കാനുള്ള നീക്കങ്ങളും നടത്തി കഴിഞ്ഞു. അത് രഹസ്യമാക്കി വെച്ചിരിക്കുകയാണ്.

Recommended Video

cmsvideo
Congress Suspends 5 Gujarat Rebel MLAs | Oneindia Malayalam

അതേസമയം അമിത് ഷാ നേരിട്ട് ഇടപെട്ടത് കൊണ്ട് ഏത് നിമിഷവും എന്തും സംഭവിക്കാമെന്ന അവസ്ഥയിലാണ്. പത്ത് ദിവസത്തോളം എംഎഎല്‍എമാരെ സംസ്ഥാനത്തിന് പുറത്ത് താമസിപ്പിക്കുക എന്ന ദുഷ്‌കരമായ ദൗത്യമാണ് കോണ്‍ഗ്രസിന് മുന്നിലുള്ളത്. എന്നാല്‍ ഇവരെ റിസോര്‍ട്ടില്‍ നിന്ന് രക്ഷിച്ചെടുക്കാനുള്ള നീക്കവും ബിജെപിയുടെ പദ്ധതിയിലുണ്ട്. മൂന്നാം സീറ്റ് ഏകദേശം ഉറപ്പിച്ച രീതിയിലാണ് ബിജെപിയുടെ കളികള്‍.

അഞ്ച് പേരും പുറത്ത്

അഞ്ച് പേരും പുറത്ത്

കോണ്‍ഗ്രസ് അഞ്ച് എംഎല്‍എമാരെയും പുറത്താക്കിയതായി പ്രഖ്യാപിച്ചു. ഇവര്‍ എംഎല്‍എ സ്ഥാനം രാജിവെച്ചതിന് പിന്നാലെയാണ് നീക്കം. ഉറപ്പായും ജയിക്കേണ്ട രണ്ടാം രാജ്യസഭാ സീറ്റില്‍ അട്ടിമറിക്കാണ് ഇവര്‍ ശ്രമിച്ചതെന്നാണ് കോണ്‍ഗ്രസിന്റെ വെളിപ്പെടുത്തല്‍. സോമാഭായ് പട്ടേല്‍, ജെവി കാകദിയ, പ്രദ്യുമന്‍ സിംഗ് ജഡേജ, പ്രവീണ്‍ മരു, മംഗള്‍ ഗവി എന്നിവരെയാണ് പുറത്താക്കിയത്. ഇവര്‍ പാര്‍ട്ടിക്ക് ചീത്തപ്പേരുണ്ടാക്കിയെന്ന് സംസ്ഥാന അധ്യക്ഷന്‍ അമിത് ചാവ്ദ പറഞ്ഞു.

22 പേര്‍ റിസോര്‍ട്ടിലേക്ക്

22 പേര്‍ റിസോര്‍ട്ടിലേക്ക്

അപകടം മണത്ത കോണ്‍ഗ്രസ് 22 എംഎല്‍എമാരെ രാജസ്ഥാനിലേക്ക് മാറ്റിയിരിക്കുകയാണ്. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനമായ രാജസ്ഥാനില്‍ അശോക് ഗെലോട്ട് ഇവരെ സംരക്ഷിക്കാമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്. ജയ്പൂരിലെ റിസോര്‍ട്ടിലായിരിക്കും ഇവരെ താമസിപ്പിക്കുക. 41 എംഎല്‍എമാരെ രണ്ട് ബാച്ചുകളിലായി തിരിച്ച് നേരത്തെ തന്നെ കോണ്‍ഗ്രസ് ജയ്പൂരിലെത്തിച്ചിട്ടുണ്ട്. രാജ്യസഭാ തിരഞ്ഞെടുപ്പിന് മുമ്പേ ഇവര്‍ സംസ്ഥാനത്ത് തിരിച്ചെത്തൂ. നിലവില്‍ മൂന്നിടത്ത് ബിജെപിയും രണ്ടിടത്ത് കോണ്‍ഗ്രസും മത്സരിക്കുന്നുണ്ട്.

ബിജെപി നോട്ടമിടുന്നത്

ബിജെപി നോട്ടമിടുന്നത്

ബിജെപിക്ക് മൂന്നാമത്തെ സീറ്റില്‍ വിജയിക്കാനുള്ള വോട്ടില്ല. 29 സീറ്റാണ് ബിജെപിക്ക് ഉള്ളത്. ബാക്കിയുള്ള വോട്ടുകള്‍ കോണ്‍ഗ്രസില്‍ നിന്ന് മറ്റ് പാര്‍ട്ടികളില്‍ നിന്നും അടര്‍ത്തിയെടുക്കാനാണ് ബിജെപിയുടെ ശ്രമം. ബിജെപിയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വന്തം സംസ്ഥാനമായത് കൊണ്ടാണ് അമിത് ഷാ നേരിട്ട് കളത്തില്‍ ഇറങ്ങിയത്. രണ്ട് വര്‍ഷം മുമ്പ് അഹമ്മദ് പട്ടേല്‍ വിജയിച്ചത് അമിത് ഷായ്ക്ക് വലിയ തിരിച്ചടിയായിരുന്നു. അതിനുള്ള പകരം വീട്ടല്‍ കൂടിയാണ് ബിജെപിയുടെ രാജ്യസഭാ ഗെയിം.

