കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കമല്‍നാഥ് പിടിച്ചത് 2000 കോടിയുടെ അഴിമതി; കര്‍ഷകര്‍ വഞ്ചിക്കപ്പെട്ടത് ബിജെപിയുടെ ഭരണത്തിന്‍ കീഴില്‍

Google Oneindia Malayalam News

Recommended Video

cmsvideo
കമല്‍നാഥ് പിടിച്ചത് 2000 കോടിയുടെ അഴിമതി | Oneindia Malayalam

ഭോപ്പാല്‍: കര്‍ഷകവായ്പയുടെ മറവില്‍ മധ്യപ്രദേശില്‍ 2000 കോടിയുടെ അഴിമതി നടന്നുവെന്ന് മുഖ്യന്ത്രി കമല്‍നാഥിന്‍റെ ആരോപണം ശരിവെച്ച് റിപ്പോര്‍ട്ട്. ബിജെപിയുടെ ഭരണകാലയളവില്‍ കാര്‍ഷിക വായ്പാ സംഘങ്ങള്‍ നടത്തിവന്നിരുന്ന വായ്പാത്തട്ടിപ്പാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്

പതിനഞ്ച് വര്‍ഷമായി ബിജെപി ഭരിച്ച സംസ്ഥാനത്ത് പല വകുപ്പുകളിലും അഴിമതിയും കെടുകാര്യസ്ഥതയും കൊടികുത്തി വാഴുകയാണെന്നും ഇതെല്ലാം പുറത്തുകൊണ്ടുവരുമെന്നും കമല്‍നാഥ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. കര്‍ഷകര്‍ക്ക് വായ്പ അനുവദിക്കുന്ന കാര്യത്തിലും വന്‍തോതില്‍ അഴിമതി നടന്നതായും അദ്ദേഹം വ്യക്തമാക്കി.

കമല്‍നാഥിന്‍റെ വാക്കുകള്‍

കമല്‍നാഥിന്‍റെ വാക്കുകള്‍

കമല്‍നാഥിന്‍റെ വാക്കുകള്‍ അക്ഷരാര്‍ത്ഥത്തില്‍ ശരിവെക്കുന്ന കണക്കുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഗ്വാളിയോറില്‍ മാത്രം 1200 കോടിയുടെ തട്ടിപ്പ് നടന്നതായാണ് റിപ്പോര്‍ട്ട്. സംസ്ഥാനത്താകെയുള്ള കണക്ക് എടുക്കുമ്പോള്‍ ഇത് 2000 കോടി കവിയും.

തട്ടിപ്പ് പുറത്തുവന്നത്

തട്ടിപ്പ് പുറത്തുവന്നത്

കോണ്‍ഗ്രസ് സര്‍ക്കാറിന്‍റെ കാര്‍ഷിക വായ്പ എഴുതിത്തള്ളല്‍ പദ്ദതിയുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് പുറത്തുവന്നത്. കടം എഴുതിത്തള്ളുന്നതിനായി വായ്പക്കാരുടെ ലിസ്റ്റ് തദ്ദേശ-സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ പരിശോധിച്ചു വരികയായിരുന്നു.

മരിച്ചവരുടെ പേരിലും

മരിച്ചവരുടെ പേരിലും

മരിച്ചവരുടെ പേരില്‍ പോലും ചിലര്‍ വായ്പ എടുത്തിട്ടുണ്ടെന്ന് പരിശോധനയില്‍ തെളിഞ്ഞു. 45 ലക്ഷം പേരുടെ വായ്പ എഴുതിത്തള്ളുകയും അവരുടെ പേരുകള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തതോടെ, തങ്ങള്‍ വായ്പ എടുത്തിട്ടില്ലെന്ന് കാട്ടി നൂറുകണക്കിന് കര്‍ഷകരാണ് രംഗത്ത് എത്തിയത്.

കര്‍ഷകര്‍ അറിയാതെ

കര്‍ഷകര്‍ അറിയാതെ

വിത്തും വളവും വാങ്ങുന്നതിനായി മുന്‍സര്‍ക്കാര്‍ സംസ്ഥാനത്തെ 4526 കര്‍ഷക സംഘങ്ങള്‍ക്ക് ലോണ്‍ അനുവദിച്ചിരുന്നു. എന്നാല്‍ സംഘത്തിലെ ജീവനക്കാരും ഭരണസമിതി ജീവനക്കാരും ഒത്തുചേര്‍ന്ന് കര്‍ഷകര്‍ അറിയാതെ ഈ തുക തട്ടിയെടുക്കുകയായിരുന്നു. ചില ഉദ്യോഗസ്ഥരും ഇതിന് കൂട്ടു നിന്നു.

