ബിജെപിയെ ട്രോളി കോണ്‍ഗ്രസ്: നിങ്ങള്‍ ഏറെ നേരമായി ഡൗണാണ്; വേണമെങ്കില്‍ ഞങ്ങള്‍ സഹായിക്കാട്ടോ
Recommended Video

ദില്ലി: ഹാക്ക് ചെയ്യപ്പെട്ട ഔദ്യോഗിക വെബ്സൈറ്റ് തിരിച്ചുപിടിക്കാന്‍ മൂന്ന് ദിവസമായിട്ടും ബിജെപിക്ക് സാധിച്ചിട്ടില്ല. ചൊവ്വാഴ്ച്ച രാവിലെ 11.30 മുതലാണ് സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടതായി ശ്രദ്ധയില്‍പ്പെട്ടത്. ഐടി വിദഗ്ധര്‍ ശ്രമം തുടരുന്നുണ്ടെങ്കിലും ഇപ്പോഴും ഉടന്‍ തിരിച്ചു വരും എന്ന സന്ദേശം മാത്രമാണ് സൈറ്റില്‍ കാണിക്കുന്നത്.
ഹാക്ക് ചെയ്യപ്പെട്ടതിന് ശേഷം മോശമായ ചില പരമാര്‍ശങ്ങളും വീഡിയോയില്‍ സൈറ്റില്‍ പോസ്റ്റ് ചെയ്യപ്പെട്ടിരുന്നു. പിന്നീട് ഇത് നീക്കം ചെയ്യപ്പെട്ടെങ്കിലും സൈറ്റിന്റെ പ്രവര്‍ത്തനം പുനഃസ്ഥാപിക്കാന്‍ ഇതുവരെയായിട്ടും കഴിഞ്ഞിട്ടില്ല. ഇതിനിടയിലാണ് ബിജെപിയെ പരിഹസിച്ച് കോണ്‍ഗ്രസ് രംഗത്ത് എത്തുന്നത്.. വിശദാംശങ്ങള്‍ ഇങ്ങനെ..

നരേന്ദ്രമോദിക്ക് പരിഹാസം
പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിക്കുന്ന രീതിയിലുള്ള ചില ദൃശ്യങ്ങളും സ്ക്രീന്‍ ഷോട്ടുകളും അസഭ്യ കമന്റുകളുമായിരുന്നു ഹാക്ക് ചെയ്യപ്പെട്ടതിന് പിന്നാലെ സൈറ്റില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്.

ക്ഷമിക്കണം
ജര്‍മന്‍ ചാന്‍സിലര്‍ ആഞ്ജല മെര്‍ക്കലിന് കൈ കൊടുക്കാന്‍ മോദി ശ്രമിക്കുമ്പോള്‍ 'ക്ഷമിക്കണം എനിക്ക് ഒരു ബോയ്ഫ്രണ്ടുണ്ട്' എന്ന് പറഞ്ഞ് അവര്‍ നടന്നുപോകുന്ന രീതിയിലുള്ള എഡിറ്റിങ് വീഡിയോകളുമാണ് പേജിലൂടെ ഷെയര്‍ ചെയ്യപ്പട്ടത്. ഈ വര്‍ഷം ഒസ്കാര്‍ പുരസ്കാരം നേടിയ ബൊഹീമിയില്‍ റാസ്പഡി എന്ന ചിത്രത്തിന്റെ ട്രെയിലറും ഇതിനൊപ്പം വെബ്സൈറ്റില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

സഹോദരീ സഹോദരന്മാരേ
സഹോദരീ സഹോദരന്മാരേ.. ഞാന്‍ നിങ്ങളെയെല്ലാം മണ്ടന്മാരാക്കിയിരുന്നു... ഞങ്ങള്‍ നിങ്ങളെയെല്ലാം മണ്ടന്മാരാക്കിയിരിക്കുന്നു.. കൂടുതല്‍ വരാനിരിക്കുന്നേയുള്ളൂ.. അഭിനന്ദനങ്ങള്‍ എന്നായിരുന്നു മോദിയുടെ ചിത്രത്തിന് താഴെ രേഖപ്പെടുത്തിയിരുന്നത്. പിന്നീട് ഇത് അപ്രത്യക്ഷമായി. ഇപ്പോള്‍ ഉടന്‍ തന്നെ തിരിച്ചു വരും എന്ന സന്ദേശമാണ് സൈറ്റില്‍ ലഭ്യമാവുന്നത്

