കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പഞ്ചാബില്‍ തൂത്തുവാരി കോണ്‍ഗ്രസ്; നേടിയത് മികച്ച വിജയം, അട്ടിമറിയെന്ന് ശിരോമണി അകാലിദള്‍

Google Oneindia Malayalam News

Recommended Video

cmsvideo
പഞ്ചാബിൽ കോൺഗ്രസിന്റെ പടയോട്ടം | Oneindia Malayalam

അമൃതസര്‍: പഞ്ചാബില്‍ വീണ്ടും ആധിപത്യം ഉറപ്പിച്ച് കോണ്‍ഗ്രസ്. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ നേടിയത് മികച്ച വിജയം. ഞായറാഴ്ച നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നപ്പോള്‍ എതിരാളികളെ ഏറെ പിന്നിലാക്കിയാണ് കോണ്‍ഗ്രസ് കുതിപ്പ്. എന്നാല്‍ വ്യാപക അട്ടിമറി നടന്നിട്ടുണ്ടെന്ന് പ്രതിപക്ഷ പാര്‍ട്ടിയായ ശിരോമണി അകാലിദള്‍ ആരോപിച്ചു.

പഞ്ചായത്ത് സമിതികളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എല്ലാ പ്രവര്‍ത്തകര്‍ക്കും പഞ്ചാബ് കോണ്‍ഗ്രസ് നേതൃത്വം ആശംസ നേര്‍ന്നു. കോണ്‍ഗ്രസ് ദേശീയതലത്തില്‍ നടത്തുന്ന മുന്നേറ്റത്തിന്റെ ഭാഗമായിട്ടാണ് പഞ്ചാബിലെ വിജയവുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചു. തിരഞ്ഞെടുപ്പ് ഫലത്തിന്റെ വിശദാംശങ്ങള്‍ ഇങ്ങനെ...

 1300ലധികം പഞ്ചായത്ത് സമിതികളിലേക്ക്

1300ലധികം പഞ്ചായത്ത് സമിതികളിലേക്ക്

പഞ്ചാബിലെ 1300ലധികം പഞ്ചായത്ത് സമിതികളിലേക്കാണ് ഞായറാഴ്ച വോട്ടെടുപ്പ് നടന്നത്. 80 ശതമാനമായിരുന്നു പോളിങ്. ബത്തിന്ത, ഫസില്‍ക്ക എന്നിവിടങ്ങളിലായിരുന്നു കൂടുതല്‍ പോളിങ്. 86 ശതമാനം. മൊഹാലിയില്‍ 84 ശതമാനവും പത്താന്‍കോട്ടില്‍ 82 ശതമാനവും മുക്‌സ്താറില്‍ 77 ശതമാനവും രേഖപ്പെടുത്തി.

പൂര്‍ത്തിയായ ഉടനെ

പൂര്‍ത്തിയായ ഉടനെ

വോട്ടെടുപ്പ് പൂര്‍ത്തിയായ ഉടനെ തന്നെ വോട്ടെണ്ണല്‍ ആരംഭിച്ചു. മണിക്കൂറുകള്‍ പിന്നിട്ടപ്പോള്‍ തന്നെ ആദ്യഫലം വന്നു തുടങ്ങി. കോണ്‍ഗ്രസിന് അനുകൂലമായിരുന്നു തരംഗം. ഒട്ടേറെ സ്ഥലങ്ങളില്‍ ബൂത്ത് പിടിത്തവും സംഘര്‍ഷവും വെടിവയ്പ്പുമെല്ലാം നടന്നിരുന്നു. ഇതാണ് വോട്ടെടുപ്പില്‍ അട്ടിമറി നടന്നുവെന്ന് പ്രതിപക്ഷം ആരോപിക്കാന്‍ കാരണം.

