കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുൻ കേന്ദ്രമന്ത്രിയെ കോൺഗ്രസിൽ നിന്നും സസ്പെൻഡ് ചെയ്തു; നടപടിക്ക് കാരണം പാർട്ടി വിരുദ്ധ പ്രവർത്തനം!!

Google Oneindia Malayalam News

പാാറ്റ്ന: മുന്‍ കേന്ദ്രമന്ത്രി ഷക്കീല്‍ അഹ്മദിനെ കോണ്‍ഗ്രസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. വിമത സ്ഥാനാര്‍ത്ഥിയായി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനിരിക്കെയാണ് സസ്പെൻഷൻ. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരിലാണ് മുന്‍ എം.പി കൂടിയായ ഷക്കീല്‍ അഹ്മദിനെ സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. ബീഹാറിലെ മധുബാനി ലോക്സഭ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നതാണ് നടപടിക്ക് കാരണം.

<strong>ഇസ്ലാമിക് സ്റ്റേറ്റിന്റെ അടുത്ത ലക്ഷ്യം ഇന്ത്യയോ? ഇന്ത്യയുടെ സുരക്ഷാ സംവിധാനം ആശങ്കയിൽ, കനത്ത സുരക്ഷ</strong>ഇസ്ലാമിക് സ്റ്റേറ്റിന്റെ അടുത്ത ലക്ഷ്യം ഇന്ത്യയോ? ഇന്ത്യയുടെ സുരക്ഷാ സംവിധാനം ആശങ്കയിൽ, കനത്ത സുരക്ഷ

അഞ്ചാംഘട്ട വോട്ടെടുപ്പ് നടക്കുന്ന നാളെയാണ് മധുബാനിയില്‍ നിന്നും ഷക്കീല്‍ അഹ്മദ് ജനവിധി തേടുന്നത്. മധുബാനി മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ ഷക്കീല്‍ അഹ്മദ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. എന്നാല്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചിട്ടില്ലെന്ന ഔദ്യോഗിക അറിയിപ്പിനെ തുടര്‍ന്ന് ഷക്കീല്‍ അഹ്മദ് സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കുികയായിരുന്നു.

Shakeel Ahammed

ഷക്കീല്‍ അഹ്മദിനെ പിന്തുണച്ച ബെനിപറ്റി എം.എല്‍.എ ഭാവന ജായേയും പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. ആറു വര്‍ഷത്തേയ്ക്കാണ് ഷക്കീല്‍ അഹ്മദിനെ സസ്പെന്‍ഡ് ചെയ്തത്. ഷക്കീല്‍ അഹ്മദിന് സീറ്റ് നിഷേധിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന ഘട്ടത്തില്‍ കോൺഗ്രസിൽ തന്നെ നിലകൊള്ളുമെന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യ പ്രതികരണം.
English summary
Congress suspends Shakeel Ahmed for contesting as Independent
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X