കോണ്‍ഗ്രസ് രംഗത്ത്
ഇതോടെയാണ് ബിജെപിക്ക് സഹായ വാഗ്ദാനവുമായി കോണ്‍ഗ്രസ് രംഗത്ത് എത്തിയത്. നിങ്ങള്‍ തകര്‍ന്നിരിക്കുകയാണെന്ന് അറിയാമെന്നും സഹായം ആവശ്യമുണ്ടെങ്കില്‍ അത് ചെയ്യാന്‍ സന്തോഷമേയുള്ളൂവെന്നുമായിരുന്നു കോണ്‍ഗ്രസിന്റെ ഔദ്യോഗിക പേജിലൂടെയുള്ള ട്വീറ്റ്.
|
കോണ്‍ഗ്രസ്
ട്വീറ്റ്

ദിവ്യാ സ്പന്ദന
വി വില്‍ ബി ബാക്ക് സൂണ്‍ എന്ന ബി.ജെ.പി പേജില്‍ നിന്നുള്ള സ്ക്രീന്‍ ഷോട്ട് ഉള്‍പ്പെടെ ഷെയര്‍ ചെയ്തതായിരുന്നു കോണ്‍ഗ്രസിന്റെ ട്വീറ്റ്. സൈറ്റ് തിരിച്ചു പിടിക്കാന്‍ കഴിയാത്ത ബിജെപിയെ പരിഹസിച്ച് കോണ്‍ഗ്രസ് ഐടി സെല്‍ മേധാവി ദിവ്യാ സ്പന്ദനയും നേരത്തെ രംഗത്ത് എത്തിയിരുന്നു.
|
ട്വീറ്റ്
ദിവ്യസ്പന്ദന

ഡൽഹിയിൽ ചെയ്തതു പോലെ
കോണ്‍ഗ്രസ് മറുപടി ട്വിറ്ററിൽ തരംഗമായതോടെ പരിഹാസവുമായി എഎപി രംഗത്തെത്തിയിട്ടുണ്ട്. ‘നിങ്ങൾ ഡൽഹിയിൽ ചെയ്തതു പോലെ തന്നെ. ഈ തിരഞ്ഞെടുപ്പിൽ ബിജെപി എവിടെയെല്ലാം താഴെയാകുന്നോ, അവിടെല്ലാം തിരികെ വരാൻ കോൺഗ്രസ് സഹായിക്കുമെന്നായിരുന്നു എഎപിയുടെ ട്വീറ്റ്.
|
എഎപി
ട്വീറ്റ്
-
ബിജെപിയും സിപിഐഎമ്മും തമ്മിൽ രഹസ്യ ധാരണയെന്ന് വി ഡി സതീശൻ -
മോദിജി കാരണമാണ് ഞാൻ ഈ പാർട്ടിയിൽ വന്നത്; ഡോ. റോബിൻ രാധാകൃഷ്ണൻ -
പുതിയ വീടും കാറും സ്വന്തമാക്കും.. ഒപ്പം കൈനിറയെ സ്വര്‍ണവും; ഈ രാശിക്കാര്‍ക്കിനി നല്ലകാലം -
സ്വര്‍ണം ഇടിഞ്ഞു വീണു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുറവ്, ആഭരണം വാങ്ങാം, പവന് വില അറിയാം -
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വർണം ഏറ്റവും വില കുറവിൽ വാങ്ങാൻ ആകുന്നത് ഇപ്പോൾ; 2 മാസം കഴിഞ്ഞാൽ 1.5 ലക്ഷത്തിന് മുകളിലേക്ക്;സ്വർണ വ്യാപാരി -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..!












Click it and Unblock the Notifications