കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് ചിഹ്നത്തില്‍ വോട്ട് രേഖപ്പെടുത്തുമ്പോള്‍ ബട്ടണ്‍ അമരുന്നില്ല! ഗുരുതര പിഴവ്.. വീഡിയോ

  • By
Google Oneindia Malayalam News

ശ്രീനഗര്‍: 2014 ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വന്‍ വിജയം കൈവരിച്ചത് വോട്ടിങ്ങ് യന്ത്രത്തില്‍ നടത്തിയ തിരിമറിയാണെന്ന് യുഎസ് ഹാക്കര്‍ സെയ്ദ് ഷൂജ വെളിപ്പെടുത്തിയിരുന്നു. ഇത് രാജ്യത്ത് വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തുകയും ചെയ്തു. എന്നാല്‍ വോട്ടിങ്ങ് യന്ത്രത്തില്‍ തിരിമറി കാണിക്കാന്‍ ആവില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉള്‍പ്പെടെ വിശദീകരിച്ച് രംഗത്തെത്തി.

മറ്റൊരു പൊതുതെരഞ്ഞെടുപ്പിലേക്ക് രാജ്യം കടന്നതോടെ വോട്ടിങ്ങ് യന്ത്രത്തില്‍ ക്രിത്രിമം നടക്കുന്നുണ്ടെന്ന ആരോപണമാണ് വീണ്ടും ഉയര്‍ന്നിരിക്കുന്നത്. ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന ജമ്മുകാശ്മീരിലാണ് സംഭവം.

 കാശ്മീരില്‍

കാശ്മീരില്‍

ജമ്മുകാശ്മൂരിലെ പൂഞ്ച് ജില്ലയിലാണ് ഇലക്ട്രോണിക് വോട്ടിങ്ങ് യന്ത്രത്തില്‍ ഗുരുതര പിഴവുണ്ടെന്ന് ആരോപണം ഉയര്‍ന്നിരിക്കുന്നത്. നാഷ്ണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ളയുള്ള പരാതി ഉന്നയിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് ഒരു വീഡിയോയും ഒമര്‍ പങ്കുവെച്ചു.

 കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി

പോളിങ്ങ് ബൂത്തിലെ വോട്ടിങ്ങ് മെഷീനില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ പേരിന് നേരെയുള്ള ചിഹ്നത്തില്‍ വോട്ട് രേഖപ്പെടുത്തുമ്പോള്‍ ബട്ടണ്‍ അമരുന്നില്ലെന്നാണ് വ്യാപകമായി പരാതി ഉയര്‍ന്നിരിക്കുന്നത്. ഇത് സംബന്ധിച്ചൊരു വീഡിയോ ആണ് ഒമര്‍ അബ്ദുള്ള ട്വീറ്റ് ചെയ്തിട്ടുള്ളത്.

 വോട്ട് ചെയ്തര്‍

വോട്ട് ചെയ്തര്‍

വോട്ട് ചെയ്ത് പുറത്തിറങ്ങയവരാണ് വോട്ട് വീഴുന്നില്ലെന്ന പരാതി ആദ്യം ഉയര്‍ത്തിയത്. വോട്ട് ചെയ്തപ്പോള്‍ ബട്ടണ്‍ അമര്‍ന്നിരുന്നില്ലെന്നും അതിനാല്‍ തന്നെ വോട്ട് രേഖപ്പെടുത്തിയോ എന്നുള്ളത് വ്യക്തമല്ലെന്നും വോട്ടര്‍മാര്‍ ആരോപിച്ചു.

 രാവിലെ മുതല്‍

രാവിലെ മുതല്‍

പരാതി ഉന്നയിച്ചപ്പോള്‍ അധികൃതര്‍ ഉടന്‍ എത്തി പരിഹരിക്കുമെന്നാണ് പോളിങ്ങ് ബൂത്തില്‍ ഉള്ളവര്‍ അറിയിച്ചതെന്നും പരാതിപ്പെട്ടവര്‍ പറയുന്നത്.രാവിലെ 7.30 മുതല്‍ വോട്ടെടുപ്പ് തുടങ്ങിയിട്ടുണ്ട്.

 പരാതി ഉന്നയിച്ചു

പരാതി ഉന്നയിച്ചു

എന്നാല്‍ ഇത്രയും സമയത്തിനുള്ളില്‍ വോട്ട് രേഖപ്പെടുത്തിയവരുടെ വോട്ട് സ്ഥാനാര്‍ത്ഥിയുടെ പേരില്‍ തന്നെ രേഖപ്പെടുത്തിയിട്ടുണ്ടോയെന്നത് വ്യക്തമല്ല. നിരവധി പേര്‍ ഈ പരാതി ഉന്നയിച്ചിട്ടുണ്ട്.