 സംഘര്‍ഷവും വെടിവയ്പ്പും

സംഘര്‍ഷവും വെടിവയ്പ്പും

ഗുര്‍ദാസ്പൂര്‍, അമൃതസര്‍, ഫിറോസ്പൂര്‍ തുടങ്ങിയ ജില്ലകളില്‍ ഒട്ടേറെ സ്ഥലങ്ങളില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിനിടെ വെടിവയ്പ്പും ഇവിടെ റിപ്പോര്‍ട്ട് ചെയ്തു. തിരഞ്ഞെടുപ്പ് സംവിധാനങ്ങള്‍ എല്ലാം കോണ്‍ഗ്രസ് റാഞ്ചിയെടുക്കുകയായിരുന്നുവെന്ന് അകാലിദള്‍ ആരോപിച്ചു.

 ഭരണകൂടം നോക്കുകുത്തി

ഭരണകൂടം നോക്കുകുത്തി

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അഴിഞ്ഞാടിയപ്പോള്‍ ഭരണകൂടം നോക്കുകുത്തിയായെന്ന് അകാലിദള്‍ നേതാവ് ദല്‍ജിത്ത് സിങ് ചീമ കുറ്റപ്പെടുത്തി. ജനാധിപത്യത്തിന്റെ മരണമാണ് നടന്നത്. ബൂത്തുകള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിടിച്ചടക്കിയ ഒട്ടേറെ സംഭവങ്ങളുണ്ടായെന്ന് മറ്റൊരു പ്രതിപക്ഷ പാര്‍ട്ടിയായ ആം ആദ്മി പാര്‍ട്ടിയും ആരോപിച്ചു.

മുഖ്യമന്ത്രിയുടെ ആശംസ

മുഖ്യമന്ത്രിയുടെ ആശംസ

തിരഞ്ഞെടുപ്പ് ഫലം വന്ന ഉടനെ മുഖ്യമന്ത്രി അമരീന്ദര്‍ സിങ് സന്തോഷം പ്രകടിപ്പിച്ച് രംഗത്തെത്തി. സംസ്ഥാനത്തിന്റെ യഥാര്‍ഥ വികാരമാണ് പ്രകടമായിരിക്കുന്നത്. ജനം കോണ്‍ഗ്രസിന് ഒപ്പമാണ്. ജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും വിജയിച്ച അംഗങ്ങളും എപ്പോഴും ശ്രദ്ധിക്കണം. ഗ്രാമങ്ങളുടെ മുഖഛായ മാറ്റണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

പകുതി ജയം എതിരില്ലാതെ

പകുതി ജയം എതിരില്ലാതെ

13276 സര്‍പാഞ്ചുകളെയും (പഞ്ചായത്ത് പ്രസിഡന്റ്) 83831 പാഞ്ചുകളെയും (പഞ്ചായത്ത് സമിതി അംഗങ്ങള്‍) തിരഞ്ഞെടുക്കുന്ന വോട്ടെടുപ്പാണ് നടന്നത്. ഇതില്‍ 4363 സര്‍പാഞ്ചുകളും 46754 പാഞ്ചുകളും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതില്‍ കൂടുതലും കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ്. പ്രതിപക്ഷത്തെ അടിച്ചൊതുക്കിയാണ് തിരഞ്ഞെടുപ്പ് നടന്നത് എന്നാണ് ആരോപണം.

 കോണ്‍ഗ്രസ് എന്നാല്‍ ക്യാപ്റ്റന്‍

കോണ്‍ഗ്രസ് എന്നാല്‍ ക്യാപ്റ്റന്‍

പഞ്ചാബില്‍ കോണ്‍ഗ്രസ് എന്നാല്‍ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് ആണ്. ഇദ്ദേഹം കോണ്‍ഗ്രസ് അമരത്ത്് എത്തിയ ശേഷം പാര്‍ട്ടി സംസ്ഥാനത്ത് മികച്ച പ്രകടമാണ് കാഴ്ചവെക്കുന്നത്. 2017 ഫെബ്രുവരിയില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ തുടങ്ങിയ കോണ്‍ഗ്രസ് മുന്നേറ്റം തന്നെയാണ് പഞ്ചായത്ത് തിരഞ്ഞെടുപ്പിലും ആവര്‍ത്തിച്ചിരിക്കുന്നത്.