ലക്ഷ്യങ്ങള്‍ നിരവധി

ലക്ഷ്യങ്ങള്‍ നിരവധി

ഗുജറാത്ത് നിയമസഭയില്‍ ബിജെപിക്ക് 103 അംഗങ്ങളാണ് ഉള്ളത്. കോണ്‍ഗ്രസിന് 68 സീറ്റും. 72 വോട്ടുകള്‍ ഉണ്ടെങ്കില്‍ മാത്രമേ കോണ്‍ഗ്രസിന് രണ്ടാമത്തെ സീറ്റ് വിജയിക്കാനാവൂ. ബിജെപിക്ക് മൂന്നാം സീറ്റ് വിജയിക്കാന്‍ എട്ട് വോട്ടും ആവശ്യം. കോണ്‍ഗ്രസ് എംഎല്‍എമാരുടെ ക്രോസ് വോട്ടിംഗ് ഉണ്ടാവുമെന്ന് ഉറപ്പായിട്ടുണ്ട്. രാജ്യസഭയില്‍ എത്രയും പെട്ടെന്ന് ഭൂരിപക്ഷം നേടി ഏകീകൃത സിവില്‍ കോഡും എന്‍ആര്‍സിയും നടപ്പാക്കാനുള്ള പദ്ധതിയാണ് അമിത് ഷായ്ക്ക് മുന്നിലുള്ളത്.

ഹൈക്കമാന്‍ഡ് ഇടപെട്ടു

ഹൈക്കമാന്‍ഡ് ഇടപെട്ടു

ജയ്പൂര്‍-ദില്ലി ഹൈവേയിലുള്ള റിസോര്‍ട്ടിലാണ് എംഎല്‍എമാര്‍ താമസിക്കുന്നതെന്നാണ് വിവരം. ഗുജറാത്തില്‍ ഏത് വിധേനയും ജയിക്കണമെന്നാണ് ഹൈക്കമാന്‍ഡിന്റെ നിര്‍ദേശം. എഐസിസിയുടെ നിരീക്ഷകര്‍ നാളെ ജയ്പൂരിലെത്തും. ഇവര്‍ എംഎല്‍എമാരുമായി സംസാരിക്കും. എന്നാല്‍ ഇവരില്‍ ആരും ക്രോസ് വോട്ടിംഗ് ചെയ്യില്ലെന്നാണ് അഭിപ്രായപ്പെടുന്നത്. എന്നാല്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഇവരില്‍ പലര്‍ക്കും താല്‍പര്യമില്ല. പാട്ടീദാര്‍ നേതാവായ നര്‍ഹാരി അമിന്‍ ബിജെപി സ്ഥാനാര്‍ത്ഥിയായതാണ് കോണ്‍ഗ്രസിനുള്ള തിരിച്ചടി. അമിന്‍ മുന്‍ കോണ്‍ഗ്രസ് നേതാവാണ്. പാര്‍ട്ടിക്കുള്ളില്‍ ഇപ്പോഴും നല്ല സ്വാധീനം അമിനുണ്ട്.

പണം നല്‍കിയോ?

പണം നല്‍കിയോ?

കോണ്‍ഗ്രസില്‍ നിന്ന് അഞ്ച് എംഎല്‍എമാര്‍ രാജിവെച്ചത് ബിജെപി പണം നല്‍കിയത് കൊണ്ടാണെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. 65 കോടിയാണ് ഇവര്‍ നല്‍കിയതെന്ന് സംസ്ഥാന അധ്യക്ഷന്‍ അമിത് ചവ്ദ ആരോപിച്ചു. അഴിമതി പണമാണ് ഇതെന്ന് കോണ്‍ഗ്രസ് പറഞ്ഞു. മുഖ്യമന്ത്രി വിജയ് രൂപാണിയുടെ വീട്ടില്‍ വെച്ചാണ് ഈ പണം നല്‍കിയതെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. ഈ പണം എവിടെ നിന്നാണഅ വന്നതെന്നും കോണ്‍ഗ്രസ് ചോദിച്ചു. കോണ്‍ഗ്രസിലെ പ്രശ്‌നങ്ങളാണ് രാജിക്ക് കാരണമെന്ന് ബിജെപി പറഞ്ഞു. ഗുജറാത്തി മാധ്യമങ്ങളില്‍ പണം നല്‍കിയെന്ന വാര്‍ത്ത പ്രചരിക്കുന്നുണ്ട്.

ഇനിയും രാജി

ഇനിയും രാജി

കോണ്‍ഗ്രസിലെ കുറച്ച് എംഎല്‍എമാര്‍ ബിജെപിയിലേക്ക് ഇനിയുമെത്തുമെന്ന് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ പറഞ്ഞു. ബിജെപിയില്‍ ചേരാന്‍ ആഗ്രഹമുള്ളവരെ സ്വാഗതം ചെയ്യുന്നുവെന്നും പട്ടേല്‍ പറഞ്ഞു. അവര്‍ സ്വമേധയാ രാജിവെക്കുകയാണ്. കോണ്‍ഗ്രസില്‍ ആഭ്യന്തര ഗ്രൂപ്പിസം ശക്തമായിരിക്കുകയാണ്. അവര്‍ ആരെ റിസോര്‍ട്ടിലേക്ക് കൊണ്ടുപോയാലും രാജിവെക്കും. ബിജെപിയില്‍ ചേരാന്‍ അവരൊക്കെ മനസ്സുകൊണ്ട് തയ്യാറെടുത്തവരാണ്. ഗുജറാത്ത് കോണ്‍ഗ്രസില്‍ ചില നേതാക്കള്‍ക്ക് മാത്രമാണ് അധികാരമുള്ളത്. പലരും അവഗണിക്കപ്പെട്ടെന്നും പട്ടേല്‍ പറഞ്ഞു. അതേസമയം ക്രോസ് വോട്ടിംഗ് കോണ്‍ഗ്രസില്‍ നിന്നുണ്ടാവുമെന്ന് ബിജെപി ഗുജറാത്ത് അധ്യക്ഷന്‍ ജിത്തു വാഗ്നാനി പറഞ്ഞു.

English summary
congress suspends 5 gujarat rebel mla's
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X