വന്‍ അഴിമതി

വന്‍ അഴിമതി

കര്‍ഷകരുടെ പേരില്‍ വായ്പ അനുവദിച്ചതായി കണക്കില്‍ പെടുത്തി തുക കൈപറ്റിയ ശേഷം പുറത്ത് പലിശക്ക് കൊടുത്തുവരികയായിരുനെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതിന് പുറമെ വായ്പ അടച്ചവരുടെ ലിസ്റ്റില്‍ തിരിച്ചടവ് നടത്താത്തവരുടെ പേരും ഉണ്ട്. ഇതിനെല്ലാം പിന്നില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്ന് കമല്‍നാഥ് പറഞ്ഞു.

ബിജെപിയുടെ തണലില്‍

ബിജെപിയുടെ തണലില്‍

കര്‍ഷകരുടെ വായ്പ എഴുതിത്തള്ളിയില്ലായിരുന്നെങ്കില്‍, ബിജെപിയുടെ തണലില്‍ കഴിഞ്ഞിരുന്ന ഈ കൊള്ളസംഘം പാവപ്പെട്ട കര്‍ഷകരെ ചതിക്കുന്ന വിവരം ഒരിക്കലും പുറത്തുവരില്ലായിരുന്നു. സംഭവത്തില്‍ മുഖം നോക്കാതെയുള്ള ശക്തമായ നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

മേല്‍നോട്ടം

മേല്‍നോട്ടം

ഇത്തരം വായ്പാതട്ടിപ്പുകളില്‍ കുടുങ്ങി കര്‍ഷകര്‍ ആത്മഹത്യ ചെയ്യാനും ഇടയായിട്ടുണ്ട്. ക്രമക്കേട് കാട്ടിയ സംഘങ്ങള്‍ക്കെതിരെ നൂറോളം കേസെടുത്തിട്ടുണ്ട്. സംസ്ഥാന സഹകരണ വകുപ്പിന് കീഴില്‍ വരുന്ന ഇത്തരം സഹകരസംഘങ്ങളില്‍ അധികവും പ്രവര്‍ത്തിക്കുന്നത് ബിജെപിയുടെ മേല്‍നോട്ടത്തിലാണ്.

മധ്യപ്രദേശില്‍ ആത്മഹത്യ ചെയ്തത്

മധ്യപ്രദേശില്‍ ആത്മഹത്യ ചെയ്തത്

15 വര്‍ഷത്തോളം ബിജെപി ഭരിച്ച സംസ്ഥാനത്ത് കര്‍ഷകര്‍‌ തീര്‍ത്തും അസംതൃപ്തരായിരുന്നു. കഴിഞ്ഞ ഒന്‍പത് വര്‍ഷത്തിനിടെ 11000 ത്തിലേറെ കര്‍ഷകരാണ് മധ്യപ്രദേശില്‍ ആത്മഹത്യ ചെയ്തത്. ‌കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സംസ്ഥാന ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്നായിരുന്നു പ്രധാന ആരോപണം.

കോണ്‍ഗ്രസ് അധികാരത്തില്‍

കോണ്‍ഗ്രസ് അധികാരത്തില്‍

ഈ ഒരു സാഹചര്യത്തിലാണ് കര്‍ഷകരുടെ ശക്തമായ സര്‍ക്കാര്‍ വിരുദ്ധത വോട്ടാക്കിമാറ്റി മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തുന്നത്. കമല്‍നാഥ് മുഖ്യമന്ത്രിയായി ചുമതലയേറ്റ് രണ്ട് മണിക്കൂറിനുള്ളില്‍ കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളുന്നതായി പ്രഖ്യാപിച്ച് കോണ്‍ഗ്രസ് സര്‍ക്കാര്‍ കര്‍ഷകരെ കയ്യിലെടുക്കുകയും ചെയ്തു.

പ്രതിരോധത്തിലാക്കുന്നു

പ്രതിരോധത്തിലാക്കുന്നു

ഇതിന് പുറമെ മറ്റ് പല ജനപ്രിയ പദ്ധതികളും കമല്‍നാഥ് പ്രഖ്യാപിച്ചു. ഇതെല്ലാം ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഗുണം ചെയ്തേക്കുമെന്ന സൂചന ബിജെപി കേന്ദ്രങ്ങളില്‍‌ ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. ഇതിന് പിന്നാലെയാണ് ബിജെപിയെ കൂടുതല്‍ പ്രതിരോധത്തിലാക്കിക്കൊണ്ട് 2000 കോടിയിലേറെ രൂപയുടെ അഴിമതി ആരോപണവും പുറത്തു വരുന്നത്.

English summary
Congress targets BJP over multi-crore farm loan scam in Madhya Pradesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X