 രണ്ടു ശക്തികളെയും തോല്‍പ്പിച്ച്

രണ്ടു ശക്തികളെയും തോല്‍പ്പിച്ച്

ശിരോമണി അകാലിദള്‍-ബിജെപി സഖ്യമാണ് നേരത്തെ പഞ്ചാബ് ഭരിച്ചിരുന്നത്. 2014ല്‍ എഎപി മികച്ച മുന്നേറ്റം നടത്തി രംഗപ്രവേശം നടത്തുകയും ചെയ്തു. ഈ രണ്ട് കക്ഷികളെയും മലര്‍ത്തിയടിച്ചാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഭരണം പിടിച്ചത്.

 ലോക്‌സഭാ തിരഞ്ഞെടുപ്പിലും

ലോക്‌സഭാ തിരഞ്ഞെടുപ്പിലും

അടുത്തിടെ നടന്ന കോര്‍പറേഷന്‍ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് മികച്ച വിജയം നേടിയിരുന്നു. തൊട്ടുപിന്നാലെയാണ് പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടന്നത്. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് വിജയം ആവര്‍ത്തിക്കുമെന്ന് സംസ്ഥാനത്തെ നേതാക്കള്‍ അവകാശപ്പെടുന്നു.

 2014ല്‍ സംഭവിച്ചത്

2014ല്‍ സംഭവിച്ചത്

2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയാണ് പഞ്ചാബില്‍ തിളങ്ങിയത്. ശിരോമണി അകാലിദള്‍ നേടിയ പോലെ എഎപിയും നാല് ലോക്‌സഭാ സീറ്റ് നേടി. കോണ്‍ഗ്രസിന് മൂന്ന് സീറ്റിലും ബിജെപിക്ക് രണ്ടും മണ്ഡലങ്ങളിലുമാണ് വിജയിക്കാനായത്. എന്നാല്‍ അമരീന്ദര്‍ സിങ് കോണ്‍ഗ്രസ് നേതൃത്വം ഏറ്റെടുത്തതോടെയാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കളിമാറിയത്.

കര്‍ഷകരാണ് ശക്തി

കര്‍ഷകരാണ് ശക്തി

കര്‍ഷകരെ കൈയ്യിലെടുത്താണ് പഞ്ചാബില്‍ കോണ്‍ഗ്രസ് മുന്നേറ്റം. ഇതേ വഴി തന്നെയാണ് അടുത്തിടെ നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളിലെല്ലാം കോണ്‍ഗ്രസ് പയറ്റിയത്. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിലും കര്‍ഷകര്‍ തന്നെയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. ഒരു പാര്‍ട്ടിയുമായും സഖ്യമില്ലാതെ തന്നെ പഞ്ചാബിലെ 13 ലോക്‌സഭാ മണ്ഡലങ്ങളും പിടിക്കാന്‍ സാധിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍.

രാഹുലിന്റെ വെല്ലുവിളി; മോദിയുടെ ഉറക്കംപോയി, പുതിയ മൂന്ന് വന്‍ പ്രഖ്യാപനത്തിന് കേന്ദ്രസര്‍ക്കാര്‍!!രാഹുലിന്റെ വെല്ലുവിളി; മോദിയുടെ ഉറക്കംപോയി, പുതിയ മൂന്ന് വന്‍ പ്രഖ്യാപനത്തിന് കേന്ദ്രസര്‍ക്കാര്‍!!

നടന്‍ പ്രകാശ് രാജ് രാഷ്ട്രീയത്തിലേക്ക്; ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കും, നടന്റെ പ്രഖ്യാപനംനടന്‍ പ്രകാശ് രാജ് രാഷ്ട്രീയത്തിലേക്ക്; ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കും, നടന്റെ പ്രഖ്യാപനം

English summary
Congress sweeps panchayat polls in Punjab; AAP, SAD cry foul
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X