• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഒരൊറ്റ വോട്ടുബാങ്ക്, 3 പാര്‍ട്ടികള്‍, മിഷന്‍ 75 മാറ്റാതെ കോണ്‍ഗ്രസ്, പ്രിയങ്ക തുറുപ്പുച്ചീട്ട്

ദില്ലി: ഉത്തര്‍പ്രദേശില്‍ ബിജെപിയെ നേരിടാന്‍ ത്രികോണ പോരാട്ടം ഒരുങ്ങുന്നു. ഒരു വിഭാഗം വോട്ടിന് വേണ്ടിയാണ് ശക്തായ പോരാട്ടം നടക്കുന്നത്. ബ്രാഹ്മണ വോട്ടിന് വേണ്ടിയാണിത്. കോണ്‍ഗ്രസാണ് ഈ നീക്കം ആദ്യം സജീവമാക്കിയത്. ആ ട്രാപ്പിലേക്ക് സമാജ് വാദി പാര്‍ട്ടിയും ബിഎസ്പിയും വീണിരിക്കുകയാണ്. കോണ്‍ഗ്രസ് പ്രതീക്ഷിച്ചത് പോലെ ഈ വരവ് മുസ്ലീം-ദളിത് വോട്ടുകളെ കൂടി കോണ്‍ഗ്രസിലേക്ക് എത്തിക്കുമെന്ന മാസ്റ്റര്‍ പ്ലാനാണ് പ്രിയങ്ക ഗാന്ധി നടപ്പാക്കിയത്.

ബ്രാഹ്മണ വോട്ടും 3 പേരും

ബ്രാഹ്മണ വോട്ടും 3 പേരും

കോണ്‍ഗ്രാണ് ബ്രാഹ്മണ വോട്ടിന്റെ സാധ്യതകള്‍ ആദ്യം തിരിച്ചറിഞ്ഞത്. ബിജെപി ഭരണത്തില്‍ ഇതുവരെ ഒരു മുഖ്യമന്ത്രി ബ്രാഹ്മണ വിഭാഗത്തില്‍ നിന്ന് വന്നിട്ടില്ല. യോഗി ആദിത്യനാഥ് കടുത്ത ദ്രോഹങ്ങളാണ് ബ്രാഹ്മണ വിഭാഗത്തിനെതിരെ നടത്തിയത്. വികാസ് ദുബെയുടെ ഏറ്റുമുട്ടല്‍ കൊലയടക്കം കത്തിച്ചത് കോണ്‍ഗ്രസാണ്. പ്രിയങ്കയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേട്ടമുണ്ടാക്കുന്നുവെന്ന് കണ്ട് സമാജ് വാദി പാര്‍ട്ടിയും ബിഎസ്പിയും അതേ കെണിയില്‍ വീണിരിക്കുകയാണ്. മുമ്പൊരിക്കലും ഇത്തരമൊരു ഭയം ഇരുവര്‍ക്കുമുണ്ടായിരുന്നില്ല. 20 ശതമാനത്തിലധികം വോട്ട് യുപിയില്‍ വളരെ നിര്‍ണായകമാണ്.

മായാവതിയും വീണു

മായാവതിയും വീണു

യുപിയില്‍ നിശ്ചലമായിരുന്ന മായാവതിയും ബ്രാഹ്മണ വോട്ടിനായി ഇറങ്ങിയിരിക്കുകയാണ്. യുപിയിലെ വലിയ സന്ന്യാസിമാരുടെ പേരില്‍ ആശുപത്രികള്‍ നിര്‍മിക്കുമെന്നാണ് മായാവതിയുടെ പ്രഖ്യാപനം. ഇത്തരം യോഗികളില്‍ അധികവും ബ്രാഹ്മണരാണ്. പല ജില്ലകള്‍ക്കും ബിഎസ്പി സര്‍ക്കാര്‍ മുമ്പ് യോഗികളുടെ പേരാണ് നല്‍കിയത്. എന്നാല്‍ എസ്പി അവരുടെ ജാതീയമായ ചിന്ത കാരണം ഇതൊക്കെ മാറ്റിയെഴുതിയെന്നും മായാവതി ആരോപിച്ചു.

