• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍'; കോണ്‍ഗ്രസ് നീക്കത്തില്‍ ബിജെപിക്ക് അമ്പരപ്പ്, ഇനി വന്‍ മുന്നേറ്റം

ഗാന്ധിനഗര്‍: ഒരു കാലത്ത് കോണ്‍ഗ്രസിന്റെ തട്ടകമായിരുന്നു ഗുജറാത്ത്. 1970കളിലാണ് ഇതില്‍ മാറ്റം സംഭവിക്കുന്നത്. ജാതി രാഷ്ട്രീയത്തിന് വേരോട്ടമുള്ള മണ്ണാണ് ഗുജറാത്തിലേത്. അന്ന് കോണ്‍ഗ്രസിനൊപ്പം സംസ്ഥാനത്തെ പ്രമുഖ ജാതികള്‍ നിലയുറപ്പിച്ചിരുന്നു. പിന്നീട് സംഭവിച്ച വിള്ളലാണ് ബിജെപിയുടെ കുതിപ്പിന് വഴിയൊരുക്കിയത്. തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസിന് ഇതുവരെ സാധിച്ചിട്ടില്ല.

ഇത്തവണ കോണ്‍ഗ്രസ് തങ്ങളുടെ പഴയ നീക്കം ആവര്‍ത്തിക്കുകയാണ്. ഈ നീക്കത്തില്‍ ബിജെപിക്ക് ആശങ്കയുമുണ്ട്. കാരണം ഗുജറാത്തിലെ ഗ്രാമീണ മേഖലയില്‍ കോണ്‍ഗ്രസിനുള്ള സ്വാധീനം ചെറുതല്ല. കോണ്‍ഗ്രസിന്റെ പുതിയ പദ്ധതികള്‍ ഇങ്ങനെ...

ബിജെപിയുടെ ഉറച്ച വോട്ട്

ബിജെപിയുടെ ഉറച്ച വോട്ട്

ഗുജറാത്തിലെ പ്രമുഖ വിഭാഗങ്ങളിലൊന്നാണ് പട്ടേല്‍ സമുദായം. നഗരമേഖലകളില്‍ ഇവര്‍ക്ക് നിര്‍ണായക സ്വാധീനമുണ്ട്. പട്ടേല്‍ സമുദായത്തിലെ സമ്പന്നര്‍ കൂടുതലും ബിജെപിയോട് അടുത്ത് നില്‍ക്കുന്നു. കഴിഞ്ഞ കുറേകാലമായി ബിജെപിയുടെ ഉറച്ച വോട്ടുകളാണ് പട്ടേല്‍ സമുദായം.

വിള്ളലുണ്ടാക്കാന്‍ കോണ്‍ഗ്രസ്

വിള്ളലുണ്ടാക്കാന്‍ കോണ്‍ഗ്രസ്

പട്ടേല്‍ സമുദായത്തില്‍ കോണ്‍ഗ്രസിന് വിള്ളലുണ്ടാക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നുണ്ടോ എന്ന ചോദ്യമാണ് ഉയരുന്നത്. പട്ടേല്‍ സമര നേതാവ് ഹാര്‍ദിക് പട്ടേലിനെ കോണ്‍ഗ്രസ് സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റായി നിയമിച്ചത് ബിജെപി സംശയത്തോടെയാണ് നോക്കുന്നത്.

ഹാര്‍ദിക് പട്ടേല്‍ എന്ന 26കാരന്‍

ഹാര്‍ദിക് പട്ടേല്‍ എന്ന 26കാരന്‍

ഹാര്‍ദിക് പട്ടേലിന് 26 വയസേയുള്ളൂ. ഇദ്ദേഹത്തെ സംസ്ഥാന നേതാവായി ഉയര്‍ത്തിയതിലൂടെ കോണ്‍ഗ്രസിന് രണ്ടു ലക്ഷ്യങ്ങളാണുള്ളതെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു. പട്ടേല്‍ സമുദായത്തെ വീണ്ടും കോണ്‍ഗ്രസുമായി അടുപ്പിക്കുകയാണ് ഒന്ന്. യുവജനങ്ങളെ ആകര്‍ഷിക്കുകയാണ് മറ്റൊന്ന്.

യുവാക്കള്‍ക്കിടയിലെ ഹീറോ

യുവാക്കള്‍ക്കിടയിലെ ഹീറോ

അഹമ്മദ് പട്ടേല്‍ ആയിരുന്നു ഗുജറാത്ത് കോണ്‍ഗ്രസിന്റെ പ്രധാന മുഖങ്ങളിലൊന്ന്. കാര്യമായ നേട്ടം അതുകൊണ്ട് കോണ്‍ഗ്രസിന് ലഭിച്ചില്ലെന്നാണ് വിലയിരുത്തല്‍. അതേസമയം, ഹാര്‍ദിക് പട്ടേല്‍ ആകട്ടെ, സമുദായത്തിലെ യുവാക്കള്‍ക്കിടയില്‍ ഹീറോയാണ്.

