കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് തീവ്രഹിന്ദുത്വത്തിലേക്ക്; മുസ്ലിംകളെ കൈവിടും!! നടപ്പാക്കുന്നത് ആന്റണി റിപ്പോര്‍ട്ട്

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസ് ബിജെപിയുടെ വഴി സ്വീകരിക്കുമെന്ന് റിപ്പോര്‍ട്ട്. തീവ്ര ഹിന്ദുത്വ ലൈന്‍ സ്വീകരിക്കാനാണ് തീരുമാനമെന്ന് നേതാക്കളുടെ പ്രതികരണങ്ങള്‍ സൂചിപ്പിച്ച് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു. അടുത്തിടെയായി നേതാക്കളും പാര്‍ട്ടിയും സ്വീകരിക്കുന്ന പല നടപടികളും ഇക്കാര്യം ശരിവയ്ക്കുന്നുവെന്നാണ് വാര്‍ത്ത.

മുസ്ലിംകള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങളെ പിന്തുണയ്ക്കുന്നത് മൂലം പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയാണുണ്ടായതെന്ന് നേതാക്കള്‍ പറയുന്നു. മാത്രമല്ല, പാര്‍ട്ടി നയങ്ങള്‍ പരിശോധിക്കാന്‍ നിയോഗിച്ച ആന്റണി കമ്മീഷന്‍ വലതുപക്ഷ സമീപനം സ്വീകരിക്കണമെന്ന് നിര്‍ദേശിച്ചിരുന്നുവെന്നും ഇന്ത്യ ടുഡെ റിപ്പോര്‍ട്ടില്‍ വിശദമാക്കുന്നു. ഇതുകൊണ്ടുള്ള ഗുണവും കമ്മീഷന്‍ വിശദീകരിച്ചു. വാര്‍ത്തയുടെ വിശദാംശങ്ങള്‍ ഇങ്ങനെ....

ശിവഭക്തന്‍ രാഹുല്‍, പൂജയും

ശിവഭക്തന്‍ രാഹുല്‍, പൂജയും

മധ്യപ്രദേശില്‍ രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശവുമായി ബന്ധപ്പെട്ട് പാര്‍ട്ടി സ്വീകരിച്ച നടപടികള്‍ സൂചിപ്പിച്ചാണ് കോണ്‍ഗ്രസിന്റെ തീവ്രഹിന്ദുത്വ ലൈന്‍ വാര്‍ത്തയില്‍ സൂചിപ്പിക്കുന്നത്. രാഹുല്‍ ഗാന്ധി എത്തിയ ഉടനെ 11 ഹൈന്ദവ പുരോഹിതര്‍ അദ്ദേഹത്തെ ആശിര്‍വദിച്ചിരുന്നു. മാത്രമല്ല, ഗാഹുല്‍ ശിവഭക്തനാണെന്ന് ഭോപ്പാലില്‍ ഉടനീളം ബോര്‍ഡുകള്‍ വയ്ക്കുകയും ചെയ്തു.

ഹൈന്ദവ നേതാവാക്കി ബോര്‍ഡുകള്‍

ഹൈന്ദവ നേതാവാക്കി ബോര്‍ഡുകള്‍

മധ്യപ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുകയാണ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ടായിരുന്നു തിങ്കളാഴ്ച വൈകീട്ട് രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോ. ഭോപ്പാലില്‍ നിന്ന് 15 കിലോമീറ്റര്‍ ദൂരം അണികളെ അഭിവാദ്യം ചെയ്ത് രാഹുല്‍ സഞ്ചരിച്ചു. ഇതിന്റെ ഭാഗമായി ഭോപ്പാലില്‍ ഉടനീളം രാഹുലിനെ ഹൈന്ദവ നേതാവായി ചിത്രീകരിക്കുന്ന ബോര്‍ഡുകളാണ് വച്ചിരുന്നത്.

ഗുജറാത്തില്‍ തുടങ്ങി....

ഗുജറാത്തില്‍ തുടങ്ങി....

2017ല്‍ നടന്ന ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് വേളയിലാണ് കോണ്‍ഗ്രസ് ഹിന്ദുത്വ നിലപാടുകള്‍ കൂടുതല്‍ സ്വീകരിക്കാന്‍ തുടങ്ങിയതത്രെ. മധ്യപ്രദേശിലെത്തുമ്പോള്‍ അത് പൂര്‍ണമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കോണ്‍ഗ്രസിന് മൃദുഹിന്ദുത്വ സ്വഭാവമുണ്ടെന്ന് നേരത്തെ ആരോപണമുള്ളതാണ്. എന്നാല്‍ നിലവില്‍ കോണ്‍ഗ്രസ് കൂടുതല്‍ വലതുപക്ഷ ചായ്‌വ് കാണിക്കുന്നുവെന്നാണ് ആക്ഷേപം.