വോട്ടുബാങ്ക് മാറുന്നു

വോട്ടുബാങ്ക് മാറുന്നു

യുപി രാഷ്ട്രീയം ബഹുജന്‍ മൂവ്‌മെന്റില്‍ നിന്ന് മാറുകയാണെന്ന സൂചന നേരത്തെ തന്നെ കോണ്‍ഗ്രസ് നല്‍കിയിരുന്നു. ബിജെപിയുടേതിന് സമാനമായി ഹിന്ദുത്വം രാഷ്ട്രീയത്തിലേക്ക് എസ്പിയും ബിഎസ്പിയും മാറിയിരിക്കുകയാണ്. ഇവരുടെ ഉറച്ച് വോട്ടായ ദളിതുകളും മുസ്ലീങ്ങളും ഇളങ്ങി തുടങ്ങാന്‍ ഈ നീക്കം ധാരാളമാണ്. കോണ്‍ഗ്രസിന് ആവശ്യം അതാണ്. മുസഫര്‍നഗര്‍, ആഗ്ര, ലഖ്‌നൗ തുടങ്ങിയ ദളിത്-മുസ്ലീം ഐക്യമുള്ള കോട്ടകള്‍ പിടിക്കാന്‍ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നുണ്ട്. ബിഎസ്പിയുടെ പിഴവാണ് ഇവിടെ കോണ്‍ഗ്രസിന് വീണ്ടും നേട്ടമാകുന്നത്.

എസ്പിയുടെ പരശുരാമന്‍

എസ്പിയുടെ പരശുരാമന്‍

എസ്പി വന്‍ നീക്കമാണ് ഒരുവശത്ത് നടത്തിയത്. പരശുരാമന്റെ 108 നീളമുള്ള പ്രതിമ ലഖ്‌നൗവില്‍ സ്ഥാപിക്കാനാണ് എസ്പിയുടെ നീക്കം. ബ്രാഹ്മണരുടെ ഐക്കോണിക്കായ ആരാധ്യപുരുഷനാണ് പരശുരാമന്‍. ലഖ്‌നൗ-ആഗ്ര എക്‌സ്പ്രസ് വേയിലാണ് ഈ പ്രതിമ സ്ഥാപിക്കാന്‍ ഒരുങ്ങുന്നത്. അയോധ്യയിലേക്കുള്ള റോഡാണ് ഇത്. എസ്പിയിലെ ബ്രാഹ്മണ നേതാവ് അഭിഷേക് മിശ്രയാണ് ഈ ചുമത ഏറ്റെടുത്തിരിക്കുന്നത്. 2022ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പാണ് ഇതിന്റെ നിര്‍മാണം പൂര്‍ത്തിയാവുക.

പ്രിയങ്കയുടെ നീക്കം

പ്രിയങ്കയുടെ നീക്കം

മൂന്ന് തരത്തിലാണ് കോണ്‍ഗ്രസ് മൂന്ന് പാര്‍ട്ടികളെ നേരിടുന്നത്. അതാണ് കോണ്‍ഗ്രസിനെ യുപിയില്‍ വലിയ ശക്തിയായി മാറ്റുന്നത്. മായാവതിയെ തകര്‍ത്ത് തരിപ്പണമാക്കുകയാണ് പ്രിയങ്കയുടെ ടാര്‍ഗറ്റ്. ഇതാണ് ഏറ്റവും പ്രധാനം. ബിഎസ്പിയുടെ മുഴുവന്‍ വോട്ടുബാങ്കും കോണ്‍ഗ്രസില്‍ നിന്ന് അടര്‍ത്തിയെടുത്തതാണ്. ബിജെപിയുടെ ബ്രാഹ്മണ വോട്ടുബാങ്കിനെ നേരിടുന്നത് ജിതിന്‍ പ്രസാദയാണ്. എസ്പിയുടെ ദളിത്-മുസ്ലീം വോട്ടുബാങ്കിനെ അടര്‍ത്തിയെടുക്കാന്‍ അജയ് കുമാര്‍ ലല്ലുവിനാണ് ചുമതല നല്‍കിയിരിക്കുന്നത്. മുസ്ലീം വിഭാഗത്തിന് ദളിത് വിഭാഗത്തില്‍ നിന്നുള്ള നേതാവായ ലല്ലുവിനെയാണ് ജനപ്രിയ നേതാവായി കാണുന്നത്. യാദവരിലുള്ള വിശ്വാസം മുസ്ലീം വിഭാഗത്തിന് നഷ്ടമായിരിക്കുകയാണ്.

