കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗോരാഷ്ട്രീയം കോണ്‍ഗ്രസ് ഏറ്റെടുക്കുന്നു..... ഗോ സേവാ ആയോഗ് കൊണ്ടുവരണമെന്ന് നേതാക്കള്‍!!

Google Oneindia Malayalam News

Recommended Video

cmsvideo
ഗോരാഷ്ട്രീയം ഏറ്റെടുത്ത് കോണ്‍ഗ്രസ് | Oneindia Malayalam

ഷിംല: ഗോരക്ഷ എന്ന ആശയം ബിജെപി തുടക്കം മുതല്‍ അവരുടേതെന്ന രീതിയില്‍ അവതരിപ്പിക്കുന്നതാണ്. ഇപ്പോഴിതാ അത് കോണ്‍ഗ്രസ് ഏറ്റെടുക്കുന്നു. മധ്യപ്രദേശില്‍ ഈ ഫോര്‍മുല വിജയിച്ചതിന് പിന്നാലെ ഹിമാചല്‍ പ്രദേശിലും ഇതേ രീതി തന്നെയാണ് കോണ്‍ഗ്രസ് പുറത്തെടുത്തിരിക്കുന്നത്. നിയമസഭയില്‍ കോണ്‍ഗ്രസ് ഉന്നയിച്ച ആവശ്യങ്ങള്‍ കേട്ട് ബിജെപി പോലും ഞെട്ടിയിരിക്കുകയാണ്.

കോണ്‍ഗ്രസ് എംഎല്‍എ അനിരുദ്ധ സിംഗ് തന്‍വര്‍ പ്രത്യേക ഭേദഗതി തന്നെ ഗോസംരക്ഷണ കാര്യത്തില്‍ ഉന്നയിച്ചിട്ടുണ്ട്. പല സംസ്ഥാനങ്ങളിലും ഇതേ രീതി കോണ്‍ഗ്രസ് തുടരുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്. 2019ന് മുമ്പ് നിലവില്‍ കോണ്‍ഗ്രസിനുള്ള പ്രതിച്ഛായ പൊളിച്ച് പണിയുന്നതിനാണ് നീക്കം. ഹിമാചല്‍ ബിജെപിയുടെ ശക്തമായ ഹിന്ദുത്വ പോരാട്ടം നടക്കുന്ന സംസ്ഥാനമാണ്. ഇതിനെ നേരിടുന്നതിനാണ് കോണ്‍ഗ്രസും ഇതേ രീതി തന്നെ സ്വീകരിക്കുന്നത്.

വിശുദ്ധ യുദ്ധം

വിശുദ്ധ യുദ്ധം

ബിജെപിക്കെതിരെ വിശുദ്ധ യുദ്ധമാണ് ഇപ്പോള്‍ നടത്തികൊണ്ടിരിക്കുന്നതെന്നാണ് കോണ്‍ഗ്രസിന്റെ വിശദീകരണം. പശുവിന്റെ രാഷ്ട്ര മാതാവായി പ്രഖ്യാപിക്കണമെന്നാണ് അനിരുദ്ധ് സിംഗ് തന്‍വര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഈ ആവശ്യവുമായി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനെ സമീപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതോടെ നിയമസഭയ്ക്ക് ഈ ആവശ്യം അംഗീകരിക്കേണ്ടി വന്നു.

ബിജെപിയെ പ്രതിരോധിക്കാന്‍

ബിജെപിയെ പ്രതിരോധിക്കാന്‍

ബിജെപി പശുവിനായി വന്‍ നീക്കങ്ങളാണ് സംസ്ഥാനത്ത് നടത്തിയത്. പശുക്കളുടെ ക്ഷേമപ്രവര്‍ത്തിനായി മദ്യത്തിന് സെസ് വര്‍ധിപ്പിക്കുക വരെ ചെയ്തു സര്‍ക്കാര്‍. ഇതിന് പിന്നാലെയാണ് അടുത്ത നീക്കം കോണ്‍ഗ്രസ് തുടങ്ങിയത്. ദേശീയ തലത്തില്‍ ഗോവധം നിരോധിക്കണമെന്നാണ് മറ്റൊരു ആവശ്യം. ഇതിനായി പ്രത്യേക നയം എല്ലാ സംസ്ഥാനങ്ങളിലുമായി കൊണ്ടുവരണമെന്നും ആവശ്യമുണ്ട്. അതേസമയം ഹിമാചലില്‍ ഗോവധം ഇപ്പോള്‍ നിരോധിച്ചിരിക്കുകയാണ്.

