കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി തോല്‍ക്കാത്ത 5 സീറ്റുകള്‍ പിടിച്ചെടുക്കാന്‍ കോണ്‍ഗ്രസ്... പ്രത്യേക ടീമിനെ ഇറക്കുന്നു!!

Google Oneindia Malayalam News

ഭോപ്പാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളില്‍ ബിജെപിക്ക് ഭയം. നിര്‍ണായക നിര്‍ദേശങ്ങള്‍ ആര്‍എസ്എസില്‍ നിന്ന് ലഭിച്ചതാണ് ബിജെപിയെ ഞെട്ടിക്കുന്നത്. കോണ്‍ഗ്രസ് ഇതുവരെ ബിജെപിയെ തോല്‍പ്പിക്കാന്‍ സാധിക്കാത്ത അഞ്ച് മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഇത് ആര്‍എസ്എസിന് കൂടി മുന്‍തൂക്കം ഉള്ള മേഖലകളാണ്. അതീവ ജാഗ്രതയോടെയാണ് ബിജെപി ഈ നീക്കത്തെ വീക്ഷിക്കുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ബിജെപിയുടെ സംഘടനാ അടിത്തറ ഇളകിയെന്നാണ് ഗ്രൗണ്ട് അനാലിസിസില്‍ നിന്ന് വ്യക്തമാകുന്നത്. ഇത് പാര്‍ട്ടിക്കുള്ള മുന്നറിയിപ്പായിട്ടാണ് ആര്‍എസ്എസ് കാണുന്നത്. എന്നാല്‍ മികച്ച നേതാക്കള്‍ ഇല്ലാത്തത് സംസ്ഥാനത്തെ പ്രവര്‍ത്തനം താളം തെറ്റിക്കുന്നുവെന്നാണ് ആര്‍എസ്എസിന്റെ നിഗമനം. അതേസമയം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ഇതുവരെയില്ലാത്ത തോല്‍വിയെ നേരിടേണ്ടി വരുമെന്ന് ഇതോടെ ഉറപ്പിക്കാം.

വിഭജനത്തിന് കണക്കുകള്‍ ഇങ്ങനെ

വിഭജനത്തിന് കണക്കുകള്‍ ഇങ്ങനെ

മധ്യപ്രദേശില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ കണക്കെടുത്താല്‍ ബിജെപിക്കാണ് എല്ലാ കാലത്തും മുന്‍തൂക്കം ലഭിച്ചിരുന്നത്. സംസ്ഥാനം വിഭജിക്കുന്നതിന് മുമ്പ് ഇവിടെ 40 ലോക്‌സഭാ സീറ്റുണ്ടായിരുന്നു. 1989ല്‍ ബിജെപി ഇതില്‍ 27 സീറ്റ് നേടിയിരുന്നു. ആ വര്‍ഷം കോണ്‍ഗ്രസ് എട്ട് സീറ്റില്‍ ഒതുങ്ങി. 1991ല്‍ 26 സീറ്റുമായി കോണ്ഗ്രസ് തിരിച്ച് വന്നു. ബിജെപി 12 സീറ്റില്‍ ഒതുങ്ങി. 1996ല്‍ 27 സീറ്റ് നേടി ബിജെപി വീണ്ടും തിരിച്ച് വന്നു. അന്ന് കോണ്‍ഗ്രസ് എട്ട് സീറ്റിലേക്ക വീണു. 1998. 1999 വര്‍ഷങ്ങളും 30, 29 സീറ്റ് എന്നിങ്ങനെയാണ് ബിജെപി സ്വന്തമാക്കിയത്.

വിഭജനത്തിന് ശേഷം

വിഭജനത്തിന് ശേഷം

മധ്യപ്രദേശ് വിഭജനത്തിന് ശേഷം 29 സീറ്റുകളാണ് സംസ്ഥാനത്തിന് ലഭിച്ചത്. ബാക്കി 11 സീറ്റുകള്‍ ഛത്തീസ്ഗഡിന് ലഭിച്ചു. 2004ലെ ആദ്യ തിരഞ്ഞെടുപ്പില്‍ 25 സീറ്റുകള്‍ നേടി ബിജെപി കരുത്ത് തെളിയിച്ചു. കോണ്‍ഗ്രസ് നാല് സീറ്റില്‍ ഒതുങ്ങി. 2009ല്‍ മികച്ച പോരാട്ടമാണ് നടന്നത്. കോണ്‍ഗ്രസ് 12 സീറ്റിലും ബിജെപി 16 സീറ്റിലും വിജയിച്ചു. അപ്പോഴും മുന്‍തൂക്കം ബിജെപിക്കായിരുന്നു. 2014ല്‍ ഇത് സര്‍വകാല റെക്കോര്‍ഡിലെത്തി. 27 സീറ്റാണ് പാര്‍ട്ടി നേടിയത്. ഇവിടെ വിഭജനത്തിന് ശേഷം കോണ്‍ഗ്രസിന്റെ ശക്തി ക്ഷയിച്ചിരുന്നു.