ലക്ഷ്യം ഹിന്ദു വോട്ടുകള്‍

ലക്ഷ്യം ഹിന്ദു വോട്ടുകള്‍

മുസ്ലിംകളെ സ്വാധീനിക്കാന്‍ നടത്തുന്ന നീക്കങ്ങള്‍ കുറച്ചുകൊണ്ടുവരാനാണ് കോണ്‍ഗ്രസ് തീരുമാനമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഹിന്ദു വോട്ടുകള്‍ ലഭിക്കുക എന്ന ലക്ഷ്യത്തോടെയാവും ഇനിയുള്ള നീക്കങ്ങള്‍. ഇങ്ങനെ സ്വീകരിച്ചാല്‍ മാത്രമേ ബിജെപിയുമായി കിടപിടിക്കാന്‍ പറ്റൂവെന്നും നേതാക്കള്‍ മനസിലാക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മുസ്ലിംകളെ പിന്തുണച്ചിട്ട് കാര്യമില്ല

മുസ്ലിംകളെ പിന്തുണച്ചിട്ട് കാര്യമില്ല

മുസ്ലിംകളോട് അനുഭാവ നിലപാട് സ്വീകരിച്ചിട്ട് പാര്‍ട്ടിക്ക് പ്രത്യേക നേട്ടമില്ലെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ നിലപാട്. മുസ്ലിംകളെ പിന്തുണയ്ക്കുന്നത് കോണ്‍ഗ്രസിന് തിരിച്ചടിയാണ് ഉണ്ടാക്കിയതെന്നും പ്രമുഖ നേതാവ് ഇന്ത്യ ടുഡെയോട് പറയുന്നു. മധ്യപ്രദേശിലെങ്കിലും കോണ്‍ഗ്രസ് ആന്റണി കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുമെന്നാണ് വിവരം.

ആന്റണി കമ്മീഷന്‍ റിപ്പോര്‍ട്ട്

ആന്റണി കമ്മീഷന്‍ റിപ്പോര്‍ട്ട്

പാര്‍ട്ടിയുടെ മതേതര കാഴ്ചപ്പാട് സംബന്ധിച്ചാണ് ആന്റണി കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. 2013ല്‍ മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടിരുന്നു. 2014ല്‍ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് തോറ്റു. കോണ്‍ഗ്രസിന് ന്യൂനപക്ഷങ്ങളോടാണ് താല്‍പ്പര്യമെന്ന് സമൂഹത്തിലെ ചില വിഭാഗങ്ങള്‍ക്ക് തോന്നലുണ്ടാക്കിയതാണ് തിരിച്ചടിയായതെന്ന് മുന്‍ പ്രതിരോധ മന്ത്രിയായ ആന്റണി അഭിപ്രായപ്പെട്ടിരുന്നു.

മുസ്ലിം അനുകൂല പാര്‍ട്ടി

മുസ്ലിം അനുകൂല പാര്‍ട്ടി

കോണ്‍ഗ്രസ് മുസ്ലിം അനുകൂല പാര്‍ട്ടിയാണെന്ന് മറ്റുചില സമുദായക്കാര്‍ക്ക് തോന്നിയതാണ് പ്രശ്‌നമായത്. ഇതുമൂലം ഹിന്ദു വോട്ടുകള്‍ ബിജെപിയിലേക്ക് തിരിഞ്ഞു. കോണ്‍ഗ്രസ് പരാജയപ്പെടാനുള്ള പ്രധാന കാരണം ഇതാണെന്നും ആന്റണി പറയുന്നു. അടുത്തിടെ ദേശീയ നേതൃത്വം സ്വീകരിക്കുന്ന ചില നടപടികളും വാര്‍ത്തയില്‍ പറയുന്നുണ്ട്.

