കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിമത സ്വരമുയര്‍ത്തി, കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ചു, സഞ്ജയ് ജായ്ക്ക് സസ്‌പെന്‍ഷന്‍!!

Google Oneindia Malayalam News

ദില്ലി: പാര്‍ട്ടിക്കെതിരെ വിമതര സ്വരത്തിന്റെ വാളുയര്‍ത്തിയ സഞ്ജയ് ജായെ കോണ്‍ഗ്രസ് സസ്‌പെന്‍ഡ് ചെയ്തു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. മഹാരാഷ്ട്ര കോണ്‍ഗ്രസാണ് സസ്‌പെന്‍ഡ് ചെയ്ത ഉത്തരവ് പുറത്തിറക്കിയത്. അതേസമയം പാര്‍ട്ടിയില്‍ സച്ചിന്‍ പൈലറ്റിനെതിരെ നടപടിയെടുത്ത അതേ ദിവസം തന്നെയാണ് സഞ്ജയ് ജായെയും കോണ്‍ഗ്രസ് അച്ചടക്ക നടപടിയുടെ ഭാഗമാക്കിയത്. മഹാരാഷ്ട്ര യൂണിറ്റ് അഖിലേന്ത്യാ പ്രൊഫഷണല്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് സഞ്ജയ് ജാ രാജിവെച്ചിരുന്നു.

1

നേരത്തെ സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കണമെന്ന് സഞ്ജയ് ജാ പറഞ്ഞിരുന്നു. അതിന് മുമ്പ് കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ച് ലേഖനവും എഴുതിയിരുന്നു. ഇതിന് പിന്നാലെ പാര്‍ട്ടിയുടെ വക്താവ് സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ നീക്കിയിരുന്നു. പാര്‍ട്ടിക്കുള്ളില്‍ കാലഹരണപ്പെട്ട സംവിധാനങ്ങള്‍ മാറ്റുന്നതിന് കാണിക്കുന്ന കാലതാമസം തന്നെ അമ്പരിപ്പിക്കുന്നുവെന്ന് ജാ നേരത്തെ വിമര്‍ശിച്ചിരുന്നു. അതേസമയം എന്താണ് സഞ്ജയ് ജാ നടത്തിയ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനമെന്ന കാര്യത്തില്‍ കോണ്‍ഗ്രസ് വ്യക്തത വരുത്തിയിട്ടില്ല.

Recommended Video

cmsvideo
Sachin Pilot's Reaction After Being Dismissed From Every Post | Oneindia Malayalam

ഗാന്ധി കുടുംബവും സഞ്ജയ് ജാ അകന്നതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് സൂചന. താന്‍ ഗാന്ധിയന്‍ ഫിലോസഫിയിലും പാര്‍ട്ടിയുടെ നെഹ്‌റുവിയന്‍ മൂല്യങ്ങളിലും വിശ്വസിക്കുന്ന നേതാവാണെന്ന് ജാ പറഞ്ഞിരുന്നു. പാര്‍ട്ടിക്കുള്ളില്‍ ജനാധിപത്യം തീര്‍ത്തും ഇല്ലാതായെന്ന് സഞ്ജയ് ജാ കുറ്റപ്പെടുത്തുന്നു. അതാണ് വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെ തന്നെ പാര്‍ട്ടിയുടെ വക്താവ് സ്ഥാനത്ത് നിന്ന് മാറ്റിയതെന്ന് സഞ്ജയ് ജാ പറഞ്ഞിരുന്നു. കോണ്‍ഗ്രസിന് ബിജെപിയോട് ഏറ്റുമുട്ടാനുള്ള ശക്തി നഷ്ടപ്പെട്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

അതേസമയം പാര്‍ട്ടിയില്‍ വിമത നീക്കം നടത്തുന്നവര്‍ക്കുള്ള കടുത്ത മുന്നറിയിപ്പാണ് സഞ്ജയ് ജായ്ക്കും സച്ചിന്‍ പൈലറ്റിനും നേരിട്ട നടപടിയെന്നാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് സൂചിപ്പിക്കുന്നത്. തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ദുര്‍ബലമായെങ്കിലും സംഘടനാപരമായും നേതൃത്വപരമായും പാര്‍ട്ടി ശക്തമാണെന്ന് കാണിക്കുന്നതാണ് ഈ നടപടി. എന്നാല്‍ മികച്ച നേതാക്കള്‍ ഈ അവസരത്തില്‍ പാര്‍ട്ടി വിട്ടുപോകുന്നത് വലിയ ആശങ്കയായി തന്നെ കോണ്‍ഗ്രസിന് മുന്നിലുണ്ട്.

English summary
congress suspends sanjay jha for anti party activities
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X