അഞ്ച് സീറ്റുകള്‍

അഞ്ച് സീറ്റുകള്‍

സംസ്ഥാന ഭരണം നേടിയതോടെ കോണ്‍ഗ്രസ് സംഘടനാ പ്രവര്‍ത്തനം മെച്ചപ്പെടുത്തിയിരിക്കുകയാണ്. നിലവില്‍ അതിശക്തമാണ് കോണ്‍ഗ്രസിന്റെ പാര്‍ട്ടി സംവിധാനം. അഞ്ച് സീറ്റുകളാണ് ഇത്തവണ കോണ്‍ഗ്രസ് പിടിച്ചെടുക്കാന്‍ ഉദ്ദേശിക്കുന്നത്. 1989ന് ശേഷം ബിജെപി ഒരിക്കല്‍ പോലും തോറ്റിട്ടില്ലാത്ത മണ്ഡലങ്ങലാണ് ഇത്. ഭീണ്ഡ്, ഭോപ്പാല്‍, ദാമോ, ഇന്‍ഡോര്‍, വിദിഷ എന്നീ മണ്ഡലങ്ങളാണ് ഇത്തവണ പിടിച്ചെടുക്കാന്‍ ഇറങ്ങുന്നത്. ഇവിടെ വന്‍ പ്രചാരണങ്ങളും കോണ്‍ഗ്രസ് ആരംഭിച്ചിട്ടുണ്ട്.

എന്തുകൊണ്ട് മുന്നൊരുക്കം

എന്തുകൊണ്ട് മുന്നൊരുക്കം

മുന്‍കാലങ്ങളില്‍ സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ വിജയിക്കുന്ന പാര്‍ട്ടി ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ട ചരിത്രമുണ്ട്. മധ്യപ്രദേശില്‍ 1998ലെ നിയമസഭാ തിരഞ്ഞെടുപ്പ് കോണ്‍ഗ്രസ് വിജയിച്ചെങ്കിലും ലോക്‌സഭയില്‍ ബിജെപിക്കായിരുന്നു വിജയം. 1999ലും ഇതേ ഫലമാണ് ഉണ്ടായത്. എന്നാല്‍ ഇത്തവണ ഭരണം കിട്ടിയിട്ടും ലോക്‌സഭയിലെ നേട്ടം നഷ്ടമാകാതിരിക്കാന്‍ കോണ്‍ഗ്രസിന്റെ ശ്രമം. കമല്‍നാഥ് തനിക്ക് വിശ്വാസമുള്ളവരെ ചേര്‍ത്ത് മികച്ചൊരു ടീമിനെ ഈ മണ്ഡലങ്ങളില്‍ ഇറക്കിയിട്ടുണ്ട്.

ഭീണ്ഡും ഭോപ്പാലും

ഭീണ്ഡും ഭോപ്പാലും

ഭീണ്ഡില്‍ 1.6 ലക്ഷം വോട്ടുകള്‍ക്കാണ് ബിജെപിയുടെ ഭഗീരഥ് പ്രസാദ് 2014ല്‍ വിജയിച്ചത്. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ചമ്പല്‍ മേഖല മുഴുവനും കോണ്‍ഗ്രസിനാണ് വോട്ട് ചെയ്തത്. ഭീണ്ഡിലും തരംഗം ഉണ്ടായിരുന്നു. രണ്ട് സീറ്റാണ് ബിജെപി ലഭിച്ചത്. 2014നെ അപേക്ഷിച്ച് 11 ശതമാനം വോട്ടിന്റെ ഇടിവാണ് ഉണ്ടായത്. ഭോപ്പാലിലും വന്‍ തിരിച്ചടിയാണ് ബിജെപിക്ക് നേരിട്ടത്. പക്ഷേ ഇവിടെ ശക്തമായ പോരാട്ടം നടക്കും. ഈ രണ്ട് മണ്ഡലത്തിലും നിലവിലുള്ള എംപിമാരെ മാറ്റാനാണ് ബിജെപിയുടെ ശ്രമം.

