കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയുടെ അടിത്തറയിളക്കാന്‍ കോണ്‍ഗ്രസ് തന്ത്രം; കൂടുതല്‍ പാര്‍ട്ടികളെ യുപിഎയിലേക്ക് എത്തിക്കുന്നു

  • By Desk
Google Oneindia Malayalam News

ദില്ലി: 2019 ല്‍ വരാനിരിക്കുന്ന ലോകസഭാ തിരഞ്ഞെടുപ്പ് കോണ്‍ഗ്രസ്സിനും ബിജെപിക്ക് ഒരേ പോലെ പ്രധാനപ്പെട്ടതാണ്. മോദിക്ക് കീഴില്‍ ഒരിക്കല്‍കൂടി ഭരണം പ്രതീക്ഷിക്കുകയാണ് ബിജെപി. അതിനുള്ള തന്ത്രങ്ങളാണ് അമിത്ഷായുടെ കീഴില്‍ ബിജെപി ഒരുക്കുന്നത്. 2014 ല്‍ തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്സിന് 2019 ലെ തിരഞ്ഞെടുപ്പ് ഒരു ജീവന്‍ മരണ പോരാട്ടമാണ്.

ദേശീയ രാഷ്ട്രീയത്തിലെ പഴയ പ്രതാപത്തിലേക്ക് അവര്‍ത്ത് തിരിച്ചുവന്നേ മതിയാവു. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് 2019 ലെ തിരഞ്ഞെടുപ്പ് ജയിക്കാനുള്ള തന്ത്രങ്ങള്‍ക്ക് ഇപ്പോള്‍തന്നെ രൂപം നല്‍കി കഴിഞ്ഞു. പ്രവര്‍ത്തകരോട് ലോകസഭ തിരഞ്ഞെടുപ്പിന് ആഹ്വാനം ചെയ്തു കഴിഞ്ഞു. ബിജെപിയെ തളക്കാന്‍ കൂടുതല്‍ പ്രാദേശിക സംഖ്യങ്ങളോട് സംഖ്യം ഉണ്ടാക്കുക എന്ന തന്ത്രമാണ് കോണ്‍ഗ്രസ് ഇപ്പോള്‍ പയറ്റുന്നത്.

ആത്മവിശ്വാസം

ആത്മവിശ്വാസം

ലോകസഭാ സീറ്റുകളിലെ ഉപതിരഞ്ഞടുപ്പുകളില്‍ വിജയിച്ച പ്രാദേശിക കക്ഷികളുമായുള്ള സഖ്യം വരാനിരിക്കുന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ ദേശീയ തലത്തില്‍ വ്യാപകമാക്കാനാണ് കോണ്‍ഗ്രസ് ശ്രമം. ഉത്തര്‍ പ്രദേശിലെ കൈറാനയില്‍ ലോകസഭ ഉപതിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ കക്ഷികളുടെ സഖ്യത്തിന് വിജയിക്കാന്‍ കഴിഞ്ഞത് കോണ്‍ഗ്രസ്സിന് ആത്മവിശ്വാസം നല്‍കുന്നതാണ്.

കൈറാനയില്‍

കൈറാനയില്‍

ബിജെപിയുടെ സിറ്റിങ്ങ് സീറ്റായ കൈറാനയില്‍ കോണ്‍ഗ്രസ് ഉള്‍പ്പടേയുള്ള പ്രതിപക്ഷപാര്‍ട്ടികള്‍ പിന്തുണ കൊടുത്ത ആര്‍എല്‍ഡിയുടെ ത്ബസം ബീഗം ബിജെപി സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തി വിജയിക്കുകയായിരുന്നു. ബീഹാറില്‍ നടന്ന നിയമസഭ ഉപതിരഞ്ഞെടുപ്പില്‍ പ്രാദേശിക സംഖ്യം ബിജെപിയെ പരാജയപ്പെടുത്തിയിരുന്നു.