ഹാര്‍ദികിന്റെ സമരം അടിച്ചൊതുക്കി

ഹാര്‍ദികിന്റെ സമരം അടിച്ചൊതുക്കി

പട്ടേല്‍ സമുദായത്തിന് ഒബിസി പദവി നല്‍കണമെന്നായിരുന്നു ഹാര്‍ദിക് പട്ടേലിന്റെ പ്രധാന ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് 5 വര്‍ഷം മുമ്പ് ഹാര്‍ദിക് സമരവുമായി രംഗത്തുവന്നത്. അന്ന് ബിജെപിയാണ് ഗുജറാത്തും കേന്ദ്രവും ഭരിച്ചിരുന്നത്. സമരം പോലീസ് അടിച്ചൊതുക്കി.

സമരത്തിന്റെ ബാക്കി...

സമരത്തിന്റെ ബാക്കി...

ബിജെപി അധികാരത്തില്‍ തുടരുന്ന വേളയില്‍ നടത്തിയ സമരം സ്വാഭാവികമായും ബിജെപി സര്‍ക്കാരിനെതിരായ സമരമായി വ്യാഖ്യാനിക്കപ്പെട്ടു. സമരം അടിച്ചൊതുക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചതും അതാണ്. ഒമ്പത് സമരക്കാര്‍ക്ക് ജീവന്‍ നഷ്ടമായി. ഹാര്‍ദിക് പട്ടേല്‍ ഉള്‍പ്പെടെ 1500 പേര്‍ അറസ്റ്റിലായി.

cmsvideo
  M Swaraj Gives Befitting Reply To Sandeep Varier In Debate | Oneindia Malayalam
  ഈ വേളയില്‍ കോണ്‍ഗ്രസ് കയറി

  ഈ വേളയില്‍ കോണ്‍ഗ്രസ് കയറി

  ഹാര്‍ദിക് പട്ടേലിനെ 200 ദിവസം ജയിലിലടച്ചു. ഗുജറാത്ത് ഹൈക്കോടതി ജാമ്യം നല്‍കുമ്പോള്‍ മുന്നോട്ടുവച്ച വ്യവസ്ഥ പ്രകാരം ആറ് മാസം അദ്ദേഹത്തിന് ഗുജറാത്തില്‍ പ്രവേശിക്കാനും സാധിച്ചില്ല. ഈ വേളയിലാണ് ഹാര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസുമായി അടുത്തത്.

  2017ല്‍ നേട്ടമുണ്ടായി

  2017ല്‍ നേട്ടമുണ്ടായി

  ഹാര്‍ദികിന്റെ അടുപ്പം കോണ്‍ഗ്രസിന് ഗുണം ചെയ്തു. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മികച്ച മുന്നേറ്റം നടത്തി. 77 സീറ്റുകളാണ് വിജയം നേടിയത്. ഇതില്‍ 55ഉം ഗ്രാമീണ മണ്ഡലങ്ങൡലായിരുന്നു. ഈ വേളയിലാണ് ഹാര്‍ദിക് നഗരങ്ങളിലെ പട്ടേല്‍ വിഭാഗക്കാര്‍ക്കിടയിലും കൂടുതല്‍ ചര്‍ച്ചയായത്.

  ചുവട് മാറ്റി വഴി തെളിച്ചു

  ചുവട് മാറ്റി വഴി തെളിച്ചു

  നഗരങ്ങളിലെ പട്ടേല്‍ വിഭാഗക്കാരെ പോലയല്ലെ ഗ്രാമങ്ങളിലെ പട്ടേലുകാര്‍. ഇവര്‍ സാമ്പത്തികമായി ഞെരുക്കം അനുഭവിക്കുന്നവരായിരുന്നു. അതുകൊണ്ടുതന്നെ ഹാര്‍ദിക് പട്ടേലിന് തുടക്കം മുതല്‍ പിന്തുണ നല്‍കിയിരുന്നവരാണ് ഗ്രാമങ്ങളിലെ പട്ടേലുകാര്‍. ജയില്‍മോചനത്തിന് ശേഷം ഹാര്‍ദിക് നഗരങ്ങളിലും തന്റെ സ്വാധീനം വര്‍ധിപ്പിച്ചു.

  2019ല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

  2019ല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

  ഹാര്‍ദിക് പട്ടേലിന്റെ വളര്‍ച്ച മനസിലാക്കിയ കോണ്‍ഗ്രസ് അദ്ദേഹത്തെ പാര്‍ട്ടിയുമായി അടുപ്പിക്കാന്‍ ശ്രമം തുടങ്ങി. 2019ല്‍ ഹാര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. എന്നാല്‍ കേസുള്ളതിനാല്‍ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഹാര്‍ദികിന് മല്‍സരിക്കാന്‍ സാധിച്ചില്ല. പ്രചാരണത്തില്‍ അദ്ദേഹം സജീവമായിരുന്നു.