 ആദ്യഘട്ട വോട്ടെടുപ്പ്

ആദ്യഘട്ട വോട്ടെടുപ്പ്

ജമ്മു കാശ്മീരില്‍ ജമ്മു, ബാരാമുല്ല മണ്ഡലങ്ങളിലാണ് ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. ഇവിടെ വിഘടനവാദികള്‍ ഇന്ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഇവിടെ ഹുര്‍റിയത്ത് നേതാക്കള്‍ക്കെതിരായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.

 ശക്തമായ സുരക്ഷ

ശക്തമായ സുരക്ഷ

തീവ്രവാദ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ഇവിടെ സൈന്യത്തിന്റെ പ്രത്യേക സുരക്ഷാസംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതിനിടെ വോട്ടിങ്ങ് മെഷീനില്‍ ഉയര്‍ന്ന പരാതി പുതിയ വിവാദങ്ങള്‍ക്കാണ് തിരികൊളുത്തിയിരിക്കുന്നത്.

 ക്രിത്രിമം നടത്തുന്നു

ക്രിത്രിമം നടത്തുന്നു

തെരഞ്ഞെടുപ്പില്‍ വോട്ടിങ്ങ് മെഷീനുകളില്‍ വ്യാപകമായി ക്രിത്രിമം നടക്കുന്നുണ്ടെന്ന് പ്രതിപക്ഷ കക്ഷികള്‍ വര്‍ഷങ്ങളായി ആരോപണം ഉന്നയിക്കുന്നുണ്ട്. ഇതിനിടെയാണ് ജമ്മുവില്‍ നിന്നുള്ള പരാതി. നേരത്തേ തന്നെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ക്രിത്രിമം നടന്നേക്കുമെന്ന ആരോപണങ്ങള്‍ പ്രതിപക്ഷം ഉയര്‍ത്തിയിരുന്നു.

 കാവലിരുന്നു

കാവലിരുന്നു

2004 ലാണ് ഇന്ത്യയില്‍ വോട്ടിങ് മെഷീനുകള്‍ പൂര്‍ണമായി ഉപയോഗിച്ച് തുടങ്ങിയത്. ഒരു പ്രത്യേക പാര്‍ട്ടിക്ക് അനുകൂലമായി വോട്ട് മെഷീന്‍ പ്രോഗ്രാം ചെയ്ത് വെയ്ക്കാമെന്ന് ആംആദ്മി പാര്‍ട്ടി ഒരിക്കല്‍ ആരോപണം ഉന്നയിച്ചിരുന്നു.
മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടിങ് മെഷീനുകള്‍ ബിജെപി അട്ടിമറിക്കുമെന്ന് ആരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മെഷീന് കാവലിരുന്ന സംഭവം പോലും ഉണ്ടായിട്ടുണ്ട്.

 വെല്ലുവിളിച്ചു

വെല്ലുവിളിച്ചു

അതേസമയം രാഷ്ട്രീയ പാര്‍ട്ടികളുടെ ആരോപണം തെളിയിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പാര്‍ട്ടികളെ വെല്ലുവിളിച്ചിരുന്നു.എന്നാല്‍ ആരും തന്നെ വെല്ലുവിളി ഏറ്റെടുക്കാന്‍ തയ്യാറായിരുന്നില്ല.

 വിവിപാറ്റ്

വിവിപാറ്റ്

ആരോപണത്തെ മറികടക്കാന്‍ ഇത്തവണ വിവിപാറ്റ് സംവിധാനമാണ് തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്നത്. വോട്ട് രേഖപ്പെടുത്തിയ സ്ഥാനാര്‍ത്ഥിയുടെ വിവരങ്ങള്‍ വീണ്ടും പരിശോധിക്കാന്‍ കഴിയുന്ന സംവിധാനമാണ് വിവിപാറ്റ്.

വീഡിയോ

വീഡിയോ

<strong>'മുസ്ലീം ലീഗ് മൂന്ന് വര്‍ഗീയ കലാപങ്ങള്‍ ഉണ്ടാക്കി'.. ചാനലില്‍ വര്‍ഗീയത വിളമ്പി ബിജെപി നേതാവ്</strong>'മുസ്ലീം ലീഗ് മൂന്ന് വര്‍ഗീയ കലാപങ്ങള്‍ ഉണ്ടാക്കി'.. ചാനലില്‍ വര്‍ഗീയത വിളമ്പി ബിജെപി നേതാവ്

English summary
Congress symbol button not working in Poonch polling stations
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X