75 പ്ലസ് സീറ്റ്

75 പ്ലസ് സീറ്റ്

കോണ്‍ഗ്രസ് ടാര്‍ഗറ്റ് ചെയ്യുന്നത് 75 സീറ്റില്‍ അധികമാണ്. ഇത് സാധ്യമാണെന്ന് പ്രിയങ്കയുടെ ഡാറ്റ അനലിറ്റക്കല്‍ ടീം പറയുന്നു. രണ്ട് വര്‍ഷത്തെ പ്രവര്‍ത്തനം ഇതില്‍ നിര്‍ണായകമാകും. 75 സീറ്റ് ലഭിച്ചാല്‍ എസ്പിയുമായി വലിയ സഖ്യത്തിന് പ്രിയങ്ക തയ്യാറാവും. യുപിയിലെ ബ്രാഹ്മണര്‍ക്ക് ബിജെപി അല്ലെങ്കില്‍ പിന്നീടുള്ള ഓപ്ഷന്‍ കോണ്‍ഗ്രസാണ്. ബ്രാഹ്മണര്‍ മുമ്പ് വിശ്വസിച്ചിരുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. എസ്പിയും ബിഎസ്പിയും എത്ര ശ്രമിച്ചാലും ഈ വോട്ട് അവര്‍ക്ക് ലഭിക്കില്ല. അതുകൊണ്ട് ഇവരുടെ ബ്രാഹ്മണ പ്രീണനം മറ്റ് വോട്ടുബാങ്കിനെ പിളര്‍ത്തി മിഷന്‍ 75 സാധ്യമാക്കുമെന്ന് ഉറച്ച് വിശ്വസിക്കുന്നുണ്ട് കോണ്‍ഗ്രസ്.

പ്രിയങ്കയുടെ വിശ്വസ്തനും

പ്രിയങ്കയുടെ വിശ്വസ്തനും

പ്രിയങ്കയെ പൂട്ടാനുള്ള ബിജെപിയുടെയും യോഗിയുടെയും നീക്കങ്ങള്‍ കോടതിയില്‍ പൊളിഞ്ഞിരിക്കുകയാണ്. സന്ദീപ് സിംഗ് നല്‍കിയ ഹര്‍ജി പരിഗണിച്ച കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതോടെ കൂടുതല്‍ ശക്തനായി സിംഗ് തിരിച്ചെത്തും. നേരത്തെ ആയിരം ബസ്സുകള്‍ യുപി സര്‍ക്കാരിന് വാഗ്ദാനം ചെയ്ത് നല്‍കിയ പട്ടിക കൃത്രിമം നടന്നിട്ടുണ്ടെന്നായിരുന്നു യോഗി സര്‍ക്കാരിന്റെ വാദം. കോണ്‍ഗ്രസിനെ യുപിയില്‍ തിരിച്ചുകൊണ്ടുവന്നത് ഈ നീക്കമായിരുന്നു. അതാണ് യോഗി കോണ്‍ഗ്രസ് നേതാക്കളെ തുടര്‍ച്ചായി വിടാതെ വേട്ടയാടാന്‍ കാരണം. സന്ദീപ് യുപി രാഷ്ട്രീയത്തെ ശക്തമായി പഠിച്ച നേതാവാണ്. മിഷന്‍ 75 പ്രിയങ്ക കൂടുതല്‍ മികവോടെ നടപ്പാക്കാന്‍ സന്ദീപിന്റെ നിര്‍ദേശങ്ങള്‍ സഹായിക്കും.

English summary
congress tactics making waves in uttar pradesh, bsp also looking for brahmin votes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X