ആര്‍എസ്എസിന്റെ മുന്നറിയിപ്പ്

ആര്‍എസ്എസിന്റെ മുന്നറിയിപ്പ്

ബിജെപി ഇത്തവണ ഈ അഞ്ച് സീറ്റിലും സംസ്ഥാനത്തും വീഴുമെന്ന മുന്നറിയിപ്പാണ് ആര്‍എസ്എസ് നല്‍കിയത്. കോണ്‍ഗ്രസ് സീമാ മഹന്ദിന് സീറ്റ് നല്‍കിയാല്‍ ബിജെപിക്ക് ഒരു സാധ്യതയും ഇവിടെയില്ലെന്നാണ് വിലയിരുത്തല്‍. പ്രാദേശിക തലത്തില്‍ അറിയപ്പെടുന്ന നേതാവാണ് അവര്‍. ഛത്തീസ്ഗഡ് നേതാവ് ചരണ്‍ദാസ് മഹന്ദിന്റെ ബന്ധുവാണ് അവര്‍. ബിജെപിക്ക് പകരം ബിഎസ്പിയും കോണ്‍ഗ്രസും ഈ സീറ്റുകളില്‍ പകരക്കാരായെന്ന് ആര്‍എസ്എസിന്റെ സര്‍വേയില്‍ വ്യക്തമാണ്.

രാഹുലിന്റെ സാന്നിധ്യം

രാഹുലിന്റെ സാന്നിധ്യം

ബിജെപി വിചാരിച്ചതിലും മുകളിലാണ് രാഹുല്‍ ഗാന്ധി സംസ്ഥാനത്തുണ്ടാക്കിയ തരംഗമെന്ന് ആര്‍എസ്എസ് സൂചിപ്പിക്കുന്നു. നിലവില്‍ മധ്യപ്രദേശില്‍ അദ്ദേഹത്തെ വീഴ്ത്തുക അസാധ്യമാണ്. സ്ഥാനാര്‍ത്ഥി നിര്‍ണയം കൊണ്ട് പിടിച്ച് നില്‍ക്കുക മാത്രമാണ് ഏക വഴി. ദമോയില്‍ രാമകൃഷ്ണ കുസുമാരിയയെ രാഹുല്‍ സ്ഥാനാര്‍ത്ഥിയാക്കുമെന്നാണ് ആര്‍എസ്എസ് നിഗമനം. മുന്‍ ബിജെപി നേതാവായിരുന്നു അദ്ദേഹം. കുസുമാരിയ മത്സരിച്ചാല്‍ കോണ്‍ഗ്രസ് ദമോയില്‍ ഇത്തവണ വിജയം പിടിക്കും.

നേതാക്കളുടെ അഭാവം

നേതാക്കളുടെ അഭാവം

സംസ്ഥാനത്ത് ശിവരാജ് സിംഗ് ചൗഹാന്‍ അല്ലാതെ മറ്റ് നേതാക്കള്‍ ബിജെപിക്കില്ല. തിരഞ്ഞെടുപ്പ് തോല്‍വിയോടെ ചൗഹാന്‍ സംസ്ഥാനത്ത് നിശ്ശബ്ദനാണ്. അതേസമയം കോണ്‍ഗ്രസില്‍ കമല്‍നാഥ്, ജോതിരാദിത്യ സിന്ധ്യ പോലുള്ള പ്രമുഖ നേതാക്കളാണ് ഉള്ളത്. ഇവര്‍ ഓരോ മേഖലയിലും പാര്‍ട്ടിയെ ശക്തിപ്പെടുത്തി കൊണ്ടിരിക്കുകയാണ്. ബിജെപിയുടെ കോട്ടകള്‍ ഒരിക്കല്‍ നഷ്ടപ്പെട്ടാല്‍ അത് തിരിച്ച് കിട്ടില്ലെന്നാണ് ആര്‍എസ്എസിന്റെ വിലയിരുത്തല്‍. നരേന്ദ്ര മോദിയെയും അമിത് ഷായെയും വരാന്‍ പോകുന്ന പ്രതിസന്ധി നേതാക്കള്‍ അറിയിച്ചിട്ടുണ്ട്.

കോണ്‍ഗ്രസിനെ പ്രതിപക്ഷ സഖ്യത്തില്‍ നിന്ന് ഒഴിവാക്കിയിട്ടില്ല....തുറന്ന് പറഞ്ഞ് അഖിലേഷ് യാദവ്!!കോണ്‍ഗ്രസിനെ പ്രതിപക്ഷ സഖ്യത്തില്‍ നിന്ന് ഒഴിവാക്കിയിട്ടില്ല....തുറന്ന് പറഞ്ഞ് അഖിലേഷ് യാദവ്!!

English summary
congress targets 5 seats in mp which bjp has not lost
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X