  സംസ്ഥാന നേതാവാക്കാന്‍ കാരണം

  സംസ്ഥാന നേതാവാക്കാന്‍ കാരണം

  ഇന്ന് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന പട്ടേലുകള്‍ക്കിടയില്‍ മാത്രമല്ല കര്‍ഷകര്‍ക്കിടയിലും യുവാക്കള്‍ക്കിടയിലും ഹീറോയാണ് ഹാര്‍ദിക് പട്ടേല്‍ ഇപ്പോള്‍. ഇത് നേട്ടമാകുമെന്ന് മനസിലാക്കിയാണ് ഹാര്‍ദികിനെ സംസ്ഥാന നേതൃപദവിയിലേക്ക് കോണ്‍ഗ്രസ് ഉയര്‍ത്തിയത്. സീനിയര്‍-ജൂനിയര്‍ ഉള്‍പ്പെടുന്ന നേതൃസംഘമാണ് വേണ്ടതെന്ന് ഹൈക്കമാന്റ് വിലയിരുത്തുന്നു.

  അല്‍പ്പം ചരിത്രം

  അല്‍പ്പം ചരിത്രം

  1960കള്‍ വരെ പട്ടേലുകള്‍ കോണ്‍ഗ്രസിനൊപ്പമായിരുന്നു. ബ്രാഹ്മിണ്‍, ബനിയ വിഭാഗത്തില്‍പ്പെട്ടവരും കോണ്‍ഗ്രസിനൊപ്പം നിന്ന കാലമാണത്. 1970കളില്‍ കോണ്‍ഗ്രസ് ഒബിസി വിഭാഗത്തിനോട് കൂടുതല്‍ അടുപ്പം കാണിച്ചു. മാധവസിങ് സോളങ്കി നേതൃത്വത്തില്‍ വന്നപ്പോഴാണ് താക്കൂര്‍, കോലി വിഭാഗം കോണ്‍ഗ്രസുമായി അടുത്തതും പട്ടേലുകള്‍ അകന്നതും.

  ബിജെപിയുടെ വളര്‍ച്ച

  ബിജെപിയുടെ വളര്‍ച്ച

  ആദിവാസി, മുസ്ലിം, ഹരിജന്‍ വിഭാഗക്കാര്‍ക്കിടയിലും ജനകീയനായിരുന്നു സോളങ്കി. ഈ പിന്തുണ കോണ്‍ഗ്രസിന് ലഭിച്ച വേളയില്‍ തന്നെ പട്ടേലുകള്‍ അകന്നു. അവര്‍ ബിജെപിയുമായി അടുക്കാനും തുടങ്ങി. ബനിയകളും ബ്രാഹ്മണ്‍ വിഭാഗങ്ങളും ബിജെപിയുമായി അടുത്തു.

  പഴയ തന്ത്രം വീണ്ടും

  പഴയ തന്ത്രം വീണ്ടും

  ഇതോടെ നഗരമേഖലയിലെ സ്വാധീനം ബിജെപിക്കായി. കോണ്‍ഗ്രസ് ഗ്രാമങ്ങളിലേക്ക്് ഒതുക്കപ്പെട്ടു. നരേന്ദ്ര മോദി ബിജെപിയുടെ ശക്തനായ നേതാവായി വളര്‍ന്നതോടെ കോണ്‍ഗ്രസിന് ഭരണം വിദൂരത്തായി. എന്നാല്‍ ഇപ്പോള്‍ കോണ്‍ഗ്രസ് തങ്ങളുടെ പഴയ തന്ത്രം വീണ്ടെടുക്കുകയാണ്.

  രണ്ടു തിരഞ്ഞെടുപ്പുകള്‍ വരുന്നു

  രണ്ടു തിരഞ്ഞെടുപ്പുകള്‍ വരുന്നു

  ഹാര്‍ദിക് പട്ടേലിനെ മുന്നില്‍ നിര്‍ത്തുന്നത് കോണ്‍ഗ്രസിന്റെ രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗമാണെന്നും വിലയിരുത്തപ്പെടുന്നു. 8 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് അടുക്കുകയാണ് ഗുജറാത്തില്‍. കൂടാതെ തദ്ദേശ തിരഞ്ഞെടുപ്പും അടുത്തുവരുന്നു. കോണ്‍ഗ്രസ് തന്ത്രം വിജയകരമാണോ എന്ന് ഫലം വരുമ്പോള്‍ വ്യക്തമാകും.

  English summary
  Congress tactical move likely to win in Gujarat with Hardik Patel’s appointment as State working chief
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X