ഗോസസംരക്ഷകനായ എംഎല്‍എ

ഗോസസംരക്ഷകനായ എംഎല്‍എ

താന്‍ കടുത്ത ഗോഭക്തനും സംരക്ഷനുമാണെന്ന് അനിരുദ്ധ് സിംഗ് പറയുന്നു. ഇക്കാര്യത്തില്‍ ഒരു രാഷ്ട്രീയവുമില്ല. ബിജെപി ഇക്കാര്യത്തില്‍ രാഷ്ട്രീയം നോക്കിയാണ് പ്രവര്‍ത്തിക്കുന്നത്. പശുക്കളുടെ സംരക്ഷണം ഉറപ്പാക്കേണ്ടതിന്റെ ഉത്തരവാദിത്തം സര്‍ക്കാരിനാണ്. ഹിന്ദു മതത്തില്‍ ഉന്നത സ്ഥാനാണ് പശുവിനുള്ളത്. ജനനം മുതല്‍ മരണം വരെയുള്ള കാര്യങ്ങള്‍ പശുവുമായി ബന്ധപ്പെട്ടാണ് കിടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് വിജയിക്കുന്നു

കോണ്‍ഗ്രസ് വിജയിക്കുന്നു

കോണ്‍ഗ്രസിന്റെ നീക്കം പെട്ടെന്ന് തന്നെ ഫലം കണ്ടിരിക്കുകയാണ്. കോണ്‍ഗ്രസ് ഉന്നയിച്ച വിഷയത്തില്‍ പ്രമേയം നിയമസഭയില്‍ പാസായിരിക്കുകയാണ്. ഇത് പ്രകാരം സംസ്ഥാനത്തെ ഗോ സംരക്ഷണത്തിനുള്ള എല്ലാ കാര്യങ്ങളും ശ്രദ്ധിക്കാന്‍ പ്രത്യേകം കമ്മിറ്റിയുണ്ടാകും. ഗോ സേവാ ആയോഗ് എന്നാണ് റെഗുലേറ്ററി ബോഡിയുടെ പേര്. വിവിധ ഏജന്‍സികളുടെ പ്രവര്‍ത്തനം ഇവര്‍ നിരീക്ഷിക്കും. ഗോശാലകളും, റിസര്‍ച്ച് സെന്ററുകളും ഇവരുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കും.

കടുത്ത തീരുമാനങ്ങള്‍

കടുത്ത തീരുമാനങ്ങള്‍

പശുവിന് വേണ്ടിയുള്ള നടപടികളെല്ലാം ബിജെപി കടുപ്പിച്ചിട്ടുണ്ട്. മദ്യത്തിന് ഒരു കുപ്പിക്ക് ഒരു രൂപ എന്ന നിരക്കിലാണ് സെസ് വര്‍ധിപ്പിച്ചത്. ക്ഷേത്രങ്ങളില്‍ നിന്നും മതപരമായ മറ്റ് സ്ഥാപനങ്ങളില്‍ നിന്നും ലഭിക്കുന്ന വ രുമാനത്തിന്റെ 15 ശതമാനം ഇനി ഗോശാലകള്‍ക്കായി ഉപയോഗിക്കും. ഇതുവഴി 17 കോടിയോളം വരുമാനം സര്‍ക്കാരിന് ലഭിക്കും. സംസ്ഥാനത്ത് പശു സങ്കേതവും ആരംഭിച്ചിട്ടുണ്ട്. പശുക്കള്‍ക്ക് പ്രത്യേക അന്തരീക്ഷം നല്‍കുന്നവയാണ് ഇത്.

മധ്യപ്രദേശില്‍ പ്രഖ്യാപനം

മധ്യപ്രദേശില്‍ പ്രഖ്യാപനം

മധ്യപ്രദേശില്‍ പശുവിനെ മുന്‍നിര്‍ത്തിയായിരുന്നു കോണ്‍ഗ്രസിന്റെ പ്രഖ്യാപനങ്ങള്‍. സംസ്ഥാനത്ത് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഗോശാലകള്‍ കൊണ്ടുവരുമെന്നും അതിനായി പ്രത്യേക സര്‍ക്കാര്‍ നയം രൂപീകരിക്കുമെന്നും കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു. ഇതിന് വന്‍ സ്വീകരണമാണ് ലഭിച്ചത്. നേരത്തെ ശിവരാജ് സിംഗ് ചൗഹാന്റെ കാലത്തില്‍ പശുവിനായി പ്രത്യേക മന്ത്രാലയം തന്നെ ബിജെപി കൊണ്ടുവന്നിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പില്‍ ഇത് ഗുണം ചെയ്തിരുന്നില്ല.

മധ്യപ്രദേശില്‍ രണ്ട് ലക്ഷം വരെയുള്ള വായ്പകള്‍ എഴുതി തള്ളി.... വാഗ്ദാനം പാലിച്ച് കോണ്‍ഗ്രസ്മധ്യപ്രദേശില്‍ രണ്ട് ലക്ഷം വരെയുള്ള വായ്പകള്‍ എഴുതി തള്ളി.... വാഗ്ദാനം പാലിച്ച് കോണ്‍ഗ്രസ്

രാഹുല്‍ ഗാന്ധി നേതാവാകുന്നതില്‍ അതൃപ്തി.... പ്രതിപക്ഷ നിരയില്‍ ആര്‍ക്കും താല്‍പര്യമില്ല!!രാഹുല്‍ ഗാന്ധി നേതാവാകുന്നതില്‍ അതൃപ്തി.... പ്രതിപക്ഷ നിരയില്‍ ആര്‍ക്കും താല്‍പര്യമില്ല!!

English summary
congress takes cow politics
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X