വിജയ സാധ്യത

വിജയ സാധ്യത

ഒറ്റക്ക് മത്സരിക്കുന്നതിനേക്കാള്‍ വിജയ സാധ്യത പ്രദേശിക കക്ഷികളോടൊത്ത് മത്സരിക്കുന്നതിനാണെന്ന് ഈ വിജയങ്ങള്‍ കോണ്‍ഗ്രസ്സിനെ ഓര്‍മ്മപ്പെടുത്തുന്നു. 2019 ലെ തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ എന്ത് വിട്ട് വീഴ്ച്ചക്കും തയ്യാറാണ് കോണ്‍ഗ്രസ്. അതിനായി പ്രാദേശിക കക്ഷികളുമായി നീക്കുപോക്ക് നടത്തുകയാണ് കോണ്‍ഗ്രസ്.

കര്‍ണാടകയില്‍

കര്‍ണാടകയില്‍

കര്‍ണാടകയില്‍ നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം ജെഡിഎസ്സുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ചു കഴിഞ്ഞു. ഈ സഖ്യം ലോകസഭ തിരഞ്ഞെടുപ്പിലും തുടരാന്‍ കഴിയും എന്നാണ് കോണ്‍ഗ്ര്‌സ പ്രതീക്ഷ. അത് പോലെതന്നെ ജാര്‍ഖണ്ഡില്‍ പഴയ സംഖ്യക്ഷിയായിരുന്നു ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയുമയും ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ചയുമായി സംഖ്യം രൂപീകരിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്.

കണക്ക് കൂട്ടല്‍

കണക്ക് കൂട്ടല്‍

ഓരോ സംസ്ഥാനത്തേയും സാഹചര്യങ്ങള്‍ മനസ്സിലാക്കി അതിനനുസരിച്ച് സംഖ്യത്തിന് രൂപം നല്‍കാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. പ്രാദേശീക നീക്കുപോക്കുകള്‍ നടത്തുന്നതിലൂടെ ബിജെപിയുടെ മുന്നേറ്റത്തെ തടയാന്‍ കഴിയുമെന്ന കണക്ക് കൂട്ടലിലാണ് കോണ്‍ഗ്രസ്.

ജാര്‍ഖണ്ഡില്‍

ജാര്‍ഖണ്ഡില്‍

സംസ്ഥാനതലത്തില്‍ സമാനചിന്താഗതിക്കാരുമായി സഖ്യം രൂപീകരിക്കുന്നതിന് അനുകൂലമായ നിലപാടാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടേതെന്ന് ജാര്‍ഖണ്ഡില്‍ ഐഐസിസിയുടെ ചുമതല വഹിക്കുന്ന ആര്‍പിഎന്‍ സിങ് പറഞ്ഞു.

സംഖ്യം

സംഖ്യം

സംസ്ഥാനത്ത് ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ചയും ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ചയുമായി സംഖ്യം രൂപീകരിക്കുന്നതിനായി കോണ്‍ഗ്രസ് നടത്തുന്ന ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. വിശാല സഖ്യം അടുത്ത് തന്നെ രൂപീകരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ആര്‍പിഎന്‍ സിങ് മാധ്യമങ്ങളോട് പറഞ്ഞു.

നിയമസഭ

നിയമസഭ

ലോകസഭതിരഞ്ഞെടുപ്പിന് മുമ്പ് നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിനെ മുന്‍നിര്‍ത്തിയാണ് ജാര്‍ഖണ്ഡില്‍ സംഖ്യചര്‍ച്ചകള്‍ മുന്നോട്ട് പോവുന്നത്. നിയമസഭയില്‍ 81 സീറ്റുകളാണ് ഉള്ളത്. സഖ്യം രൂപീകൃതമായാല്‍ ഈ സീറ്റകളുടെ കാര്യത്തില്‍ കോണ്‍ഗ്രസ് ഉള്‍പ്പടേയുള്ള പാര്‍ട്ടികള്‍ വിട്ടുവീഴ്ച്ച നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒറ്റക്കെട്ടായി

ഒറ്റക്കെട്ടായി

ജാര്‍ഖണ്ഡില്‍ നിന്നുള് രാജ്യസഭ സീറ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ സംസ്ഥാനത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് കഴിഞ്ഞിരുന്നു. സമാന രീതിയില്‍ ഒറ്റക്കെട്ടായി ബിജെപിയെ നേരിടുക എന്നതാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്നും ആര്‍പിഎന്‍ സിങ്ങ് വ്യക്തമാക്കി

English summary
Congress Talks With JMM, JVM For 2019 Grand Alliance In Jharkhand
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X