രാഹുല്‍ ഗാന്ധിയുടെ ക്ഷേത്ര സന്ദര്‍ശനം

രാഹുല്‍ ഗാന്ധിയുടെ ക്ഷേത്ര സന്ദര്‍ശനം

ഗുജറാത്ത് തിരഞ്ഞെടുപ്പ് വേളയില്‍ രാഹുല്‍ ഗാന്ധി ക്ഷേത്ര സന്ദര്‍ശനം നടത്തിയത് വാര്‍ത്തയായിരുന്നു. ഇതിനെതിരെ ബിജെപി രംഗത്തുവന്നപ്പോള്‍ രാഹുല്‍ ഗാന്ധി ഉന്നത ജാതിക്കാരനായ ഹിന്ദുവാണെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചത്. ഈ മാസം ആദ്യത്തില്‍ രാഹുല്‍ കൈലാസ് മാനസരോവര്‍ യാത്ര നടത്തി. അദ്ദേഹം ശിവഭക്തനാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ പറയുന്നു.

ബ്രാഹ്മിണ്‍ ഡിഎന്‍എ

ബ്രാഹ്മിണ്‍ ഡിഎന്‍എ

സപ്തംബര്‍ രണ്ടിന് ഹരിയാനയിലെ കുരുക്ഷേത്രയില്‍ സംസ്ഥാനതല ബ്രാഹ്മിണ്‍ സെമിനാര്‍ നടന്നിരുന്നു. കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാലയാണ് പങ്കെടുത്തത്. കോണ്‍ഗ്രസിന് ബ്രാഹ്മിണ്‍ സമുദായത്തിന്റെ ഡിഎന്‍എയാണുള്ളതെന്ന് അദ്ദേഹം പ്രസംഗിച്ചതും വാര്‍ത്തയായിരുന്നു. ഉന്നത ജാതിയില്‍പ്പെട്ട ഹിന്ദുക്കളെ സ്വാധീനിക്കാനാണിതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

പശു ശാലകള്‍ നിര്‍മിക്കും

പശു ശാലകള്‍ നിര്‍മിക്കും

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് പ്രചാരണത്തില്‍ വര്‍ഗീയത കലര്‍ത്തുന്നുവെന്ന ആരോപണമുണ്ട്. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാലല്‍ പഞ്ചായത്ത് തലത്തില്‍ പശു ശാലകള്‍ നിര്‍മിക്കുന്നുമെന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ കമല്‍നാഥ് വ്യക്തമാക്കിയിരുന്നു. ബിജെപിയേക്കാള്‍ പശു സംരക്ഷണത്തില്‍ കോണ്‍ഗ്രസാണ് മുന്നിലെന്ന് കാണിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.

കോണ്‍ഗ്രസിന് വനവാസം

കോണ്‍ഗ്രസിന് വനവാസം

മധ്യപ്രദേശ് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഹൈന്ദവ വിശ്വാസത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കുന്ന പ്രവര്‍ത്തനങ്ങളാണ് കോണ്‍ഗ്രസ് നടത്തുന്നത്. കോണ്‍ഗ്രസ് വനവാസ ജീവിതം കഴിഞ്ഞ് തിരിച്ചുവരികയാണെന്ന് അവര്‍ പറയുന്നു. രാമനും സീതയും ലക്ഷ്മണനുമെല്ലാം സമാനമായ അവസ്ഥ നേരിട്ടിരുന്നുവെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.

ഉമാ ഭാരതിയും ചൗഹാനും പറഞ്ഞത്

ഉമാ ഭാരതിയും ചൗഹാനും പറഞ്ഞത്

2004ല്‍ മുഖ്യമന്ത്രി ഉമാ ഭാരതിയാണ് മധ്യപ്രദേശില്‍ പശു സംരക്ഷണ ശാലകള്‍ നിര്‍മിക്കുമെന്ന് ആദ്യം പ്രഖ്യാപിച്ചത്. പിന്നീട് വന്ന മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും 2007ല്‍ പ്രഖ്യാപനം നടത്തി. എന്നാല്‍ ഇതുവരെ ഇത് യാഥാര്‍ഥ്യമായിട്ടില്ല. ഇക്കാര്യം കൂടി സൂചിപ്പിച്ചാണ് കോണ്‍ഗ്രസ് നേതാക്കള്‍ പശുശാലകളുടെ കാര്യം പ്രഖ്യാപിച്ചിരിക്കുന്നത്. തീവ്ര ഹിന്ദുത്വ രാഷ്ട്രീയം ഉപയോഗിച്ച് തന്നെ ബിജെപിയെ നേരിടുക എന്നതാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്ന നയം. ഇത് എത്രത്തോളം വിജയിക്കുമെന്ന് അറിയാന്‍ കാത്തിരിക്കണം.

English summary
Congress takes a right turn in MP, implements Antony panel report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X